കുട്ടികളിലെ മൊബൈല്‍ ഉപയോഗം 
Health

വഴക്കു പറയുകയല്ല വേണ്ടത്, ഫോണ്‍ നോക്കാന്‍ അവര്‍ക്കൊപ്പം ഇരുന്നു നോക്കൂ

ഇന്നത്തെ കാലത്ത് വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾ കാരണം കുട്ടികൾക്ക് ഡിജിറ്റൽ എക്സ്പോഷർ അനിവാര്യമാണ്.

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒട്ടുമിക്ക എല്ലാ മാതാപിതാക്കളുടെയും വലിയൊരു തലവേദനയാണ്. എന്നാൽ സ്ക്രീൻ ടൈം പരിമിതപ്പെടുത്തുന്നതിന് പകരം രക്ഷിതാക്കൾ അവരോടൊപ്പം ചേരുന്നതും ഒരുമിച്ച് ആസ്വദിക്കുന്നതും കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനം പറയുന്നു. ഇന്നത്തെ കാലത്ത് വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾ കാരണം കുട്ടികൾക്ക് ഡിജിറ്റൽ എക്സ്പോഷർ അനിവാര്യമാണ്.

എന്നാൽ അത് അവർക്ക് പ്രയോജനകരമാകുന്ന രീതി മനസിലാക്കുകയും അവർക്ക് അജ്ഞാതമായ ഒരു ലോകം അറിയാന്‍ അവരെ സഹായിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ലിവര്‍പൂള്‍ ഹോപ്പ് സര്‍വകലാശാല ഗവേഷക ജാസ്മീ ലിങ് വുഡ്, സല്‍ഫോര്‍ഡ് സര്‍വകലാശാല ഗവേഷക ജെമ്മ ടെയ്‌ലര്‍ എന്നിവവയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം മൊബൈൽ ഫോൺ അല്ലെങ്കിൽ അതു പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അത് അവരിൽ മികച്ചതും നല്ലതുമായ സ്വാധീനം ചെലുത്തും. ഇത് കുട്ടികളിൽ ഭാഷ വൈദ​ഗ്ധ്യം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ ഇത്തരം ഡിജിറ്റൽ മീഡിയയിൽ നിന്നുള്ള പാഠങ്ങൾ ലളിതമാക്കാൻ യഥാർഥ ലോകാനുഭവങ്ങൽ ഉപയോ​ഗിക്കുന്നത് അവരുടെ ധാരണ മെച്ചപ്പെടുത്താനും കൂടുതൽ സർഗ്ഗാത്മകത പുലർത്താനും അവരെ സഹായിക്കും.

കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലുടെ ​ഗുണങ്ങൾ പരമാവധി ഉപയോ​ഗപ്പെടുത്താൻ ചില ടിപ്സ്

  • അവർക്കൊപ്പം സജീവമാവുക: അവർക്കൊപ്പം വെറുതെ ഇരിക്കുന്നതിന് പകരം ഡിജിറ്റൽ മീഡിയ ഉപയോ​ഗിക്കുന്ന സമയം കുട്ടികൾക്കൊപ്പം സജീവമായി പങ്കെടുക്കുകയും കളിക്കുകയും വേണം.

  • സ്‌കാഫോൾഡ് ലേണിംഗ്: ഡിജിറ്റൽ മീഡിയയിൽ നിന്ന് പാഠഭാ​ഗങ്ങൾ മനസിലാക്കാൻ കുട്ടിയെ സഹായിക്കുന്ന ഒരു ടെക്നിക് ആണിത്. പടങ്ങൾ വരച്ചും ​ഗ്രാഫിലൂടെയും പഠനം കൂടുതൽ ലളിതവും അവർക്ക് രസകരവുമാക്കാനും ഇത് സഹായിക്കും.

ഉയർന്ന നിലവാരമുള്ള ഉള്ളടക്കം തിരഞ്ഞെടുക്കുക: ഉയർന്ന നിലവാരം പുലർത്തുന്ന ഉള്ളടക്കങ്ങൾ മാത്രം കുട്ടികളെ കാണിക്കാൻ ശ്രമിക്കുക. അതിൽ ​ഗവേഷണം നടത്താൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. ഇത് കുട്ടികളെ ഉയർന്ന നിലവാരമുള്ളവരാക്കും.

ചർച്ചയെ പ്രോത്സാഹിപ്പിക്കുക: മാതാപിതാക്കൾ കുട്ടികളുമായി നിരന്തരം സംസാരിക്കണം. ഇത് ചർച്ചയ്ക്കും ആശയവിനിമയത്തിനും ആരോ​ഗ്യകരമായ ഇടം സൃഷ്ടിക്കും. കൂടാതെ കുട്ടികൾക്ക് മികച്ച ധാരാണ ഉണ്ടാകാൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലേക്ക്, നാളെയെത്തും

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

SCROLL FOR NEXT