Dengue Fever prevention file
Health

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം, കൊതുകു കടി ഒഴിവാക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ

രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ഭീതി. ചൊവ്വാഴ്ച മാത്രം 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേരാണ് ചികിത്സ തേടിയത്. മലപ്പുറത്ത് ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് ഡെങ്കിമൂലം മരിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ആശങ്കയല്ല, ജാ​ഗ്രതയാണ് വേണ്ടത്

ചികിത്സ വൈകിപ്പിക്കാതിരിക്കുകയാണ് പ്രധാനം. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. രക്തസമ്മർദം അപകടകരമാംവിധം വർധിക്കാനും ഇടയുണ്ട്. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.

എന്താണ് ഡെങ്കിപ്പനി?

ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. വീടിനകത്തും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഈ കൊതുകുകൾ പെരുകുന്നതിനാൽ, ഡെങ്കിപ്പനി തടയുന്നതിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ

കൃത്യസമയത്തെ ചികിത്സയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം.

ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

വീടുകളിൽ എടുക്കേണ്ട മുൻകരുതലുകൾ

ഈഡിസ് കൊതുകുകൾ വളരെ ചെറിയ അളവിലുള്ള വെള്ളത്തിലും മുട്ടയിടും. അതുകൊണ്ട് തന്നെ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്

ശ്രദ്ധിക്കേണ്ട ഇടങ്ങൾ:

  • പൂച്ചട്ടികളുടെ അടിഭാഗം

  • ഉപയോഗിക്കാത്ത ടയറുകൾ

  • തേങ്ങയുടെ തൊണ്ട്

  • പ്ലാസ്റ്റിക് കപ്പുകൾ, ബോട്ടിലുകൾ

  • ഫ്രിഡ്ജിന്റെ ട്രേ

  • എയർ കണ്ടീഷണറിന്റെ ഡ്രെയിൻ പാൻ

  • മേൽക്കൂരയിലെ വെള്ളക്കെട്ടുകൾ

  • ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ പരിശോധിച്ച് വെള്ളം ഒഴിച്ചുകളയണം.

വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൃത്യമായി മൂടിവയ്ക്കണം. തുറന്നുകിടക്കുന്ന പാത്രങ്ങൾ കൊതുകുകളുടെ പ്രജനന കേന്ദ്രമാകാം.

  • ടാങ്കുകൾ

  • ബക്കറ്റുകൾ

  • ഡ്രമ്മുകൾ

മഴവെള്ളം കെട്ടിക്കിടക്കാവുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കുക.

  • കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക

  • മാലിന്യങ്ങൾ നീക്കം ചെയ്യുക

  • ഉപയോഗശൂന്യമായ പാത്രങ്ങൾ ഒഴിവാക്കുക

ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് കൊതുകുകടി ഒഴിവാക്കുകയെന്നതാണ്.

  • ശരീരം മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

  • കൊതുക് വല ഉപയോഗിക്കുക

  • ജനലുകളിലും വാതിലുകളിലും മെഷ് ഘടിപ്പിക്കുക.

Dengue Fever symptoms and prevention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

സ്‌കോട്ട്‌ലന്‍ഡിനെതിരെ നെയ്മര്‍ കളിക്കും; പക്ഷേ ബ്രസീലിന് തിരിച്ചടിയായി മറ്റൊരു താരത്തിന്റെ പരിക്ക്

'ഗോള്‍ഡ് കപ്പിള്‍'; വിജയ്-തൃഷ കല്യാണം കഴിഞ്ഞോ? ചര്‍ച്ചയായി ചാര്‍മിയുടെ കമന്റ്

സ്‌കൂളുകളില്‍ മുട്ടയ്ക്ക് പകരം പനീറും സോയാബീനും?; പശ്ചിമബംഗാളില്‍ വിവാദം പുകയുന്നു

റാസ് ലഫാന്‍ സ്ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്