Chia Seeds pexels
Health

ചിയ വിത്തുകള്‍ ഇഷ്ടമില്ലേ, പകരം ഉള്‍പ്പെടുത്താം ഇവയെ

ചിലര്‍ക്ക് ചിയ വിത്തുകള്‍ കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ദഹനക്കേട് അങ്ങനെ പല പ്രശ്നങ്ങള്‍ക്കും കാരണമാകാം.

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീന്‍, നാരുകള്‍, ഒമേഗ-3ഫാറ്റി ആസിഡ്, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകള്‍. ചിയ വിത്തുകള്‍ ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും. എന്നാല്‍ എല്ലാവര്‍ക്കും ചിയ വിത്തുകള്‍ ഇഷ്ടമായിരിക്കണമെന്നില്ല.

ചിലര്‍ക്ക് ചിയ വിത്തുകള്‍ കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ദഹനക്കേട് അങ്ങനെ പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. സെൻസിറ്റീവ് കുടൽ പ്രശ്നങ്ങൾ അല്ലെങ്കിൽ ഐബിഎസ് ഉള്ള ആളുകൾക്ക്, ചിയ ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചിയ വിത്തുകള്‍ക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മറ്റ് ചില സൂപ്പര്‍ ഫുഡുകള്‍ ഉണ്ട്.

ഫ്ലാക്സ് വിത്തുകൾ

ചിയ വിത്തുകള്‍ക്കൊപ്പം പോഷകഗുണങ്ങള്‍ ഉള്ള വിത്താണ് ഫ്ലാക്സ് വിത്തുകള്‍. ഇവയിൽ ഒമേഗ-3 (പ്രത്യേകിച്ച് ALA), നാരുകള്‍, ലിഗ്നാനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഹോർമോൺ സന്തുലിതാവസ്ഥയെയും ഹൃദയാരോഗ്യത്തെയും പിന്തുണയ്ക്കുന്ന നിരവധി സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സ്മൂത്തികളിലോ ഓട്‌സിലോ റൊട്ടിയിലും ചേര്‍ത്ത് ഫ്ലാക്സ് വിത്തുകള്‍ ഉപയോഗിക്കാം.

ബേസില്‍ വിത്തുകള്‍

ശരീരം തണുപ്പിക്കാനും കുടലിന് അനുയോജ്യവുമാണ് ബേസില്‍ വിത്തുകള്‍. ദഹനത്തിനും ഇത് മികച്ചതാണ്. ചിയ പോലെ ഇവ വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ദഹിക്കാൻ എളുപ്പവും കൂടുതൽ രുചികരവുമാണ്. വെള്ളത്തിലോ, നിംബു പാനിയിലോ, മോരിലോ ഇവ കുതിര്‍ക്കാം.

ആശാളി

ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ആശാളി. ചിയയ്ക്ക് സമാനമായി ഇവയുടെ വളരെ ചെറിയ വിത്തുകള്‍ ആണ്. പരമ്പരാഗതമായി പ്രസവാനന്തര പരിചരണത്തിൽ ഇവ ഉപയോഗിക്കാറുണ്ട്. പാലിലോ കഞ്ഞിയിലോ ചേർക്കുന്നതിന് മുമ്പ് വറുത്തോ കുതിര്‍ത്തോ കഴിക്കാം.

നട്സും വിത്തുകളും

മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, എള്ള്, വാല്‍നട്ട് പോലുള്ളവയില്‍ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രധാന ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Chia seeds are not suitable for everyone. Some people experience digestive issues. Alternatives like flax seeds and offer similar benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT