Rasnadhi powder Meta AI Image
Health

രാസ്നാദിപ്പൊടി തലയില്‍ തിരുമ്മുന്നതില്‍ അശാസ്ത്രീയതയുണ്ടോ? ഡോക്ടറുടെ വൈറൽ പോസ്റ്റ്

രാസ്നാദി ചൂർണത്തിനെതിരെ ഉയർന്ന വാദങ്ങൾക്കെതിരെ ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ പങ്കിവെച്ച കുറിപ്പ് സോഷ്യൽമീഡിയയിലും ചർച്ചയാകുന്നു

സമകാലിക മലയാളം ഡെസ്ക്

രാസ്നാദി ചൂർണം കുഞ്ഞുങ്ങളുടെ നെറുകളിൽ തിരുമ്മുന്നത് അവരുടെ ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന തരത്തില്‍ ഒരു ശുശിരോ​ഗ വിദ​ഗ്ധർ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. കുട്ടിക്കാലത്തെ ​ഗൃഹാതുര ഓർമകളിൽ തെളിയുന്ന ഒരു ചിത്രമാണ്, കുളികഴിഞ്ഞ് വന്നാൽ ഉടൻ തല നന്നായി തോർത്തിയ ശേഷം കുട്ടികളെ പിടിച്ചു നിർത്തി അമ്മ രാസ്നാദി ചൂർണം നെറുകയിൽ അമർത്തി തിരുമ്മി നൽകുന്നത്. എന്നാൽ ​ഗൃ​ഹാതുര ഓർമകൾക്കപ്പുറം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന 23 മരുന്നുകളുടെ ഒരു കൂട്ടമാണ് രാസ്നാദി ചൂർണം.

രാസ്നാദി ചൂർണത്തിനെതിരെ ഉയർന്ന വാദങ്ങൾക്കെതിരെ ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ പങ്കിവെച്ച കുറിപ്പ് സോഷ്യൽമീഡിയയിലും ചർച്ചയാകുന്നു. രാസ്നാദിയുടെ വൈദ്യ ഉപയോഗം വിശാലമാണ്, ജലദോഷത്തെ ചെറുക്കാന്‍ വേണ്ടി മാത്രമല്ല നീര്‍വീക്കവും സന്ധ്യവേദനയും വരെ കുറയ്ക്കാന്‍ രാസ്നാദിക്ക് ആകും. യാതൊരു യുക്തി ചിന്തയുമില്ലാതെ എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതും അശാസ്ത്രീയത തന്നെയാണെന്നും ഡോ. ഷാബു പട്ടാമ്പി കുറിച്ചു.

പരിശോധനകൾക്കിടെ,

ഒരു കുഞ്ഞിൻറെ നെറുകയിൽ രാസ്നാദി പൊടി തിരുമ്മിയത് കണ്ട്,

അതിലെ അശാസ്ത്രീയതയെ ചൂണ്ടിക്കാണിക്കുന്ന

ശിശുരോഗ വിദഗ്ധന്റെ വീഡിയോ കണ്ടിരുന്നു..

സത്യം പറഞ്ഞാൽ

അത് കണ്ടപ്പോൾ കുട്ടിക്കാലം മുതൽക്കേ,

കുളി കഴിഞ്ഞു വരുമ്പോൾ

നെറുകയിൽ തിരുമ്മി തന്നിരുന്ന ഒരു പ്രത്യേക മണമുള്ള.

രാസ്നാദി ചൂർണ കാലത്തെ

ഓർത്തു..

രാസ്നാദിപ്പൊടി കേവലമായ ഒരു ഗൃഹാതുരത മാത്രമല്ലല്ലോ

മലയാളികൾക്ക്..

തുമ്മലും ജലദോഷവും വരുമ്പോൾ തന്നെ,

അമ്മയോ അമ്മമ്മയോ സ്നേഹത്തോടെ ചേർത്ത് നിർത്തി തലയിൽ തിരുമ്മി തരുന്ന രോഗപ്രതിരോധത്തിന്റെ ആദ്യപാഠങ്ങൾ കൂടിയായിരുന്നു അത്..

രാസ്നയും കുറുന്തോട്ടിയും കൊട്ടവും മഞ്ഞളും ഉൾപ്പെടെ 23 മരുന്നുകളുടെ മിശ്രിതമാണ്

എല്ലാവരും രാസ്നാദി പൊടി എന്ന് വിളിക്കുന്ന ഈ രാസ്നാദി ചൂർണ്ണം..

പീനസം എന്ന് വിളിക്കുന്ന തുമ്മൽ മൂക്കൊലിപ്പ് ജലദോഷ അവസ്ഥകളിലും, തലനീരിറക്കം അഥവാ സൈനസൈറ്റിസിലും ആണ് ഇതിൻറെ പ്രധാന പ്രഭാവം.

ജലദോഷത്തിന്റെ ഭാഗമായി തുമ്മൽ തുടങ്ങുമ്പോൾ തന്നെ രാസ്നാദിപ്പൊടി തലയിൽ

തിരുമ്മിയാൽ രോഗ

മൂർച്ച ഒഴിവാക്കാൻ ഒരു പരിധി വരെയെങ്കിലും സാധിക്കും.

അതുപോലെ സ്ഥിരമായി തലനീരിറക്കവും,

കഫക്കെട്ടും വരുന്നവർക്ക്

രാസ്നാദിപ്പൊടി പതിവായി ഉപയോഗിക്കുന്നതുകൊണ്ട് ഗുണമുണ്ടാകും.

രാസ്നാദി ചൂർണ്ണത്തിൽ വാതകഫ ശമന സ്വഭാവമുള്ള മരുന്നുകളാണ് കൂടുതൽ ഉള്ളത് എന്നതുകൊണ്ട് തന്നെ,

ജലാംശത്തെ ആഗിരണം ചെയ്യാനുള്ള പ്രത്യേക കഴിവ് ഉണ്ട്.

ഇതേ കാരണം കൊണ്ട് തന്നെ

എണ്ണയും കുളിയും ഒക്കെ പതിവാക്കുന്നവർക്ക്,

ഇത് നെറുകയിൽ തിരുമ്മുമ്പോൾ തലനീരിറക്ക സാധ്യത വളരെ കുറയും എന്നുള്ളത് തന്നെയാണ് രാസ്നാദി പൊടിയെ എല്ലാവർക്കും പ്രിയങ്കരമാകുന്നത്..

ഗൃഹാതുകൊണ്ടു മാത്രമല്ല

ഫലപ്രദമായ

ഉപയോഗവും ഉള്ളതുകൊണ്ട് കൂടിയാണ് ആളുകൾ ഇപ്പോഴും കുട്ടികൾക്ക് പോലും രാസ്നാദിപ്പൊടി പുരട്ടുന്നത് എന്ന് ചുരുക്കം.

ഇങ്ങനെയൊക്കെയാണെങ്കിലും

ജലദോഷത്തിന് നെറുകയിൽ തിരുമ്മുന്ന പൊടി എന്ന നിലയ്ക്ക് മാത്രമാണ്

പലപ്പോഴും പലരും ഈ മരുന്നിനെ അറിയുന്നത്..

സത്യത്തിൽ അതിൻറെ വൈദ്യ ഉപയോഗം അത്രയും വിശാലമാണ്..

ഇതിലെ മരുന്നുകളെല്ലാം തന്നെ നല്ലപോലെ നീര് കുറയ്ക്കുന്ന സ്വഭാവം ഉള്ളതായതുകൊണ്ട് തന്നെ,

ചെറുനാരങ്ങാ നീരിലോ പനിക്കൂർക്ക നീരിലോ പുളിയില നീരിലോ ഇളം ചൂടുവെള്ളത്തിലോ ഒക്കെ ചേർത്ത് ചെറു ചൂടാക്കി നിർ വീക്കം വരുന്ന

പ്രദേശങ്ങളിൽ ലേപനം ചെയ്യാറുണ്ട്.

സൈനസൈറ്റിസ് ഉള്ളവർക്ക്, നെറ്റിയിലും വേദനയുള്ള ഭാഗങ്ങളിലും പുരട്ടുന്നത് നല്ലപോലെ ആശ്വാസകരമാണ്.

ചെവി വേദന വരുമ്പോൾ ചെവിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പുരട്ടിയിടാം.

ചെറിയ കഴല വീക്കങ്ങൾ (acute lymphadinitis) വരുമ്പോൾ ഇതേ

പൊടി ഇതുപോലെ കുറുക്കിയിടാം.

അതുപോലെ സന്ധിവേദനങ്ങളിലോ പ്രാദേശികമായ മറ്റു നീർവിക്കങ്ങൾ (local inflammations)

ഉണ്ടാകുമ്പോഴോ രാസ്നാദിപ്പൊടി ലേപനത്തിന് വളരെ ഫലപ്രദമാണ്.

തീർന്നില്ല...

നീർക്കെട്ടുകളിൽ അല്ലാതെ വാതരോഗങ്ങളിലും രാസനാദി ചൂർണത്തിന് ഉപയോഗമുണ്ട്.

ഇത്തരം രോഗാവസ്ഥകളിൽ ആവണക്കെണ്ണയിലോ

മറ്റ് വാത ശമന സ്വഭാവമുള്ള തൈലങ്ങളിലോ ചേർത്ത് ചൂടാക്കി.തലയിൽ തളം വയ്ക്കുന്ന ഒരു രീതി കൂടി ആയുർവേദത്തിൽ ഉണ്ട്..

വസ്തി ചെയ്യുന്ന ഔഷധ യോഗങ്ങളിൽ പോലും ഇത് ഉപയോഗപ്പെടുത്താറുണ്ട്..

അങ്ങനെ നോക്കുമ്പോൾ രാസ്നാദി

ചൂർണ്ണ മാഹാത്മ്യങ്ങൾക്ക് അതിരുകൾ ഏതുമില്ല..

പലതരം രോഗാവസ്ഥകളിൽ ഇത്രയേറെ ലളിതമായി ഉപയോഗിക്കുന്ന

ഔഷധങ്ങൾ അധികം ഇല്ല എന്നുള്ളതാണ് സത്യം..

വാസ്തവം ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴാണ്,

ഒരു ചെറിയ കുട്ടിയുടെ തലയിൽ രാസ്നാദിപ്പൊടി തിരുമ്മി എന്നു പറഞ്ഞു ഇങ്ങനെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നത്..

ഒരു ആവശ്യവുമില്ലാതെ വൈറ്റമിൻ സപ്ലിമെന്റുകളുടെ ഡ്രോപ്പുകൾ കുട്ടികൾക്ക് കൊടുക്കുന്നത് വലിയ

സംഭവമായി തീരുന്ന ഈ കാലത്ത് തന്നെയാണ്,

തലയിൽ രാസ്നാദിപ്പൊടി തിരുമ്മുന്നത് മഹാ അപരാധമായി തീരുന്നതും..!

യാതൊരു യുക്തി ചിന്തയുമില്ലാതെ എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതും അശാസ്ത്രീയത തന്നെയാണ്..

Dr Shabu Pattambi Explains the health benefits of Rasnadhi powder.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT