നാടോടുമ്പോൾ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്.., തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ അരയ്ക്കാനോ ഉണക്കാനോ ഒന്നിനും ആർക്കും നേരം കിട്ടിയെന്ന് വരില്ല. അത്തരക്കാർക്ക് ഏറ്റവും എളുപ്പമുള്ള വഴിയാണ് റെഡി-ടു കുക്ക് വിഭവങ്ങൾ. അരച്ചമാവും, ഹാഫ് കുക്ക്ഡ് ചപ്പാത്തിയും ഇഡിയപ്പം മിക്സുമൊക്കെ ഇതിന് ഉദ്ദാഹരണമാണ്. ഇവയൊക്കെ നമ്മുടെ സമയം ലാഭിക്കുകയും ഗുണനിലവാരമുള്ളതുമായിരിക്കും. എന്നാൽ ചിലതിനെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇഞ്ചി ഗാർലിക്ക് പേസ്റ്റ്
മുൻപ് കറികൾക്ക് അരച്ചും അരിഞ്ഞും ചേർത്തിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് രൂപത്തിൽ ഇന്ന് വിപണിയിൽ സുലഭമാണ്. ഇഞ്ചിയും വെളുത്തുള്ളിയും തെലികളഞ്ഞ് അരിഞ്ഞ് സമയം കളയാതിരിക്കാൻ ഇതൊരു മികച്ച മാർഗമാണെങ്കിലും ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇത് പ്രിസർവേറ്റീവുകളും, അസിറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേർത്താണ് പ്രീസർവേവ് ചെയ്തിരിക്കുന്നത്. കൂടാതെ ജിഞ്ചർ ഗാർളിക് പേസ്റ്റിൽ സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളുമാണ് ചേർക്കുക.
മിതമായ അളവ് പ്രശ്നമല്ലെങ്കിൽ ദീർഘകാല ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച്, സെൻസിറ്റീവായ വയറും കുടലുമൊക്കെയുള്ളവർക്ക്. അതുകൊണ്ടു തന്നെ പരമാവധി പാക്ക്ഡ് പേസ്റ്റുകൾ ഒഴിവാക്കുക. കഴിയുന്നതും വീട്ടിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കുക.
Ginger-garlic paste may cause health issues
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates