ഇന്നത്തെ കാലത്ത് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം ആളുകളും ചർമസംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഉൽപ്പന്നങ്ങളുടെ പാക്കറ്റിൽ പതിപ്പിച്ചിരിക്കുന്ന നിയാസിനാമൈഡ്, എസ്പിഎഫ്, റെറ്റിനോൾ പോലുള്ള വലിയ ശാസ്ത്രീയമായ നാമങ്ങളൊക്കെ ആർക്ക് മനസിലാകാൻ. അതുകൊണ്ട് തന്നെ, പരസ്യ വാചകങ്ങളുടെ അടിസ്ഥാനത്തിലോ ആരുടെയെങ്കിലുമൊക്കെ റെക്കമെന്റേഷനിലോ കടയിൽ നിന്ന് നേരെ വാങ്ങി ഉപയോഗിക്കുകയാണ് പതിവ്.
എന്നാൽ മനോഹരമായ പാക്കേജിൽ വരുന്ന ഉൽപ്പന്നങ്ങളുടെ പിന്നിലാണ് ശരിക്കുള്ള സംഭവം കിടക്കുന്നത്. വളരെ ചെറിയ അക്ഷരങ്ങളിൽ അതില്‍ അടങ്ങിയ ചേരുവകൾ ഓരോ ഉൽപ്പന്നങ്ങളുടെയും പിന്നിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ്, അതിന്റെ യഥാർഥ ഘടനയും സാന്ദ്രതയും ചേരുവകളും അറിയേണ്ടതുണ്ട്.
ലേബലുകൾ എങ്ങനെ ഡീകോഡ് ചെയ്യാം
റെഡ് ഫ്ലാഗ്
പാരബെൻസ് (മീഥൈൽപാരബെൻ, പ്രൊപൈൽപാരബെൻ.) അവ ഹോർമോൺ തകരാറുകൾ ഉണ്ടാക്കാം.
സുഗന്ധദ്രവ്യം/പർഫം: അലർജിയുണ്ടാക്കുന്ന വസ്തുക്കളും അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുക്കളും ഉൾപ്പെടുന്ന ഒരു അവ്യക്തമായ പദമാണിത്, പ്രത്യേകിച്ച് അറ്റോപിക് ഡെർമറ്റൈറ്റിസ് രോഗികൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
ഫോർമാൽഡിഹൈഡ്-റിലീസിങ് ഏജന്റുകൾ (ഡിഎംഡിഎം ഹൈഡാന്റോയിൻ, ഇമിഡാസോളിഡിനൈൽ യൂറിയ): ഇവ അർബുദകാരിയാണ്. ഹെയര്‍ പ്രൊഡക്ടസിലും ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങിളിലും ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്.
ഫ്താലേറ്റുകൾ: ഇത് പ്രത്യുൽപാദന ശേഷിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് സുഗന്ധദ്രവ്യങ്ങളിൽ സാധാരണമാണ്.
ഒക്ടോക്രൈലീൻ അടങ്ങിയ സൺസ്‌ക്രീനുകൾ: ഇത് ബെൻസോഫെനോൺ എന്ന രാസവസ്തുവായി വിഘടിക്കാൻ സാധ്യതയുണ്ട്. ഇത് അലര്‍ജി, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകാം.
ചേരുവകളുടെ ക്രമവും സാന്ദ്രതയും
ചേരുവകൾ ഭാരം അനുസരിച്ച് അവരോഹണ ക്രമത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
ആദ്യത്തെ അഞ്ച് ചേരുവകളാണ് സാധാരണയായി ഉൽപ്പന്നത്തിന്റെ 80% വരുന്നത്.
ഒരു ശതമാനത്തില്‍ താഴെ സാന്ദ്രതയുള്ള ചേരുവകൾ ഏത് ക്രമത്തിലും പട്ടികപ്പെടുത്താം.
നിയാസിനാമൈഡ് അല്ലെങ്കിൽ റെറ്റിനോൾ പോലുള്ള സജീവ ഘടകങ്ങൾ പലപ്പോഴും 0.5–5% പരിധിയിൽ ഫലപ്രദമാണ്
ചർമസംരക്ഷണ പദങ്ങൾ
ഹൈപ്പോഅലോർജെനിക്: അലർജി പ്രതിപ്രവർത്തന സാധ്യത കുറവാണെന്നാണ് ഇതിന് അര്‍ഥം, എന്നാല്‍ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം ഉല്‍പന്നങ്ങള്‍ വാങ്ങുക.
ഡെർമറ്റോളജിസ്റ്റ് ടെസ്റ്റഡ്: ഒരു ഡെർമറ്റോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ ഉൽപ്പന്നം പരീക്ഷിച്ചു എന്നാണ് ഇതിനർത്ഥം, എന്നാൽ സുരക്ഷയോ ഫലപ്രാപ്തിയോ ഉറപ്പുനൽകുന്നില്ല.
നോൺ-കോമഡോജെനിക്: സുഷിരങ്ങൾ അടയാതിരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നാണിതിന്‍റെ അര്‍ഥം. മുഖക്കുരു സാധ്യതയുള്ള ചർമത്തിന് അനുയോജ്യം.
ഫ്രാഗ്നന്‍സ് ഫ്രീ: സിന്തറ്റിക് അല്ലെങ്കിൽ പ്രകൃതിദത്ത സുഗന്ധങ്ങൾ അടങ്ങിയിട്ടില്ല - സെൻസിറ്റീവ് ചർമത്തിന് അനുയോജ്യം.
ക്ലിനിക്കലി തെളിയിക്കപ്പെട്ടത്: പരീക്ഷണങ്ങളിൽ ഫലപ്രദം, എന്നാല്‍ പരിശോധനയുടെ ഗുണനിലവാരവും സ്കെയിലും വ്യത്യാസപ്പെടാം.
കാലഹരണ തീയതിയും ഷെൽഫ് ലൈഫും
തുറക്കാത്ത ഉൽപ്പന്നങ്ങൾ സാധാരണയായി 2–3 വർഷം നീണ്ടുനിൽക്കും; ഒരിക്കൽ തുറന്നാൽ, ഫോർമുലേഷൻ അനുസരിച്ച് 6–12 മാസത്തിനുള്ളിൽ ഉപയോഗിക്കുക.
നിറം, മണം അല്ലെങ്കിൽ ഘടന എന്നിവയിലെ മാറ്റങ്ങൾ ഉൽപ്പന്നം കാലഹരണപ്പെട്ടു എന്നതിന്റെ സൂചനയാണ്.
ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ ലേബല്‍ ശ്രദ്ധിക്കുകയും, നിങ്ങളുടെ ആവശ്യങ്ങള്‍ യോജിച്ചതാണോയെന്ന് ഉറപ്പാക്കുകയും വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates