Erling Haaland fitness and diet Instagram
Health

ഉറങ്ങുമ്പോൾ മൗത്ത് ടേപ്പ് വച്ച് വാ മൂടും, പശുവിന്റെ കരളും തേനും പ്രധാന ഭക്ഷണം, ഒരു ദിവസം 6000 കലോറി; മൈതാനം വിറപ്പിക്കുന്ന വേട്ടക്കാരന്റെ ഫിറ്റ്നസ് സീക്രട്ട്

അൾട്രാ പ്രോസസ്ഡ് ഭക്ഷണമോ കൃത്രിമ ചേരുവകൾ അടങ്ങിയ ഭക്ഷണമോ ഇല്ല. പശുവിന്റെ ലിവര്‍, ഹൃദയം എന്നിവ ഹാളണ്ടിന്റെ പ്രധാന ഭക്ഷണമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്‍റെ കന്നി ലോകകപ്പിൽ തന്നെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് നോർവേയുടെ 'ഗോളടി യന്ത്രം' എർലിങ് ഹാലണ്ട്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് ഇരട്ട ഗോളുകളാണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. ​മൈതാനത്ത് ​ഗോൾവേട്ട തുടരുമ്പോഴും ഹാലണ്ടിൻ്റെ കർശനമായ ആരോ​ഗ്യ ദിനചര്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

എട്ടാം വയസ്സിൽ ഫുട്ബോൾ പരിശീലനത്തിനായി ഹാലണ്ട് മൈതാനത്തിറങ്ങുമ്പോൾ എല്ലും തോലുമായ ഒരു കുഞ്ഞു ചെക്കനായിരുന്നുവെന്ന് ഹാലണ്ട് മുൻകാല പരിശീലകനായ എസ്പെൻ ഉൻഡ്ഹീം പറയുന്നു. സഹതാരങ്ങളെ പോലെ ശാരീരികമായ കരുത്തോ ബലമോ അന്ന് ഹാലണ്ടിന് ഉണ്ടായിരുന്നില്ല. ഇന്ന് ഹാലണ്ടിൻ്റെ ഭക്ഷണക്രമം കേട്ടാൽ നമ്മൾ പോലും ഞെട്ടും.

ഒരു ദിവസം ഏതാണ്ട് 6,000 കലോറി ഭക്ഷണമാണ് ഹാലണ്ട് കഴിക്കുന്നത്. അൾട്രാ പ്രോസസ്ഡ് ഭക്ഷണമോ കൃത്രിമ ചേരുവകൾ അടങ്ങിയ ഭക്ഷണമോ ഇല്ല. പശുവിന്റെ ലിവര്‍, ഹൃദയം എന്നിവ ഹാളണ്ടിന്റെ പ്രധാന ഭക്ഷണമാണ്. അയണും വിറ്റാമിനുകളും ധാരാളമടങ്ങിയ ഈ പരമ്പരാഗത ഭക്ഷണമാണ് തന്റെ കരുത്തിന്റെ രഹസ്യമെന്ന് ഹാളണ്ട് പറയുന്നു. ശുദ്ധമായ തേനാണ് ഹാളണ്ടിൻ്റെ മറ്റൊരു പ്രധാന ഭക്ഷണം. ഫില്‍ട്ടര്‍ ചെയ്ത വെള്ളം മാത്രമാണ് ഹാളണ്ട് കുടിക്കുന്നത്. ഇതിനായി പ്രത്യേക വാട്ടര്‍ ഫില്‍ട്ടറേഷന്‍ സംവിധാനങ്ങള്‍ താരം ഉപയോഗിക്കുന്നു.

കർശനമായ ഉറക്ക ശീലങ്ങൾ

ദിവസവും 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് താരം ഉറങ്ങുന്നത്. ഉറങ്ങാന്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ഹാളണ്ട് പ്രത്യേക തരം ബ്ലൂ-ലൈറ്റ് ബ്ലോക്കിങ് കണ്ണടകള്‍ ധരിക്കുന്നു. ടിവി, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള നീല വെളിച്ചം കണ്ണുകളില്‍ പതിക്കാതിരിക്കാനും, ശരീരത്തിലെ മെലറ്റോണിന്‍ ഹോര്‍മോണിന്റെ അളവ് കൃത്യമായി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഹൃദയമിടിപ്പും അളക്കാന്‍ സ്ലീപ്പ് ട്രാക്കറുകളും ഹാളണ്ട് ഉപയോഗിക്കുന്നുണ്ട്. മൂക്കിലൂടെ ശ്വസനം സാധ്യമാക്കുന്നതിന് രാത്രി മൗത്ത് ടേപ്പ് ഉപയോ​ഗിച്ചാണ് ഹാലൻഡ് ഉറങ്ങുന്നത്. എല്ലാ ദിവസവും രാത്രി 10.30 ഓടെ ഉറങ്ങും.

കഠിന പരിശീലനം

മൈതാനത്ത് ഹാളണ്ടിന്റെ കളി മികവ് പൂര്‍ണമായും അദ്ദേഹത്തിന്റെ കായികക്ഷമതയെയും കരുത്തിനെയും ആശ്രയിച്ചുള്ളതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍, കഠിനമായ ഫങ്ഷണല്‍ സ്‌ട്രെങ്ത് പരിശീലനങ്ങളും ഫ്‌ലെക്‌സിബിലിറ്റി വ്യായാമങ്ങളും ചേര്‍ന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. കൗമാരക്കാരനായിരുന്ന ഹാലണ്ടിന് ദിവസവും 300 പുഷ്അപ്പുകളും 1,000 സിറ്റ്അപ്പുകളും ചെയ്യുന്നത് ഒരു സാധാരണ ദിനചര്യയായിരുന്നുവെന്ന് പരിശീലകന്‍ പറയുന്നു. വേഗത കൈവരിക്കുന്നതിനായി കുത്തനെയുള്ള മലകളിലേക്ക് ഓടിക്കയറുന്ന പരിശീലനവും (hill sprints) യോഗാ സെഷനുകളും അദ്ദേഹം ചെയ്യാറുണ്ട്.

റിക്കവറി രീതികള്‍

മത്സരങ്ങള്‍ക്ക് ശേഷം പേശികളുടെ ക്ഷീണം മാറ്റാന്‍ ഹാളണ്ട് സ്വീകരിക്കുന്ന രീതികളും വ്യത്യസ്തമാണ്. ഐസ് ചേമ്പറുകളില്‍ സമയം ചിലവഴിച്ചാണ് (ക്രയോതെറാപ്പി) താരം പേശികള്‍ക്ക് ഉന്മേഷം നല്‍കുന്നത്. രാവിലെ എഴുന്നേറ്റയുടന്‍ തന്നെ സൂര്യപ്രകാശം ഏല്‍ക്കുന്നത് തന്റെ ബയോളജിക്കൽ ക്ലോക്ക് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് ഹാളണ്ട് വ്യക്തമാക്കുന്നു.

മോ‍ർണിങ് റൂട്ടീൻ

രാവിലെ ദിവസവും സൂര്യപ്രകാശം കൊള്ളുന്നത് നിർബന്ധമായും ഹാലണ്ട് പിന്തുടരുന്നു. 10 മിനിറ്റ് നടത്തം, സെല്ലുലാർ എന‍ർജിക്ക് സ്റ്റിമുലേറ്റ് ചെയ്യുന്നതിന് റെഡ് ലൈറ്റ് പാനലുകളും ഉപയോ​ഗിക്കാറുണ്ട്. ഇത് ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് മെച്ചപ്പെടാനും ഊർജ്ജനില കൂട്ടാനും സഹായിക്കുന്നു.

Football World Cup: ERLING HAALAND diet plan and fitness

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങുന്നു; ഇന്‍ജുറി ടൈം ഗോളില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

ഇരട്ട ഗോളടിച്ച് കെറ്റെലെയര്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ സ്‌പെയിനെ നേരിടും

വിശ്വവേദിയില്‍ ഇനി ആ 'സ്യൂ' മുഴക്കമില്ല, കിരീടമില്ലാതെ 'രാജാവ്'; കണ്ണീരോടെ CR-7 മടങ്ങുന്നു, യു​ഗാന്ത്യം

ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന്‍