Airfryer Meta AI Image
Health

എയർ ഫ്രയറിൽ ഈ 5 ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല

ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രയറിൽ ഉണ്ടാക്കുന്നത് അവയുടെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കാം.

സമകാലിക മലയാളം ഡെസ്ക്

പുതിയ കാലത്തെ അടക്കളകളില്‍ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന ഉപകരണമാണ് എയര്‍ ഫ്രയർ. എണ്ണ ഉപയോഗിക്കാതെ ഭക്ഷണം ഫ്രൈ ചെയ്ത് എടുക്കാമെന്നതാണ് എയര്‍ ഫ്രയറു കൊണ്ടുള്ള ഗുണം. പരമ്പരാഗതമായി വറുക്കുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ എയർ ഫ്രയറിൽ വറുക്കുമ്പോൾ കൊഴുപ്പിൻ്റെ അളവ് കുറവായിരിക്കും. എന്നാല്‍ എല്ലാത്തരം ഭക്ഷണങ്ങളും എയര്‍ ഫ്രയറിൽ പാകം ചെയ്യാന്‍ കഴിയില്ല. ചില ഭക്ഷണങ്ങള്‍ എയര്‍ ഫ്രയറിൽ ഉണ്ടാക്കുന്നത് അവയുടെ രുചി, ഘടന മാത്രമല്ല ഉപകരണത്തെ തന്നെ മോശമാക്കാം.

മാവ്

ബജ്ജി ഉണ്ടാക്കാനായി കടലമാവില്‍ ഉള്ളിയും മുളകുമൊക്കെ മുക്കി എയര്‍ ഫ്രയറിൽ വെച്ചാൽ അത് വലിയ അബദ്ധമാകും. ഇവ ചൂടു എണ്ണയിലേക്ക് ഒഴിക്കുമ്പോള്‍ മാവ് പെട്ടെന്ന് തന്നെ സെറ്റ് ആവുകയും നല്ല ക്രിസ്പി ആയ ബജ്ജികള്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ മാവ് എയര്‍ ഫ്രയറിലേക്ക് ഒഴിക്കുമ്പോൾ അത് പാകമാകുന്നതിന് മുന്‍പ് തന്നെ സുക്ഷിരങ്ങളിലൂടെ പുറത്തു വരും. ഇത് ഭക്ഷണത്തിന്റെ രുചിയെയും ഘടനെയും മാറ്റുമെന്ന് മാത്രമല്ല, വൃത്തിയാക്കാനും പ്രയാസമായിരിക്കും.

ചീസ്

ചീസ് എയര്‍ ഫ്രയറിൽ പകം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ചീസ് പെട്ടെന്ന് ഉരുകി പോകുന്നു. ഇത് ബാസ്‌ക്കറ്റിലൂടെ ഊര്‍ന്നു ഇറങ്ങുന്നു. ഇത് ഉപകരണത്തെയും ഭക്ഷണത്തെയും മോശമാക്കാം.

ഇലക്കറികള്‍

കോളിഫ്ലവര്‍, കാരറ്റ് പോലുള്ളവ എയര്‍ ഫ്രയറിൽ മികച്ച രീതിയില്‍ പാകം ചെയ്‌തെടുക്കാം. എന്നാല്‍ ചീര, കേല പോലുള്ള ഇലക്കറികള്‍ എയര്‍ ഫ്രയറില്‍ പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഇവയ്ക്ക് കനം കുറവായതിനാല്‍ എയര്‍ ഫ്രയറിന്റെ ഫാനിന് ചുറ്റും പറ്റിപ്പിടിച്ചിരിക്കാനും ഭക്ഷണം കരിഞ്ഞു പോകാനും ഇടയാക്കും.

അരി അല്ലെങ്കില്‍ ധാന്യങ്ങള്‍

അരി അല്ലെങ്കില്‍ മറ്റ് ധാന്യങ്ങള്‍ വെള്ളത്തില്‍ വേവിക്കുന്നതാണ്. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിന് വായുവിനെ ആണ് എയര്‍ ഫ്രയര്‍ ആശ്രയിക്കുന്നത്. അരി, പാസ്ത, ക്വിനോവ പോലുള്ള ധാന്യങ്ങള്‍ക്ക് യോജിക്കില്ല.

പോപ്കോൺ

പോപ്കോൺ എയർഫ്രയറിൽ പാചകം ചെയ്യുന്നത് സാധാരണയാണെങ്കിലും അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് പോപ്കോൺ ശരിയായി പൊങ്ങി വരാൻ അനുവദിക്കില്ല, മത്രമല്ല, സ്ഥിരമായ താപനില പോപ്കോൺ കരിഞ്ഞു പോകാനും കാരണമാകും. സ്റ്റൗവിൽ വച്ചോ മൈക്രോവേവിൽ വച്ചോ പോപ്കോൺ പാചകം ചെയ്യുന്നതാണ് ഉത്തമം.

Foods that should not cook in a airfryer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT