Deepika Padukone Instagram
Health

ദീപികയുടെ പ്രിയപ്പെട്ട ജാപ്പനീസ് വിഭവം, 'മിറാക്കിൾ നൂഡിൽസി'ന്റെ റെസിപ്പി

പല അഭിമുഖങ്ങളിലും ജാപ്പനീസ് നൂഡില്‍സ് സൂപ്പ് ആയ റാമെനെ കുറിച്ച് ദീപിക പറഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും നിറയെ തിളങ്ങി നില്‍ക്കുന്ന താരമാണ് ദീപിക പദുകോണ്‍. ദീപികയുടെ ഫിറ്റ്നസ് ദിനചര്യയും ഡയറ്റ് പ്ലാനിനുമൊക്കെ ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവത്തിന്‍റെ റെസിപ്പി പങ്കുവെയ്ക്കുകയാണ് സെലിബ്രിറ്റ് ഷെഫ് ആയ ഹര്‍ഷ് ദീക്ഷിത്.

പല അഭിമുഖങ്ങളിലും ജാപ്പനീസ് നൂഡില്‍സ് സൂപ്പ് ആയ റാമെനെ കുറിച്ച് ദീപിക പറഞ്ഞിട്ടുണ്ട്. ടേര്‍ (സീസണിങ് ബേസ്, പലപ്പോഴും സോയ അല്ലെങ്കില്‍ മിസോ), ബ്രോത്ത്, നൂഡില്‍സ്, പ്രോട്ടീന്‍, ടോപ്പിങ്ങുകള്‍ എല്ലാം ചേര്‍ത്താണ് റാമെന്‍ തയ്യാറാക്കുന്നത്. പക്ഷേ ടേര്‍ ഉപയോഗിക്കുന്നതിന് പകരം ബ്രോത്ത് നേരിട്ട് സീസണ്‍ ചെയ്ത് പരീക്ഷിച്ചുവെന്ന് ഹര്‍ഷ് ദീക്ഷിത് പറയുന്നു.

ദീപികയ്ക്ക് രണ്ട് ബ്രോത്ത് ഓപ്ഷനുകളാണ് നല്‍കിയത്. റിച്ചും ക്രീമിയുമായ ടോറി പൈതാനും കട്ടി കുറഞ്ഞതും ക്ലിയറുമായ ഷിയോ ടേര്‍ എന്നിങ്ങനെ. നൂഡില്‍സ് ഓപ്ഷനുകളില്‍ ക്ലാസിക് ആല്‍ക്കലൈന്‍ നൂഡില്‍സും കോണ്‍ജാകില്‍ നിന്നുണ്ടാക്കിയ ഷിററ്റാക്കി നൂഡില്‍സും. കലോറി ഒട്ടു തന്നെയില്ലാത്ത ഇവയെ 'മിറാക്കിള്‍ നൂഡില്‍സ്' എന്നും പറയും. അള്‍ട്രാ ഹോട്ടും എക്‌സ്ട്രാ സ്‌പൈസിയുമായ മിറാക്കിള്‍ നൂഡില്‍സാണ് ദീപിക തിരഞ്ഞെടുത്തത്. കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടെന്നും ഹര്‍ഷ് ഓര്‍ക്കുന്നു.

Deepika Padukones chef recalls making zero calories noodles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT