diet soda pexels
Health

ഡയറ്റ് സോഡ അത്ര 'ഹെൽത്തി' അല്ല, പതിവാക്കിയാൽ പക്ഷാഘാതത്തിന് സാധ്യത മൂന്നിരട്ടി

10 വർഷം നീണ്ടു നിന്ന പഠനത്തിൽ ഡയറ്റ് സോഡകൾ ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നവരുടെ ശീലങ്ങൾ പല ഘട്ടങ്ങളിലായി ​ഗവേഷകർ രേഖപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യകരമായ ഒരു ബദൽ എന്ന തരത്തിലാണ് പലരും ഡയറ്റ് സോഡയെ കണക്കാക്കുന്നത്. ഇലോൺ മസ്ക്ക് മുതൽ ‍ഡൊണാൾഡ് ട്രംപ് വരെയുള്ള പ്രമുഖർ പലപ്പോഴായി ഡയറ്റ് സോഡയുള്ള പ്രിയം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡയറ്റ് സോഡകൾ ആരോ​ഗ്യകരമാണോ? ഇവ ദിവസവും കാൻ ഡയറ്റ് സോഡ കുടിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

ഇത് പക്ഷാഘാതം, അൽഷിമേഴ്സ്, ഡിമെൻഷ്യ പോലുള്ള രോ​ഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 45 വയസും അതിന് മുകളിൽ പ്രായമായവരുമായ 2,800-ൽ അധികം ആളുകളിലാണ് പഠനം നടത്തിയത്. 10 വർഷം നീണ്ടു നിന്ന പഠനത്തിൽ ഡയറ്റ് സോഡകൾ ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നവരുടെ ശീലങ്ങൾ പല ഘട്ടങ്ങളിലായി ​ഗവേഷകർ രേഖപ്പെടുത്തി.

ഇതിൽ ദിവസവും ഒന്നോ അതിലധികമോ കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ കുടിക്കുന്നവർക്ക് ഇസ്കെമിക് സ്ട്രോക്ക്, അൽഷിമേഴ്സ് ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത ഏകദേശം മൂന്നിരട്ടിയായിരുന്നുവെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രായം, ലിംഗഭേദം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശാരീരികക്ഷമത തുടങ്ങിയ ഘടകങ്ങൾ പഠനത്തിൽ പരിഗണിച്ചത് ഫലങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഏതൊക്കെ കൃത്രിമ മധുരങ്ങളാണ് അപകടകാരികൾ എന്ന് പഠനം പറയുന്നില്ല.

ഡയറ്റ് സോഡകൾ എങ്ങനെ ബാധിക്കുന്നു

പഞ്ചസാര കുറവോ ഒട്ടും ഇല്ലാത്തതോ ആണെങ്കിലും ഡയറ്റ് സോഡകളിൽ കൃത്രിമ മധുരം ചേരുന്നുണ്ട്. ഇത് ഉപാപചയ പ്രവർത്തനത്തേയും കുടലിലെ ബാക്ടീരിയയേയും ബാധിക്കും. സ്ഥിരമായ ഉപയോ​ഗം നാഡീസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിച്ചേക്കാം. സോഡകളിലെ കഫീൻ, ഫോസ്ഫോറിക് ആസിഡ് എന്നിവ രക്തസമ്മർദം വർധിപ്പിക്കും. ഇവ ഹൃദയത്തേയും തലച്ചോറിനേയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

Study says Regular use of Diet Soda may cause storke

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT