Hair fall in Monsoon Pinterest
Health

മഴ നനഞ്ഞാൽ മുടി കൊഴിയുമോ? ഇതാവാം കാരണം, മഴക്കാലത്തെ ഹെയർ കെയർ റുട്ടീൻ

ആഴ്ചയിൽ രണ്ടോ മൂന്ന് തവണ മൈൽഡ് ഷാംപൂ ഉപയോ​ഗിച്ച് തലമുടി കഴുകാൻ ശ്രദ്ധിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ഴക്കാലത്ത് പതിവിലും കൂടുതൽ മുടി കൊഴിയുന്നതായി തോന്നാറുണ്ടോ? ഈർപ്പം നിറഞ്ഞ അന്തരീക്ഷം, ശിരോചർമത്തിൽ അടിയുന്ന അഴുക്ക്, മലിനീകരണം എന്നിവ ആഘാതം കൂട്ടാം. എന്നാൽ ശരിയായ പരിചരണത്തിലൂടെ മഴക്കാലത്തും മുടിയുടെ ആരോ​ഗ്യം നിലനിർത്താൻ സാധിക്കും.

മഴക്കാലത്ത് എത്ര സൂക്ഷിച്ചാലും പുറത്തിറങ്ങുമ്പോൾ മഴകൊള്ളാനുള്ള സാധ്യത കൂടുതലാണ്. മഴവെള്ളത്തിൽ ചിലപ്പോൾ പൊടി, രാസവസ്തുക്കൾ, മാലിന്യങ്ങൾ എന്നിവ കലരാനുള്ള സാധ്യതയുണ്ട്. ഇത് നേരിട്ട് മുടിയിൽ കൊള്ളുമ്പോൾ മുടിയുടെ സ്വാഭാവിക ആരോ​ഗ്യം കുറയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മഴ നനഞ്ഞ് വീട്ടിലെത്തിയാൽ അധികം നേരം കാത്തിരിക്കാതെ ശുദ്ധജലം കൊണ്ട് മുടി നന്നായി കഴുകാം.

മാത്രമല്ല, മഴക്കാലത്ത് വായുവിൽ ഈർപ്പം കൂടുതലായിരിക്കും. ഇത് ശിരോചർമത്തിൽ വിയർപ്പും എണ്ണയും കൂട്ടൂകയും മുടിയുടെ വേരുകൾ ദുർബലമാക്കുകയും ചെയ്യാം. ഈർപ്പമുള്ള അന്തരീക്ഷം ഫം​ഗസ് വളർച്ച ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് തലച്ചൊറിച്ചിൽ, അണുബാധ എന്നിവയ്ക്ക് കാരണമാകാം. ഇത് മുടി കൊഴിച്ചിലിനൊരു ഘടകമാണ്. ആഴ്ചയിൽ രണ്ടോ മൂന്ന് തവണ മൈൽഡ് ഷാംപൂ ഉപയോ​ഗിച്ച് തലമുടി കഴുകാൻ ശ്രദ്ധിക്കുക. അതുപോലെ നനഞ്ഞ മുടി ചീകുകയോ കെട്ടാനോ പാടില്ല. ഇത് മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കൊഴിച്ചിലിനും കാരണമാകും.

തലമുടിയുടെ ആരോ​ഗ്യത്തിന് മഴക്കാലത്ത് ആവശ്യമായ പോഷകങ്ങൾ

പ്രോട്ടീൻ, അയൺ, വിറ്റാമിൻ ഡി, ബയോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി വളർച്ചയ്ക്ക് സഹായകരമാണ്. മുട്ട, പയർവർ​ഗങ്ങൾ, ഇലക്കറികൾ, നട്സ്, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മഴക്കാലത്ത് എണ്ണ പുരട്ടിയുള്ള കുളി

വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയവ ഉപയോ​ഗിച്ച് തലയിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുകയും മുടിയുടെ വേരുകൾക്ക് ബലം നൽകുകയും ചെയ്യും.

ഒഴിവാക്കേണ്ട ശീലങ്ങൾ

നനഞ്ഞ മുടിയിൽ ഹെയർ ഡ്രയർ കൂടുതലായി ഉപയോഗിക്കുന്നത്.

രാസവസ്തുക്കൾ അടങ്ങിയ ഹെയർ പ്രോഡക്ടുകൾ അമിതമായി ഉപയോഗിക്കുന്നത്.

വൃത്തിഹീനമായ ടവൽ ഉപയോഗിച്ച് തല കഴുകുക.

തലയിൽ അധികനേരം വിയർപ്പോടെ നിൽക്കുക.

മുടികൊഴിച്ചിൽ അമിതമാണെങ്കിൽ, ചൊറിച്ചിലും ചുവപ്പും ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ചെറിയ ശ്രദ്ധ നൽകിയാൽ തന്നെ മുടികൊഴിച്ചിൽ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ശരിയായ ഹെയർ കെയർ ശീലങ്ങളും പോഷകാഹാരവും പിന്തുടർന്നാൽ മഴക്കാലത്തും മുടി ആരോഗ്യത്തോടെ നിലനിർത്താം.

Hair fall in Rainy season, home remedy tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാട്; ലീഗിനും മുസ്ലിം സംഘടനകൾക്കും തലവേദന

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയിൽ ജൂൺ 1 മുതൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

റിസ്‌ക് എടുക്കാന്‍ ധൈര്യക്കുറവുണ്ടോ?, ഇതാ സുരക്ഷിത പെന്‍ഷന്‍ പദ്ധതി; മാസംതോറും കൈയില്‍ കിട്ടുക 20,500 രൂപ വരെ

ഔട്ട്‌സ്റ്റാന്‍ഡിങ്! 'ബേബി ബോസിന്റെ' ബാറ്റിങ് കണ്ട് സാക്ഷാല്‍ 'യൂനിവേഴ്‌സ് ബോസ്'

നേരിട്ട് ഹാജരാകണമെന്ന് 'അമ്മ'; പിഷാരടിയും ധ്യാനുമടങ്ങിയ സമിതി വേണമെന്ന് അന്‍സിബയുടെ മറുപടി

SCROLL FOR NEXT