Walking after meals, heart attack Meta AI Image
Health

ഹൃദയാഘാതം വരാതെ സൂക്ഷിക്കാൻ, ശീലിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തി ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് അ‍ഞ്ച് ടിപ്സ് ഇതാ:

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഹൃദയാഘാത സാധ്യത പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാരിലും ഇന്ന് വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്റെ പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തിരക്കും സമ്മർദവും ഹൃദയാരോ​ഗ്യത്തെ ബാധിക്കാനും ആരോ​ഗ്യം മോശമാക്കുകയും ചെയ്യു. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തി ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് അ‍ഞ്ച് ടിപ്സ് ഇതാ:

ഭക്ഷണശേഷമുള്ള നടത്തം

ഭക്ഷണം കഴിച്ച ശേഷം 10-15 മിനിറ്റ് നടക്കുന്നത്, നിങ്ങളുടെ ഹൃദയാരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. ഇത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

ഇത് അധിക കലോറി കത്തിച്ചു ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് 30 വയസ്സിന് ശേഷമുള്ള ആളാണെങ്കിൽ. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഭക്ഷണം കഴിച്ചശേഷം മിതമായ വേ​ഗത്തിൽ 15 മിനിറ്റ് നടക്കുന്ന ഹൃദയാരോ​ഗ്യത്തിന് നല്ലതാണ്.

ഉറക്കം ഒഴിവാക്കരുത്

തുടർച്ചയായി ഉറക്കം ഒഴിവാക്കുന്നത് ഹൃദയാരോ​ഗ്യത്തെ ബാധിക്കാനിടയാക്കും. ദിവസവും രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറക്കം ഉറപ്പാക്കണം. വൈകി ഉറങ്ങുന്നതും ഉണരുന്നതും അതേപോലെ തന്നെ അപകടമാണ്. രാത്രി പത്ത് മണിയോടെ ഉറങ്ങി ആറ് മണിക്കുള്ളിൽ ഉണരാൻ ശ്രമിക്കുക അങ്ങനെ തന്നെ ഹൃദ്രോ​ഗത്തിനുള്ള സാധ്യത കുറയ്ക്കാം. സ്ഥിരമായി ഉറക്ക-ഉണ‍ർവ് ചക്രം പിന്തുടരുന്നതാണ് എപ്പോഴും നല്ലതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

പ്ലാസ്റ്റിക് ഒഴിവാക്കുക

നിത്യ ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൂടു ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് വിഷാംശമടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കലരാനും രക്തം ക്ലോട്ട് ചെയ്യാനും കാരണമാകും. ഇത് ഹൃദയാരോ​ഗ്യം മോശമാകാനും സാധ്യത കൂടുതലാണ്.

ഒമേഗ-3 ഫാറ്റി ആസിഡ്

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം, ഒലീവ് ഓയിൽ ഒക്കെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഒമേഗ-3 ഫാറ്റി ആസിഡ് സപ്ലിമെന്റ് കഴിക്കാവുന്നതാണ്.

പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും പയറുവർ​ഗവും നട്സും ഉൾപ്പെടുത്തിയ ഡയറ്റ് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതേസമയം, അമിതമായി വറുത്ത ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ്, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, പഞ്ചസാര കൂടുതലുള്ള പാനീയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണം. ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.

രക്തപരിശോധന

രക്തപരിശോധന ചെയ്ത് ആരോ​ഗ്യസ്ഥിതി നിരീക്ഷിക്കുക. സാധാരണ കൊളസ്ട്രോൾ നോർമൽ ആണെങ്കിൽ ആരോ​ഗ്യസ്ഥിതി ശരിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. 30 വയസ്സിന് ശേഷമുള്ളവരാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിൽ ഹൃദ്രോ​ഗ ചരിത്രമുണ്ടെങ്കിൽ ലിപ്പോപ്രോട്ടീൻ (a), അപോളിപ്പോപ്രോട്ടീൻ ബി, ട്രൈഗ്ലിസറൈഡ്, LDL എന്നീ പരിശോധനകൾ നടത്തണം.

Five tips to prevent heart attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

PSC പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലന്‍സ് എസ്പി അന്വേഷിക്കും; പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം അവസാനിപ്പിച്ചു

യുഡിഎഫിന് ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയിട്ട് ബിജെപിയോട് പലിശ ചോദിക്കരുത്: ബിജെപി സംസ്ഥാന സെക്രട്ടറി

ചമ്പത് റായിയുടെ രാജി അംഗീകരിച്ചു; പുതിയ അയോധ്യ ട്രസ്റ്റ് സെക്രട്ടറിയെ തെരഞ്ഞെടുത്തു; ആരാണ് ബജ്‌രംഗ് ബാഗ്ര?

ബംഗാളില്‍ 12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; വ്യാപക സംഘര്‍ഷം, നിരോധനാജ്ഞ

രാമായണമാസം, കര്‍ക്കടക കഞ്ഞി, പിതൃദര്‍പ്പണം...; കര്‍ക്കടകം ഇങ്ങെത്തി, ഇനി ആരോഗ്യപരിപാലനത്തിന്റെയും ഭക്തിയുടെയും നാളുകള്‍