പ്രതീകാത്മക ചിത്രം 
Health

വെളുത്തുള്ളി ഇല്ലാത്ത അടുക്കളയുണ്ടോ? കൂടുതല്‍ കാലം സൂക്ഷിക്കാന്‍ എളുപ്പവഴികള്‍ 

ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും വെളുത്തുള്ളി മുന്നിലാണ്. വെളുത്തുള്ളി കൂടുതല്‍ കാലം സൂക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത്?

Author : സമകാലിക മലയാളം ഡെസ്ക്

ല്ലാ അടുക്കളയിലെയും സ്ഥിരം സാന്നിധ്യമാണ് വെളുത്തുള്ളി. ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും വെളുത്തുള്ളി മുന്നിലാണ്. സ്ഥിരം ഉപയോഗമുള്ളതുകൊണ്ടുതന്നെ എപ്പോഴും കുറച്ചധികം വെളുത്തുള്ളി വാങ്ങിവയ്ക്കുന്നതും പതിവാണ്. പക്ഷെ കുറച്ചുദിവസം കഴിയുമ്പോള്‍ വെളുത്തുള്ളി മുളയ്ക്കാന്‍ തുടങ്ങുന്നത് കാണാം. അധികം വൈകാതെ ഇത് വെയ്‌സ്റ്റില്‍ കളയേണ്ട സ്ഥിതിയിലാകും. വെളുത്തുള്ളി കൂടുതല്‍ കാലം സൂക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത്?

ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

വെളുത്തുള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുണ്ട്, എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. വെളുത്തുള്ളി മുളച്ചുപോകാതിരിക്കാന്‍ ഡ്രൈ ആയിട്ടുള്ള അത്യാവശ്യം കാറ്റും വെളിച്ചവുമൊക്കെ കേറുന്ന സ്ഥലത്ത് സൂക്ഷിക്കണം. ഒന്നുകില്‍ വെളുത്തുള്ളി ഓരോ അല്ലികളായി അടര്‍ത്തിയിട്ടോ അല്ലെങ്കില്‍ പേപ്പറില്‍ പൊതിഞ്ഞോ സൂക്ഷിക്കാവുന്നതാണ്. 

പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇട്ടുവയ്ക്കണ്ട

പല അടുക്കളകളിലും പച്ചക്കറികളടക്കം സൂക്ഷിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. പക്ഷെ വെളുത്തുള്ളി ഇങ്ങനെ സൂക്ഷിച്ചാല്‍ മുളച്ചുപോകും. വെളുത്തുള്ളി എപ്പോഴും പേപ്പറില്‍ പൊതിഞ്ഞോ അല്ലെങ്കില്‍ തുണികൊണ്ടുള്ള കവറിലിട്ടോ വേണം സൂക്ഷിക്കാന്‍. 

വെളുത്തുള്ളിക്ക് കൂട്ടുവേണ്ട

സവോള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്‌ക്കൊപ്പമാണ് സാധാരണ വെളുത്തുള്ളിയുടെ സ്ഥാനം. എന്നാല്‍ വെളുത്തുള്ളി ഇങ്ങനെ സൂക്ഷിക്കരുത്, കാരണം ഇവയില്‍ ഏതെങ്കിലുമൊന്ന് മുളച്ചാല്‍ അതില്‍ നിന്ന് പുറത്തുവരുന്ന ഗ്യാസ് മൂലം മറ്റുള്ളവയും മുളയ്ക്കാന്‍ തുടങ്ങും. അതുകൊണ്ട് ഓരോന്നും വെവ്വേറെയായി സൂക്ഷിക്കുന്നതാണ് നല്ലത്. 

അല്ലികളായി അടര്‍ത്താം

വെളുത്തുള്ളി കടയില്‍ നിന്ന് കിട്ടുന്നതുപോലെതന്നെ സൂക്ഷിക്കാതെ ഓരോ അല്ലികളായി അടര്‍ത്തിയിട്ടുവേണം സൂക്ഷിക്കാന്‍. ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍