bottle and lid. Pinterest
Health

ദിവസവും വെള്ളം കുടിക്കുന്ന കുപ്പിയുടെ അടപ്പ് എത്രത്തോളം വൃത്തിയുണ്ട്? അറിഞ്ഞിരിക്കണം ഇക്കാര്യം

കുപ്പി എളുപ്പത്തിൽ കഴുകാൻ കഴിയുമ്പോൾ ഈ ഭാഗങ്ങൾ പലപ്പോഴും ശരിയായി വൃത്തിയാക്കാതെ പോകാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഫീസിലേക്കും കോളജിലേക്കും ജിമ്മിലേക്കുമൊക്കെ വെള്ളം നിറച്ചു കൊണ്ടു പോകാൻ പ്ലാസ്റ്റിക് റീയൂസബിൾ ബോട്ടിൽ ഉപയോ​ഗിക്കുന്നവരാണ് ഏറെയും. ഇവ കഴുകി വൃത്തിയാക്കി വീണ്ടും വീണ്ടും ഉപയോ​ഗിക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. മാസങ്ങളോളമോ വർഷങ്ങളോളമോ ഓരോ കുപ്പി ഉപയോ​ഗിക്കുന്നവരുമുണ്ട്. എന്നാൽ പലരും ഇവ വൃത്തിയാക്കുമ്പോൾ കുപ്പി മാത്രം നന്നായി കഴുകുകയും അടപ്പ് അത്ര കാര്യം ശ്രദ്ധിക്കാതെ പോവുകയും ചെയ്യാം.

കുപ്പിയെക്കാൾ കൂടുതൽ അണുക്കളും അഴുക്കും കുപ്പിയുടെ അടപ്പുകളാണ് ഉണ്ടാവുകയെന്ന് അറിയാമോ? അടപ്പിലെ ചെറിയ ഇടുക്കുകളിൽ വെള്ളം, വായിലെ ഉമിനീര്, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ എന്നിവ എത്തുകയും ഈർപ്പം നിലനിൽക്കുകയും ചെയ്യാം. കുപ്പി എളുപ്പത്തിൽ കഴുകാൻ കഴിയുമ്പോൾ ഈ ഭാഗങ്ങൾ പലപ്പോഴും ശരിയായി വൃത്തിയാക്കാതെ പോകാം.

കുപ്പിയുടെ അടപ്പ് കഴുകിയ ശേഷം ശരിയായി ഉണങ്ങാതെ അടച്ചുവച്ചാൽ ഈർപ്പം നിലനിൽക്കും. ദിവസവും ഉപയോഗിക്കുന്ന കുപ്പി ആണെങ്കിൽ അടപ്പ് ഉൾപ്പെടെ കഴുകുക. ആഴ്ചയിൽ ഒരിക്കലെങ്കിലും കുപ്പിയുടെ എല്ലാ ഭാ​ഗങ്ങളും ഡീപ്പ് ക്ലീൻ ചെയ്യുന്നത് നല്ല ശീലമാണ്.

വെറും വെള്ളത്തിൽ കഴുകിയാൽ മതിയോ?

പലരും വെള്ളം മാത്രം ഉപയോ​ഗിച്ച് ഒന്നോ രണ്ടോ തവണ കുപ്പി കഴുകും. എന്നാൽ എപ്പോഴും ഇതി മതിയായ ക്ലീനിങ് നൽകണമെന്നില്ല. സോപ്പും ബ്രഷും ഉപയോ​ഗിച്ച് കുപ്പും അടപ്പും കഴുകാൻ ശ്രമിക്കുക. കഴുകിയ ഉടൻ അടപ്പ് അടച്ച് കുപ്പിയിൽ വെക്കരുത്. കഴിയുമെങ്കിൽ എല്ലാ ഭാഗങ്ങളും വേർതിരിച്ച് വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കുക. ഈർപ്പം തുടരുന്നത് പൂപ്പൽ വളരാനുള്ള സാധ്യത കൂട്ടും.

എത്ര ഇടവിട്ട് കുപ്പി കഴുകണം?

ദിവസവും ഉപയോഗിക്കുന്ന കുപ്പി ഓരോ ഉപയോഗത്തിനും ശേഷം കഴുകുന്നത് നല്ല ശീലമാണ്. ദിവസവും ചെറു ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകാം, ആഴ്ചയിൽ ഒരിക്കൽ ഡീപ്പ് ക്ലീൻ ചെയ്യാവുന്നതാണ്. വെള്ളം മാത്രമല്ല, പ്രോട്ടീൻ ഷേയ്ക്ക് പോലുള്ള പാനീയങ്ങൾ ഉപയോ​ഗിക്കുന്ന കുപ്പികളും ഇത്തരത്തിൽ ഡീപ്പ് ക്ലീൻ ചെയ്ത് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണം.

how dirty is your reusable water bottle lid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റേഞ്ച് റോവർ തിരിച്ചുനൽകിയാലും കുരുക്കഴിയുമോ? കെ.എം. ഷാജിക്ക് മുന്നിൽ നിയമവഴികൾ പ്രതിസന്ധിയാകുമോ

ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്

'ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം'; ഐസിയുവിലാണെന്ന് ശാരിക

'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'

ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഇതുവരെ ചെയ്തില്ലേ?, ഒക്ടോബര്‍ ഒന്നുമുതല്‍ നിര്‍ബന്ധം; വിശദാംശങ്ങള്‍