Egg shell Pexels
Health

മുട്ട 'സൂപ്പര്‍ഫുഡ്' മാത്രമല്ല, 'സൂപ്പര്‍ ക്ലീനര്‍' കൂടിയാണ്, എത്ര വലിയ കറയും നിമിഷ നേരം കൊണ്ട് വൃത്തിയാക്കാം

ഈ പൊടി എയർ ടൈറ്റ് ആയ ഒരു ജാറിൽ അടച്ച് വളരെക്കാലം സൂക്ഷിക്കാവുന്നതാണ്.

സമകാലിക മലയാളം ഡെസ്ക്

മുട്ടയെന്നാല്‍ പ്രോട്ടീന്‍, സൂപ്പര്‍ ഫുഡ്, ഈസി ബ്രേക്ക്ഫാസ്റ്റ് ഓപ്ഷന്‍ എന്നിങ്ങനെയല്ലേ നിങ്ങള്‍ ചിന്തിക്കുക. ഒരു പടി കൂടി കടന്നാല്‍ ഫേയ്‌സ് പാക്ക് അല്ലെങ്കില്‍ ഹെയര്‍ മാസ്‌ക്. എന്നാല്‍ മുട്ടയെ എപ്പോഴെങ്കിലും ഒരു ക്ലീനിങ് ഏജന്റ് ആയി ചിന്തിച്ചിട്ടുണ്ടോ? മുട്ട പൊട്ടിച്ചു കഴിഞ്ഞാല്‍ മുട്ട തോട് ഒന്നുകില്‍ വേയ്‌സ്റ്റ് ബിന്നിലേക്ക് അല്ലെങ്കില്‍ കംമ്പോസ്റ്റിലിടും. എന്നാല്‍ ഇനി മുതല്‍ മുട്ട തോട് വറുതെ കളയേണ്ട, മുട്ടത്തോടിനെ മികച്ച ക്ലീനര്‍ ആക്കാനുള്ള വഴികള്‍ ഇതാ.

മുട്ടത്തോട് ഒഴുകുന്ന വെള്ളത്തിൽ നിന്നായി കഴുകിയെടുക്കുക. തുടർന്ന് അവ പുറത്ത് വെയിലത്തോ എയർ ഡ്രയറോ ഓവനിൽ വെച്ചോ നന്നായി ഉണക്കിയെടുക്കുക. അവസാന രണ്ട് രീതികൾ മുട്ടയുടെ മെംബറേനിൽ പറ്റിപ്പിടിച്ചിരിക്കുന്ന ബാക്ടീരിയകളെയോ ഫംഗസിനെയോ നീക്കം ചെയ്യുന്നതിനും വളരെ നല്ലതാണ്. ഉണങ്ങിയ ശേഷം, നന്നായി പൊടിച്ചെടുക്കുക.

ഈ പൊടി എയർ ടൈറ്റ് ആയ ഒരു ജാറിൽ അടച്ച് വളരെക്കാലം സൂക്ഷിക്കാവുന്നതാണ്. ഇത് ഡിഷ് വാഷിങ് സോപ്പിനൊപ്പം ചേർത്ത് പാത്രങ്ങൾ കഴുകുന്നത് നല്ല, സ്ക്രബ് പോലെ പ്രവർത്തിക്കും. എത്ര കഠിനമായ കറയും നീക്കം ചെയ്യാൻ ഇത് സഹായിക്കും. കുപ്പി അല്ലെങ്കിൽ അത്തരം സിലിണ്ടർ ആകൃതിയിലുള്ള പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ നിങ്ങളുടെ കൈകൾ പാത്രത്തിന്റെ അറ്റം വരെ എത്തില്ല, കറ അതുപോലെ അവിടെ പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യും.

പകരം മുട്ടത്തോട് പൊടിക്കൊപ്പം അൽപ്പം സോപ്പ് പൊടിയും ചെറു ചൂടുവെള്ളവും ഒഴിച്ച് നന്നായി കുലുക്കി കഴുകാവുന്നതാണ്. അല്ലെങ്കിൽ ഒരു സ്പോഞ്ച് ഉപയോ​ഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കാം. കപ്പിന്റെ അറ്റത്ത് പലപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്ന കട്ടിയായ ചായയുടെയോ കാപ്പിയുടെയോ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മുട്ടത്തോട് പൊടി വളരെ നല്ലതാണ്. പൊടി ഇട്ട് പേസ്റ്റ് ആകുന്നതുവരെ കുറച്ച് വെള്ളം ചേർക്കുക. പിന്നീട് അത് കഴുകിയെടുക്കുക.

കൂടാതെ, സിങ്ക് വൃത്തിയാക്കുന്നതിനും മുട്ടത്തോട് പൊടി ഉപയോ​ഗിക്കാവുന്നതാണ്. ഒരു പിടി മുട്ടത്തോട് പൊടി അടുക്കള സിങ്കിലേക്ക് ഇടുക. ടാപ്പ് വെള്ളം ഒഴിക്കുക. അത് ഡ്രെയിനിലൂടെ താഴേക്ക് പോകുമ്പോൾ ചെളി, അഴുക്ക് അല്ലെങ്കിൽ ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യും. എന്നാൽ നന്നായി വെള്ളം ഒഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം, ഇല്ലെങ്കിൽ ഇവ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.

Can eggs be used for cleaning household items

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

Kerala State Film Awards 2025: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

SCROLL FOR NEXT