Healthy Screen Time Meta AI Image
Health

വഴക്കു പറഞ്ഞിട്ടു കാര്യമില്ല, കുട്ടികളില്‍ വളര്‍ത്താം ആരോഗ്യകരമായ സ്ക്രീന്‍ ടൈം ശീലം

ആക്ടീവ് സ്ക്രീന്‍ ടൈം, ഇന്‍-ആക്ടീവ് സ്ക്രീന്‍ ടൈം എന്നിങ്ങനെ രണ്ടായി തിരിക്കാം.

സമകാലിക മലയാളം ഡെസ്ക്

'എപ്പോ നോക്കിയാലും മൊബൈലിന്റെ അകത്താ...ഒരു ദിവസം ഞാൻ അത് തല്ലിപ്പൊട്ടിച്ചു കളയും, നോക്കിക്കോ'- അമ്മയുടെ ആക്രോശത്തിനോട് മുഖം തിരിച്ച് മകൻ ഇൻസ്റ്റ​ഗ്രാം റീൽ സ്ക്രോള്‍ ചെയ്യുന്നതു തുടർന്നു. കേരളത്തിൽ ഏതാണ്ട് മിക്ക വീടുകളിലും ഇതിന് സമാനമായി അല്ലെങ്കിൽ കുറച്ചു കൂടി തീവ്രമായ രീതിയിലുള്ള സാഹചര്യങ്ങൾ കാണാം. എന്നാല്‍ സ്ക്രീന്‍ ടൈം പൂര്‍ണമായും ഒഴിവാക്കുക എന്നത് പറയുന്നപോലെ അത്ര ഈസി ആയിരിക്കില്ല.

കുട്ടികളില്‍ ആരോഗ്യകരമായ സ്ക്രീന്‍ ടൈം ശീലിപ്പിക്കാം

കഴിഞ്ഞ ഒരു ദശകമായി രക്ഷിതാക്കളും അധ്യാപകരും... നമ്മളെല്ലാവരും ഉപയോ​ഗിക്കുന്ന പ്രധാന ഡിജിറ്റൽ മാർ​ഗനിർദേശമാണ് സ്ക്രീന്‍ടൈം പരിമിതപ്പെടുത്തല്‍. കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണത്തിനും മറ്റ് ആരോ​ഗ്യ സങ്കീർണതകൾക്കും അമിതമായ സ്ക്രീൻ ടൈം കാരണമാകും.

ഇനി സ്ക്രീന്‍ ടൈം രണ്ടായി തിരിക്കാം. ആക്ടീവ് സ്ക്രീന്‍ ടൈം, ഇന്‍-ആക്ടീവ് സ്ക്രീന്‍ ടൈം എന്നിങ്ങനെ രണ്ടായി തിരിക്കാം.

ഒരു കുട്ടി കുടുംബത്തോടൊപ്പം പൊതു ഇടത്തിൽ ഇരുന്ന് മൊബൈൽ കാണുന്നതും മറ്റൊരു കുട്ടി ഹെഡ്ഫോണ്‍സ് ഉപയോഗിച്ച് യുട്യൂബ് ഷോർട്ട്സ് കാണുന്നതും സ്ക്രീൻ ടൈം മാർഗനിർദേശത്തിന് കീഴിൽ തുല്യമാണ്. എന്നാൽ ​ഗുണപരമായി രണ്ടും വളരെ വ്യത്യാസപ്പെട്ടുമിരിക്കുന്നു. ഒരു കുട്ടി മാതാപിതാക്കളുമൊത്ത് സംവേദനാത്മകവും കൂട്ടായതുമായ രീതിയില്‍ സ്ക്രീന്‍ ടൈം ഉപയോഗിക്കുന്നു. ഇത് ചർച്ചയ്ക്കും ബന്ധത്തിനും ഒരു ജമ്പിങ് പോയിന്റായിരിക്കാം. ഇത് ആക്ടീവ് സ്ക്രീന്‍ ടൈം ആയി കണക്കാക്കാം.

എന്നാൽ മറ്റേ കുട്ടിയുടെ കാഴ്ച ഒറ്റപ്പെട്ടതും വിഘടിച്ചതുമാണ്. അത് അർത്ഥവത്തായ കഥാസന്ദർഭങ്ങളിലോ കഥാപാത്രങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാതെ താരതമ്യേന, നിയന്ത്രണമില്ലാത്ത ഒരു പ്ലാറ്റ്‌ഫോമിൽ ഹ്രസ്വ രൂപത്തിലുള്ള കോൺടന്റ് കാണുന്നു. ഇത് ഇന്‍-ആക്ടീവ് സ്ക്രീന്‍ ടൈം ആയും കണക്കാക്കാം.

ഗെയിമുകൾ കളിക്കുകയോ ഹോം വർക്ക് പൂർത്തിയാക്കുകയോ പോലുള്ള സ്ക്രീൻ അധിഷ്ഠിത പ്രവർത്തനങ്ങളിൽ വൈജ്ഞാനികമായോ ശാരീരികമായോ ഏർപ്പെടുന്നതിനെ ആക്ടീവ് സ്‌ക്രീൻ ടൈമില്‍ ഉള്‍പ്പെടുത്താം. കുറഞ്ഞ അളവിലുള്ള ബൗദ്ധികവും സാമൂഹികവുമായ ഇടപെടലുകളുള്ള സംവേദനാത്മകമല്ലാത്ത കാഴ്ചകളും ഉൾപ്പെടുന്നതാണ് നിഷ്ക്രിയ സ്ക്രീൻ ടൈം. സ്ക്രീൻ സമയം കൂടുതൽ സാമൂഹികവും വിദ്യാഭ്യാസപരവും സൃഷ്ടിപരവുമാക്കുന്ന വിധത്തിൽ ആയിരിക്കണം.

കുട്ടികളില്‍ ആരോഗ്യകരമായ സ്ക്രീന്‍ടൈം ശീലിക്കാന്‍ ചില ടിപ്സ്

  • ചെറിയ കുട്ടികളില്‍ പരമാവധി സ്ക്രീന്‍ ടൈം ഒഴിവാക്കുന്നതാണ് നല്ലത്. കാണിക്കുകയാണെങ്കിലും കുടുംബത്തോടൊപ്പം മാത്രം സ്ക്രീൻ ടൈം ഉപയോ​ഗിക്കാൻ ശീലിപ്പിക്കുക. കുട്ടികൾക്ക് വേണ്ടി മാത്രം നിർമിച്ച ഉള്ളടക്കങ്ങൾ അവരെ പരിചയപ്പെടുത്തുക.

  • കുട്ടികളിൽ നിഷ്ക്രിയ സ്ക്രീൻ ടൈമിന് പകരം ആക്ടീവ് സ്ക്രീൻ ടൈം പ്രോത്സാഹിപ്പിക്കുക. സർഗ്ഗാത്മകതയെയും ചർച്ചയെയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം കുട്ടികൾക്ക് കാണാനും ശ്രദ്ധിക്കാനും കഴിയണം. ഇത് തലച്ചോറിന്റെ സജീവമായ ഇടപെടൽ, പഠനം, ആശയവിനിമയ കഴിവുകൾ എന്നിവയെ പിന്തുണയ്ക്കുന്നു.

  • കുട്ടികൾ ഒറ്റയ്ക്കിരുന്ന മൊബൈൽ കാണുന്നതിന് പകരം കൂട്ടമായി ഇരുന്ന് കാണുന്നതാണ് നല്ലത്. ഇത് ചർച്ചയ്ക്കുള്ള ഒരു സ്പ്രിംഗ്ബോർഡായി പ്രവർത്തിക്കുകയും വിമർശനാത്മക ചിന്തയും സാമൂഹിക ഇടപെടൽ കഴിവുകളും വികസിപ്പിക്കുകയും ചെയ്യും.

  • ഡിജിറ്റൽ കണ്ടന്റുകളെ കുറിച്ച് വളരെ ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ വിമർശനാത്മക ചിന്ത വളർത്തിയെടുക്കുക. ഓൺലൈനിൽ തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്.

  • മുതിർന്ന കുട്ടികളോട് അവരുടെ ഡിജിറ്റൽ ഡയറ്റ് എങ്ങനെയായിരിക്കണമെന്ന് സംസാരിക്കുക. ഒരുമിച്ച്, ആഴ്ചയിൽ അര മണിക്കൂർ സ്ക്രീന്‍ ടൈമിന് വേണ്ടി മാറ്റിവയ്ക്കുക.

  • അവർക്ക് ഇഷ്ടപ്പെടാത്ത കണ്ടന്‍റുകള്‍ ഒഴിവാക്കാനും നല്ല കണ്ടന്‍റുകള്‍ പങ്കിടാനോ അഭിപ്രായമിടാനോ അവരെ പഠിപ്പിക്കുക.

Healthy screen time for children is possible. Few simple tips.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

SCROLL FOR NEXT