മുട്ടയിൽ കണ്ടെത്തിയ ആൻ്റിബയോട്ടിക് സാന്നിധ്യം കാൻസറിന് നേരിട്ട് കാരണമാകുമെന്ന സോഷ്യൽമീഡിയ പ്രചരണം തെറ്റാണെന്ന് റായ്പൂരിൽ നിന്നുള്ള കാൻസർ സർജൻ ഡോ. ജയേഷ് ശർമ്മ. എഗ്ഗോസ് ന്യൂട്രീഷൻ എന്ന ബ്രാൻഡ് വിൽക്കുന്ന മുട്ടകളിൽ കാൻസറിന് കാരണമായേക്കാവുന്ന ആൻ്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം അടങ്ങിയതായി ഒരു യുട്യൂബ് ചാനൽ വിഡിയോ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്.
ലാബ് പരിശോധനയിൽ, മുട്ടയിൽ കണ്ടെത്തിയ നൈട്രോഫുരാൻ സാന്നിധ്യം വളരെ ചെറിയൊരു അളവു മാത്രമാണെന്ന് ഡോ. ശർമ പറയുന്നു. ഇത് ഒരിക്കലും ആരോഗ്യ അപകടമുണ്ടാക്കില്ലെന്ന് അദ്ദേഹം പറയുന്നുകൂട്ടിച്ചേർത്തു.
'പാരസെറ്റാമോൾ ഗുളിക കഴിക്കുമ്പോള്‍ തലവേദന കുറയും. എന്നാൽ അതേ ഗുളിക പൊടിച്ച് വളരെ ചെറിയ അളവുകളായി മാറ്റി വര്‍ഷം മുഴുവന്‍ കഴിച്ചാല്‍, നിങ്ങളുടെ തലവേദന കുറയില്ല. കാരണം അവ ശരീരത്തെ ബാധിക്കാതെ ദിവസവും വൃക്കയും കരളും ശരീത്തിൽ നിന്ന് പുറന്തള്ളുന്നു.'
എന്നാൽ ആൻ്റിബയോട്ടിക് ഫ്രീ ആയിരിക്കേണ്ട ഉൽപ്പന്നങ്ങളിൽ ആൻ്റിബയോട്ടിക് സാന്നിധ്യം എങ്ങനെ ഉണ്ടായെന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. തെറ്റായ ലേബൽ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ഡോക്ടർ പറയുന്നു.
ആൻറിബയോട്ടിക്ക് അടങ്ങിയ മുട്ട നേരിട്ട് കാൻസറിന് കാരണമാകുമെന്നാണ് സോഷ്യൽ മീഡിയ വാദം. എന്നാൽ അതിന് ശക്തമായ തെളിവുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാൻസർ സാധ്യതയെ പല ഘടകൾ സ്വാധീനിക്കുന്നു. ഒറ്റ എക്സ്പോഷർ അപൂർവമായി മാത്രമാണ് കാൻസറിലേക്ക് നയിക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
100 മില്ലിഗ്രാം അളവിൽ നൈട്രോഫുരാന്‍ ഗുളികകൾ ഒരു ദിവസം മൂന്ന് നേരമാണ് രോഗികൾക്ക് ഡോര്‍ക്ടമാര്‍ സാധാരണ നിര്‍ദേശിക്കുന്നത്. അത്ര വലിയ ഡോസ് മുട്ടയിൽ നിന്ന് ഉണ്ടാകണമെങ്കിൽ ദിവസവും 250 മുട്ടകൾ കഴിക്കേണ്ടതായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്താണ് നൈട്രോഫുരാന്‍?
കോഴികളിലും കന്നുകാലികളിലും നേരത്തെ ഉപയോഗിച്ചിരുന്ന ആന്റിമൈക്രോബയൽ മരുന്നുകളാണ് നൈട്രോഫുരാനുകൾ. ലബോറട്ടറി മൃഗങ്ങൾക്ക് ഉയർന്ന അളവിൽ ഇവ ഉപയോഗിക്കുന്നത് ഇന്ത്യ ഉൾപ്പെട്ടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പകർച്ചവ്യാധി പഠനങ്ങളിൽ ഇതിന് കാൻസറുമായി നേരിട്ട് ബന്ധം കണ്ടെത്തിയിട്ടില്ല. മനുഷ്യരിൽ മൂത്രനാളിയിലെ അണുബാധകൾക്ക് ചികിത്സയ്ക്കായി നൈട്രോഫുറാന്റോയിൻ ഉപയോഗിക്കാറുണ്ട്.
മുട്ട സുരക്ഷിതമായി വാങ്ങാം
സർട്ടിഫൈഡ് കോഴി ഫാമുകളിൽ നിന്നോ പ്രശസ്ത ബ്രാൻഡുകളിൽ നിന്നോ മുട്ടകൾ വാങ്ങുക.
FSSAI മാനദണ്ഡങ്ങൾ പാലിക്കുന്ന വിതരണക്കാർ ഗ്രേഡ് ചെയ്ത മുട്ടകൾ തിരഞ്ഞെടുക്കുക.
മുട്ടകൾ നന്നായി പുഴുങ്ങുക, ചൂട് അണുക്കളെ കുറയ്ക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates