Cutting Board, Kitchen Hacks Pinterest
Health

ദിവസവും അടുക്കളയിൽ വരുത്തുന്ന 9 അബദ്ധങ്ങൾ

ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകൾ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോ​ഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതിൽ ചില കാര്യങ്ങളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും പ്രധാനം ആരോ​ഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കലോറി അളന്നും പോഷക​സമൃദ്ധമായ റെസിപ്പി പരീക്ഷിച്ചും ആരോ​ഗ്യസംരക്ഷണം പരിപാലിക്കാൻ നാം ശ്രമിക്കും. എന്നാൽ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ ഈ പറഞ്ഞ ആരോ​ഗ്യസംരക്ഷണം വെള്ളത്തിൽ വരച്ച വര പോലെയാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകൾ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോ​ഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതിൽ ചില കാര്യങ്ങളാണ്. അടുക്കളയിൽ വരുത്തുന്ന ഇത്തരം അബദ്ധങ്ങൾ നിങ്ങളെ നിത്യരോ​ഗിയാക്കാം.

അടുക്കളയിൽ വരുത്തുന്ന സാധാരണ പിഴവുകൾ

  • പച്ചക്കറികളും പഴങ്ങളും ശരിയായ കഴുകാതെ ഉപയോ​ഗിക്കുക

മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറിയോ പഴങ്ങളോ വെറുതെ ഒന്ന് വെള്ളത്തിൽ കഴുകി ഉപയോ​ഗിക്കുകയാണ് മിക്കവാറും ആളുകളുടെ പതിവ്. ഇത് പല പ്രദേശങ്ങളിൽ നിന്നെത്തിയ ഇവയുടെ പുറമെയുള്ള അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുമെങ്കിലും ഇതിലടങ്ങിയ കീടനാശിനിയോ രോ​ഗാണുക്കളെയോ പൂർണമായും നീക്കാൻ സാധിക്കില്ല. പച്ചക്കറികളും പഴങ്ങളും ഉപ്പ് അല്ലെങ്കിൽ വിനാ​ഗിരി ചേർത്ത വെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവെച്ച ശേഷം മാത്രം കഴുകി ഉപയോ​ഗിക്കുക.

Vegetables
  • ഒരേ കട്ടിങ് ബോർഡ് എല്ലാത്തിനും

പച്ചക്കറിയാണെങ്കിലും ഇറച്ചി മുറിക്കാനാണെങ്കിലും ഒരേ കട്ടിങ് ബോർഡ് ഉപയോ​ഗിക്കുന്നത് ക്രോസ്-കണ്ടാമിനേഷൻ ഉണ്ടാക്കും. ഇതിലൂടെ മാരകമായ ബാക്ടീരിയ പകരാൻ സാധ്യതയുണ്ട്. പച്ചക്കറികൾക്കും മാംസം കൈകാര്യം ചെയ്യാനും രണ്ട് കട്ടിങ് ബോർഡ് തിരഞ്ഞെടുക്കാം. കൂടാതെ പ്ലാസ്റ്റിക് കട്ടിങ് ബോർഡ് ഉപയോ​ഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. കേടുവന്ന കട്ടിങ് ബോർഡുകൾ കൃത്യസമയത്ത് മാറ്റാനും ശ്രദ്ധിക്കണം.

Cooking oil
  • ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുക

പല വീടുകളിൽ ഫ്രൈ ചെയ്ത എണ്ണ വീണ്ടും ഉപയോ​ഗിക്കുന്ന ശീലമുണ്ട്. എന്നാൽ ആവർത്തിച്ച് ചൂടാക്കുന്ന എണ്ണയിൽ ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടാം. ഇത് ഹൃദയാരോ​ഗ്യത്തെയും മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും ബാധിക്കാം.

  • ഭക്ഷണത്തിന്റെ ചൂടു മാറാതെ ഫ്രിഡ്ജിൽ വയ്ക്കുക

ചൂടു മാറുന്നതിന് മുൻപ് ഭക്ഷണം നേരെ ഫ്രിഡ്ജിൽ കയറ്റുന്നത്, ഫ്രിഡ്ജിന്റെ ഉള്ളിലെ താപനില ഉയർത്തും. ഇത് മറ്റ് ഭക്ഷണങ്ങളുടെ ​ഗുണനിലവാരത്തെയും ബാധിക്കും. ഭക്ഷണം തണുത്തശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.

  • ഫ്രിഡ്ജ് ക്ലീൻ ചെയ്യാതിരിക്കുക

ഫ്രിഡ്ജിൽ പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ, ചോർന്ന ദ്രാവകങ്ങൾ എന്നിവ ബാക്ടീരിയ വളരാനുള്ള സാഹചര്യമൊരുക്കും, ആഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

  • ഭക്ഷണം തുറന്നുവയ്ക്കുക

പാചകം ചെയ്ത ഭക്ഷണം തുറന്നുവയ്ക്കുന്നത് രോ​ഗാണുക്കൾ ഉണ്ടാവാൻ കാരണമാകും. മാത്രമല്ല, ഭക്ഷണം മണിക്കൂറുകളോളം പുറത്തു സൂക്ഷിക്കുന്നതും ബാക്ടീരിയ വളർച്ച കൂട്ടും, പ്രത്യേകിച്ച് ചൂടുകാലത്ത്. ഇത് അപകടകരമാണ്.

Smell in Fridge
  • ശുചിത്വമില്ലാത്ത കൈകൾ കൊണ്ട് പാകം ചെയ്യുക

അടുക്കളയിൽ പ്രവേശിക്കുന്നതിന് മുൻപ് കൈ കഴുകുന്നത് നിർബന്ധമാണ്. കൈകളിലൂടെ രോ​ഗാണുക്കൾ ഭക്ഷണത്തിലേക്ക് പകരാം. ഇത് ആരോ​ഗ്യസങ്കീർണതകൾക്ക് കാരണമാകാം.

  • പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുഭക്ഷണം

ചില പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടു ഭക്ഷണം വയ്ക്കുമ്പോൾ അവയ്ക്ക് മാറ്റങ്ങൾ വരാനും രാസപദാർഥങ്ങൾ ഭക്ഷണത്തിൽ കലാരാനും സാധ്യതയുണ്ട്. ഭക്ഷണം സൂക്ഷിക്കാൻ ​ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോ​ഗിക്കുക.

  • എക്സ്പയറി ഡേറ്റ് പരിശോധിക്കുക

സോസുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ, മസാലപ്പൊടികൾ എന്നിവയുടെ കാലാവധി പരിശോധിക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

Health Tips: Common mistakes people make daily in Kitchen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി കാവിയണിഞ്ഞ് ബംഗാള്‍; നയിക്കാന്‍ സുവേന്ദു അധികാരി, മോദിയെയും അമിത് ഷായെയും സാക്ഷിയാക്കി സത്യപ്രതിജ്ഞ- വിഡിയോ

Kerala CM Selection Live: ഖാര്‍ഗെ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും, കൂടിക്കാഴ്ച വൈകിട്ട്

തുടക്കം സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുപ്പത്തിയാറ് മിനിറ്റ് മുമ്പ്; എന്താണ് ബ്രാഹ്മ മുഹൂര്‍ത്തം?, വിദ്യാര്‍ഥികള്‍ക്ക് ഗുണകരം

'വിഡി സതീശനല്ല, ഞാന്‍ പിണറായിന്റെ ആളാ, ആരാണാവോ ഇത്രയും വോട്ട് മാറ്റി കുത്തിയത്?'; ബിഗ് ബോസ് താരം നോറ പറഞ്ഞത്

'യുകെയിൽ 10 മണി കഴിഞ്ഞാൽ പനിക്കുള്ള മരുന്ന് പോലും കിട്ടില്ലേ ? തെറി വിളിക്കുന്നതിൽ എന്ത് കോമഡിയാണുള്ളത് ; ഈ സീനുകളൊന്നും കണക്ട് ആയില്ലെന്ന് ഒടിടി പ്രേക്ഷകർ

SCROLL FOR NEXT