Practical tips to reduce High BP Pinterest
Health

ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ

ഭക്ഷണത്തിലൂടെ ഒഴിഞ്ഞിരിക്കുന്ന സോഡിയം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ രക്തസമ്മർദ്ദത്തെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിയും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

യർന്ന രക്തസമ്മർദം ഇന്ന് വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. എന്നാൽ ദീർഘകാലം തുടരുന്ന ഉയർന്ന രക്തസമ്മർദം ഹൃദ്രോ​ഗസാധ്യത ഇരട്ടിയാക്കും. ഹൃദയത്തിന് മാത്രമല്ല, തലച്ചോറ്, വൃക്ക, കണ്ണുകൾ തുടങ്ങിയ അവയവങ്ങളെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ മരുന്നിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഉയർന്ന രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സാധിക്കും. പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ. അലോക് ചോപ്ര ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രായോ​ഗിക ടിപ്സ് പങ്കുവയ്ക്കുന്നു.

രക്തസമ്മർദത്തിന്റെ അളവ്, നിങ്ങൾ കരുതുന്നതിലും അധികം കാര്യങ്ങൾ വെളിപ്പെടുത്തുണ്ട്. ഇത് വെറും ഉപ്പിന്റെ ഉപയോഗവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. ഭക്ഷണ ശീലം, ഉറക്കം, മാനസിക സമ്മർദ്ദം, ശാരീരിക ചലനങ്ങൾ, ശരീരഭാരം, പ്രായം, പാരമ്പര്യം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെല്ലാം നിങ്ങളുടെ രക്തസമ്മർദ്ദത്തെ സ്വാധീനിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു.

സ്വാഭാവികമായി എങ്ങനെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാം

സോഡിയം കുറയ്ക്കാം

  • പായ്ക്ക് ചെയ്തതും അൾട്രാ-പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾക്ക് പകരം ഫ്രഷ് ആയതും അധികം പ്രോസസ് ചെയ്യാത്തതുമായ ഭക്ഷണം തിരഞ്ഞെടുക്കാം.

  • ചിപ്‌സും ഉപ്പിലിട്ട ലഘു ഭക്ഷണവും പരമാവധി ഒഴിവാക്കാം.

  • സംസ്‌കരിച്ച മാംസവും റെഡിമെയ്ഡ് സോസുകളും ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക.

ഭക്ഷണത്തിലൂടെ ഒഴിഞ്ഞിരിക്കുന്ന സോഡിയം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ രക്തസമ്മർദ്ദത്തെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിയും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

പോഷകസമൃദ്ധവും അധികം പ്രോസസ് ചെയ്യാത്തുതുമായ ഭക്ഷണങ്ങൾക്ക് മുൻഗണന കൊടുക്കാം. രക്തസമ്മർദ്ദം ആരോഗ്യകരമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യം, നാരുകൾ (fiber) അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

  • ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്

  • വിവിധതരം പഴങ്ങളും പച്ചക്കറികളും

  • പയറുവർഗ്ഗങ്ങളും ബീൻസും

  • മുഴുവൻ ധാന്യങ്ങൾ (whole grains)

മഗ്നീഷ്യത്തിന്റെ കാര്യം മറക്കരുത്

പേശികൾ, നാഡികൾ, ഹൃദയ-രക്തക്കുഴലുകൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക:

  • നട്‌സ് (പരിപ്പ് വർഗ്ഗങ്ങൾ)

  • വിത്തുകൾ

  • പയർവർഗ്ഗങ്ങൾ

  • ചീര

  • മുഴുവൻ ധാന്യങ്ങൾ

ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യാനുസരണം പോഷക സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

കൂടുതൽ ചലനം ശീലമാക്കുക

സങ്കീർണ്ണമായ വ്യായാമമുറകളില്ലാതെ തന്നെ നിങ്ങൾക്ക് ആരോഗ്യം മെച്ചപ്പെടുത്താം. ആഴ്ചയിൽ ഏകദേശം 150 മിനിറ്റ് നേരം മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. "ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം വേഗത്തിൽ നടക്കുന്നത് (brisk walk) ഇതിനൊരു ലളിതമായ മാർഗ്ഗമാണെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. തുടർച്ചയായുള്ള ശാരീരിക ചലനങ്ങൾ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

നന്നായി ഉറങ്ങുക, സമ്മർദ്ദം നിയന്ത്രിക്കുക

ഏഴ് മുതൽ 9 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം കിട്ടുന്നതിന് മുൻഗണന നൽകുകയും വിശ്രമത്തിനായി സമയം കണ്ടെത്തുകയും ചെയ്യുക.

  • ആഴത്തിലുള്ള ശ്വസനരീതികൾ

  • മെഡിറ്റേഷൻ പരിശീലനങ്ങൾ

  • ലഘുവായ ശാരീരിക ചലനങ്ങൾ

  • കൃത്യമായ ഉറക്കശീലം

മനസ്സ് ശാന്തമാകുന്നതിനും ഉറക്കം മെച്ചപ്പെട്ടതാക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ക്ഷേമം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ചില ഘടകങ്ങൾ നിങ്ങൾക്ക് മാറ്റാൻ സാധിക്കും, മറ്റു ചിലത് മാറ്റാനാവില്ല. എന്നാൽ ഇത്തരം അളവുകളെ എന്താണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കുക എന്നതാണ് അവ നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി. നിങ്ങളുടെ ആരോഗ്യ സൂചകങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക, അപകടസാധ്യത തിരിച്ചറിയുക, പ്രതിരോധമാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.

Cardiologist Shares Practical Tips To Lower Blood Pressure Naturally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍!

മറക്കല്ലേ... നഴ്സുമാർക്ക് യുഎയിലേക്ക് സൗജന്യ നിയമനം; അഭിമുഖം 26ന് തിരുവനന്തപുരത്ത് !

30 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചാല്‍ എന്തുചെയ്യണം?; അറിയാം നടപടിക്രമം