Migraine Pinterest
Health

വേനൽച്ചൂട് അതിജീവിക്കാൻ ഐസ് വെള്ളം, പതിവാക്കിയാൽ മൈ​ഗ്രെയ്ൻ

തണുത്ത വെള്ളം ദഹന പ്രശ്നങ്ങൾ മുതൽ മൈ​ഗ്രേയിൻ വഷളാകുന്നതിന് വരെ കാരണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് വീട്ടിലെ ഫ്രിഡ്ജിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകുന്ന ഒന്നാണ് തണുത്ത വെള്ളം. പൊള്ളുന്ന ചൂടത്ത് അൽപം തണുത്ത വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ആശ്വസം വളരെ വലുതാണ്. എന്നാൽ ആരോ​ഗ്യത്തിന് ഇത് അത്ര സുരക്ഷിതമല്ല. ഇത് ദഹന പ്രശ്നങ്ങൾ മുതൽ മൈ​ഗ്രെയ്ൻ വഷളാകുന്നതിന് വരെ കാരണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു.

ദഹനപ്രശ്നങ്ങൾ

ഭക്ഷണത്തിന് ശേഷമോ ഒപ്പമോ ഐസ് വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും വയറുവേദന, മലബന്ധം, വയർ വീർക്കൽ തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യാം.

തൊണ്ടയിലെ അസ്വസ്ഥതകൾ

അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയിലെ രക്തക്കുഴലുകളെ ചുരുക്കാൻ സാധ്യതയുണ്ട്. ഇത് കഫക്കെട്ട്, ജലദോഷം, പനി, അലർജി എന്നിവയുള്ളവരിൽ രോഗലക്ഷണങ്ങൾ വഷളാക്കാനും കാരണമാകും.

മൈ​ഗ്രെയ്ൻ

തണുത്ത വെള്ളം പെട്ടെന്ന് കുടിക്കുന്നത് നട്ടെല്ലിലെ നാഡികളെ തണുപ്പിക്കുകയും എന്നാൽ തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും. സൈനസ് പ്രശ്നമുള്ളവർക്കും മൈഗ്രേൻ ഉള്ളവർക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം.

പല്ലിൻ്റെ ആരോഗ്യം

അമിതമായ തണുപ്പ് പല്ലിൻ്റെ സംരക്ഷണ കവചമായ ഇനാമലിനെ ദുർബലപ്പെടുത്തും. ഇത് പല്ലിന് പുളിപ്പും (Sensitivity) വേദനയും ഉണ്ടാക്കാൻ ഇടയാക്കും.

ആരോഗ്യത്തിന് എപ്പോഴും സാധാരണ ഊഷ്മാവിലുള്ള വെള്ളമോ അല്ലെങ്കിൽ ചെറു ചൂടുവെള്ളമോ കുടിക്കുന്നതാണ് ഉചിതം. തണുപ്പ് നിർബന്ധമാണെങ്കിൽ മൺപാത്രത്തിൽ സൂക്ഷിച്ച വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യകരമായ ഒരു ബദൽ മാർഗമാണ്.

Health Risk of drinking iced water in summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT