Hen Egg vs Duck Egg Pinterest
Health

കോഴിമുട്ടയോ താറാവ് മുട്ടയോ? പ്രോട്ടീൻ കൂടുതൽ ഏതിന്

സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

റ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കിട്ടാൻ മിക്കവാറും ആളുകൾ തിര‍ഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് കോഴിമുട്ട. എന്നാൽ കോഴി മുട്ടയെക്കാൾ പ്രോട്ടീൻ റിച്ച് ആണ് താറാവു മുട്ട. എന്നാൽ താറാവു മുട്ടയെക്കാൾ രുചി കോഴി മുട്ടക്കാണെന്നതാണ് പലരും കോഴി മുട്ട തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ താറാവു മുട്ടയുടെ മറ്റ് ഗുണങ്ങൾ അറിഞ്ഞാൽ ഒരുപക്ഷെ ആ തീരുമാനം മാറാം.

കോഴിമുട്ടയോ താറാവുമുട്ടയോ

കാഴ്ചയിൽ തന്നെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും. സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകൾ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.

താറാവു മുട്ടയുടെ മഞ്ഞക്കരു, കോഴിമുട്ടയുടെതിനെ അപേക്ഷിച്ച് കുറച്ചു കൂടി ഗോൾഡൻ ഓറഞ്ച് നിറമായിരിക്കും. രുചിയിലേക്ക് വരുമ്പോൾ കോഴിമുട്ടയിലേക്ക് അധികമായി ഒരു മഞ്ഞക്കരു കൂടി ചേർത്ത രുചിയായിരിക്കും താറാവു മുട്ടയ്ക്ക്.

ആരോഗ്യഗുണങ്ങൾ

ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് പ്രത്യേകത. കൂടാതെ താറാവു മുട്ടയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്കും ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിനും മികച്ചതാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവു മുട്ട സഹായിക്കും.

വിറ്റാമിന്‍ എ തിമിരം, നിശാന്ധത തുടങ്ങിയ പല ആരോഗ്യ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പ്രത്യേകിച്ച് കുട്ടികളിൽ, ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും.

എന്നാൽ കോഴിമുട്ടയിൽ ഉള്ളതിനെക്കാൾ മൂന്ന് മടങ്ങ് കോളസ്ട്രോളും കൊഴുപ്പും താറാവുമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അമിതമായാൽ ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കാം.

ഡയറ്റിൽ എങ്ങനെ ചേർക്കാം

ഒരു താറാവു മുട്ടയെന്നാൽ രണ്ട് കോഴിമുട്ടയ്ക്ക് സമമാണ്. അതുകൊണ്ട് ദിവസവും ഒരു താറാവു മുട്ട തന്നെ ധാരാളം. താറാവു മുട്ട പാകം ചെയ്യുമ്പോൾ കോഴിമുട്ടയെക്കാൾ സ്വാഭാവികമായും സമയമെടുക്കാറുണ്ട്. ഓംലെറ്റ് അടിച്ചും പുഴുങ്ങിയും താറാവു മുട്ട ഡയറ്റിൽ ചേർക്കാം.

Duck egg vs Hen egg; nutritional value

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ

മലപ്പുറം മലവെള്ളപ്പാച്ചില്‍: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു; നാലുപേര്‍ക്കായി ഇന്ന് വീണ്ടും തിരച്ചില്‍

Today's Rashi Phalam September 21|വീടിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമിടും, പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കാം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച