Reheating food health risks Screenshort
Health

ഈ മൂന്ന് ഭക്ഷണം രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കരുത്, പണികിട്ടും!

ചില ഭക്ഷണങ്ങൾ രണ്ട തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം, വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് സമയം ലാഭിക്കാനും ഭക്ഷണം പാഴാകാതിരിക്കാനും സഹായിക്കും. എന്നാൽ അങ്ങനെ എല്ലാ ഭക്ഷണവും ആവർത്തിച്ചു ചൂടാക്കി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതായിരിക്കണമെന്നില്ല.

ചില ഭക്ഷണങ്ങൾ രണ്ട തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമായേക്കാം. മാത്രമല്ല, ചൂടാക്കുന്നത് ഭക്ഷണത്തിന്റെ പോഷക ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യും.

രണ്ട് തവണയിൽ കൂടുതൽ ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ചോറ്

ബാക്കി വരുന്ന ചോറ് രണ്ടു ദിവസം വരെ തിളപ്പിച്ചുപയോഗിക്കുന്നവരുണ്ട്. എന്നാൽ ചോറ് പലതവണ ചൂടാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ചോറ് സാധാരണ താപനിലയിൽ സൂക്ഷിക്കുമ്പോൾ തന്നെ ബാക്ടീരിയകൾ വരാൻ ഇടയാകും.

'ബാലിസസ് സെറിയസ്' ചോറില്‍ വളരുന്ന ബാക്ടീരിയയാണ്. എത്രതവണ ചൂടാക്കിയാലും ഈ ബാക്ടീരിയ നശിക്കണമെന്നില്ല. ഇത് വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അരി വേവിച്ച് രണ്ട് മണിക്കൂറിനുളളില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്.

ചീര, ബീറ്റ്‌റൂട്ട്

ചീരയും ബീറ്റ്‌റൂട്ടും പോലുള്ള ഇല വര്‍ഗ്ഗങ്ങളില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ നൈട്രേറ്റുകൾ നൈട്രൈറ്റുകൾ ആയി മാറും. ഇതിൻ്റെ അളവു അമിതമാകുമ്പോൾ ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് പച്ചക്കറികൾ ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്.

മാംസം

അതുപോലെ മാംസവിഭവങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നിരവധി അപകടങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച് ചിക്കനിലും മറ്റും ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരികയും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

Foods that cannot heat repeatedly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

കോട്ടപ്പുഴ മലവെള്ളപ്പാച്ചിൽ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരന്തത്തിൽ മരണം ആറായി

യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

'യുഎസിന്റെ സഹായം വേണ്ട'; സ്പേസ് ട്രാക്കിങ് റഡാറുമായി ഐഎസ്ആര്‍ഒ