High-Functioning Depression AI Image
Health

'ഞാൻ ഓക്കെയാണ്!' സുഹൃത്തുക്കൾക്കൊപ്പം ചിരിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ സ്ഥിരമായ ശൂന്യത, 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' ലക്ഷണങ്ങൾ

ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ഉള്ളവർക്ക് ജോലി, പഠനം, കുടുംബജീവിതം എന്നിവ സാധാരണ പോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ല്ലാ ദിവസവും ജോലിക്ക് പോകുന്നു, സുഹൃത്തുക്കളോട് സംസാരിക്കുന്നു, സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നു, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ എപ്പോഴത്തെയും പോലെ നിറവേറ്റുന്നു... പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം സാധാരണ പോലെ, എന്നാൽ ഉള്ളിൽ ഒരു ശൂന്യത, നിരാശ, ജീവിതത്തോട് താൽപര്യക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ടോ? ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ (High-Functioning Depression) എന്നറിയപ്പെടുന്ന അവസ്ഥയുടെ സൂചനയായിരിക്കാം ഇത്.

ഇത് ഔദ്യോ​ഗികമായി മാനസികാരോ​ഗ്യ രോ​ഗനിർണയമായി പരി​ഗണിച്ചിട്ടില്ലെങ്കിലും, സാധാരണ ജീവിതം മുന്നോട് പോകുന്നതിനിടെ വിഷാദത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ വിശദീകരിക്കാൻ 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' എന്ന വാക്ക് ഇപ്പോൾ വ്യാപകമായി ഉപയോ​ഗിച്ചു വരുന്നു. പലപ്പോഴും ഇത് ദീർഘകാലം നീണ്ടുനിൽക്കുന്ന Persistent Depressive Disorder (PDD) അഥവാ ഡൈസ്ഥൈമിയ പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കും.

എന്താണ് ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ?

ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ഉള്ളവർക്ക് ജോലി, പഠനം, കുടുംബജീവിതം എന്നിവ സാധാരണ പോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് ഇവരുടെ മാനസിക ബുദ്ധിമുട്ട് തിരിച്ചറിയാൻ പ്രയാസമാണ്. ചിലപ്പോൾ രോഗിക്ക് തന്നെ ഇത് വിഷാദമാണെന്ന് മനസ്സിലാകാതെ പോകും.

പ്രധാന ലക്ഷണങ്ങൾ

  • ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും ശൂന്യത അനുഭവപ്പെടുക.

  • സന്തോഷം നൽകുന്ന കാര്യങ്ങളിൽ പോലും താൽപര്യം കുറയുക.

  • സ്ഥിരമായ ക്ഷീണം.

  • ഉറക്കക്കുറവോ അമിത ഉറക്കമോ.

  • വിശപ്പിൽ മാറ്റം.

  • ജോലികൾ പൂർത്തിയാക്കുന്നുണ്ടെങ്കിലും അതിൽ സന്തോഷം തോന്നാതിരിക്കുക.

  • സ്വയം വിമർശിക്കുക.

  • ചെറിയ കാര്യങ്ങൾ പോലും വലിയ സമ്മർദ്ദമായി അനുഭവപ്പെടുക.

  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.

  • ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ കുറയുക.

ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ ഉള്ളവർ സ്വന്തം വികാരങ്ങളെ മറച്ചുവെച്ച് ജീവിക്കാൻ വളരെക്കാലമായി ശീലിച്ചിരിക്കാം. അതുകൊണ്ട് തന്നെ ചുറ്റുമുള്ളവർക്ക് ഇവർക്ക് സഹായം ആവശ്യമാണെന്ന് തിരിച്ചറിയണമെന്നില്ല. ചികിത്സ വൈകുന്നത് ഗുരുതരമായ ഡിപ്രഷനിലേക്ക് പോകാനോ, ജോലിയിലെ പ്രകടനം കുറയാനോ, ഉത്കണ്ഠാ രോഗങ്ങൾ വർധിപ്പിക്കാനോ കാരണമാകാം. സ്വയം ചികിത്സ നടത്തുന്നതിനേക്കാൾ വിദഗ്ധന്റെ വിലയിരുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ഹൈ-ഫങ്ഷനിംഗ് ഡിപ്രഷൻ പലപ്പോഴും മറ്റുള്ളവർക്കും രോഗിക്ക് തന്നെയും തിരിച്ചറിയാൻ പ്രയാസമുള്ള അവസ്ഥയാണ്. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ശൂന്യതയും നിരന്തരമായ ദുഃഖവും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. നേരത്തേ തിരിച്ചറിയുകയും മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യുന്നത് ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

Feeling Empty But Functioning Normally? You May Be Experiencing High-Functioning Depression

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

ജവാനെ 'സ്‌കോച്ച്' ആക്കി വില്‍പ്പന, തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍

ദ്രാവിഡ് അല്ല, സ്റ്റീഫൻ ഫ്ലെമിങ്! ഇനി തന്ത്രമോതും ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിനായി...

സ്തനാർബുദ പരിശോധന ഇനി വേഗത്തിലും വേദനയില്ലാതെയും; പുതിയ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ

പൊതുനിരത്തുകളില്‍ ഇനി ആ ശീലം വേണ്ട; ഒമാനില്‍ മുന്നറിയിപ്പ്