Carrot Juice Meta AI Image
Health

ചർമം തിളങ്ങാനുള്ള വഴിയാണോ തിരയുന്നത്? എങ്കിൽ ഇതൊന്നു പരീക്ഷിക്കൂ, ഫലം ഉറപ്പ്

കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആൻ്റിഓക്സിഡൻ്റുകളെ വർധിപ്പിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

രീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും നല്‍കി ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കാരറ്റ് ജ്യൂസ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കും. ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയ കാരറ്റ് പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയും. ഇതിലുള്ള വിറ്റാമിൻ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വർധിപ്പിക്കുന്നു.

ആൻ്റിഓക്സിഡൻ്റുകൾ

കാരറ്റിൽ β-കരോട്ടിൻ, α-കരോട്ടിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ആൻ്റിഓക്സിഡൻ്റുകളെ വർധിപ്പിക്കുന്നു. ഇത് കോശങ്ങളെ നശിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും.

ശരീരത്തിലെ കൊഴുപ്പ് നിലനിർത്തുന്നു

ആരോഗ്യകരമായ കൊഴുപ്പുകളെ നിലനിർത്തുന്നതിനെ തടയുന്ന മാലോണ്ടിയാൾഡിഹൈഡ് എന്ന രാസവസ്തുവിൻ്റെ അളവു കുറയ്ക്കാൻ കാരറ്റിൽ അടങ്ങിയ പോഷകങ്ങൾ സഹായിക്കും. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം

പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാരറ്റിലെ പൊട്ടാസ്യം, നൈട്രേറ്റുകൾ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിനുകളും ധാതുക്കളും

കാരറ്റിൽ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കാഴ്ച, പ്രതിരോധശേഷി, ചർമത്തിൻ്റെ ആരോഗ്യം, ശരീരത്തിന്റെ ശരിയായ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്നു.

കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം

രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞശേഷം കഷ്ണങ്ങളാക്കുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്ത് ജ്യൂസറിലോ മിക്സിയിലോ അടിച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം അൽപം പഞ്ചസാര ചേർക്കാം. കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് നല്ലത്. അരിച്ചെടുക്കുന്നതിലൂടെ, ജ്യൂസിൽ അടങ്ങിയ നാരുകൾ നഷ്ടപ്പെടാം. ഇതിലേക്ക് പകുതി നാരങ്ങ കൂടി പിഴിഞ്ഞു ചേർത്താൽ കാരറ്റ് ജ്യൂസ് റെഡി.

Health Benefits of Carrot Juice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കേരളാ ഹൈക്കോടതിയിൽ ഒഴിവുകൾ; എട്ടാം ക്ലാസുകാർക്കും അപേക്ഷിക്കാം

യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹന്‍ലാല്‍; സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പഠിപ്പിച്ച ആത്മസുഹൃത്തെന്ന് പ്രിയദര്‍ശന്‍

മൗത്ത് വാഷ് ഉപയോ​ഗിക്കുമ്പോൾ വയറിന് പ്രശ്നം!

രണ്ടാം ഇന്നിങ്‌സിലും ക്ലച്ച് പിടിക്കാതെ ഇംഗ്ലണ്ട്; ഓസീസ് പരമ്പര ജയത്തിന്റെ വക്കില്‍

SCROLL FOR NEXT