periods health pinterest
Health

ആർത്തവ സമയത്ത് വയറുവീർക്കുന്ന പ്രശ്നമുണ്ടോ? ഈ നാല് ഭക്ഷണങ്ങൾ കഴിക്കാം

വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ആർത്തവ സമയത്തെ കഠിനമായ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. വയറുവേദന മാത്രമല്ല, ചിലരിൽ ഈ ഘട്ടത്തിൽ വയറുവീർക്കുന്ന പ്രശ്നവും ഉണ്ടാകും. ഹോർമോൺ വ്യതിയാനങ്ങളാണ് ആർത്തവ സമയം ഇത്തരത്തിൽ വയര്‍ വീര്‍ക്കുന്നതിന് കാരണം. ആർത്തവ കാലത്ത് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വയറുവീർക്കുന്നത് ഒഴിവാക്കാനും ഊർജം പ്രദാനം ചെയ്യാനും സഹായിക്കും.

പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍

വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.

ജലാംശം കൂടുതലടങ്ങിയ ഭക്ഷണം

വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും ഇവ സഹായിക്കും. കൂടാതെ വയറു വീർക്കുന്നത് തടയാനും ഇവ സഹായിക്കും.

ഇഞ്ചി

ആർത്തവ സമയത്ത് ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കുന്നത് തടയാനും ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.

പെപ്പർമിൻ്റ് ടീ ​​

പെപ്പർമിൻ്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിൻ്റെ പേശികളെ വിശ്രമിക്കാൻ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആർത്തവ സമയത്ത് വയറു വീർക്കുന്നത് തടയാനും സഹായിക്കും.

Four foods that helps to reduce bloting during periods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ലോട്ടറി വകുപ്പിന് ചരിത്ര നേട്ടം; 90 ലക്ഷം ടിക്കറ്റുകളും തീര്‍ന്നു! 30 കോടിയുടെ ഭാഗ്യശാലിയെ നാളെ അറിയാം

അമ്പരപ്പിച്ച് ഒറ്റ കൈ ക്യാച്ച്! 75 റണ്‍സ്, വിക്കറ്റ്; മാര്‍ക്കോ യാന്‍സന്‍ സച്ചിനൊപ്പം

തേൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം; ഒറിജിനലിനെ എങ്ങനെ തിരിച്ചറിയാം