തുളസിച്ചെടി ഇല്ലാത്ത വീടുകൾ പണ്ടത്തെ നാട്ടിൻപുറങ്ങളിൽ വിരളമാണെന്ന് വേണമെങ്കിൽ പറയാം. ചുമയോ ജലദോഷമോ പോലുള്ള അണുബാധയ്ക്ക് ഏറ്റവും മികച്ച ഔഷധം കൂടിയാണ് തുളസി. തുളസിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തി അണുബാധകളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും തുളസി നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ശരീരഭാരം നിയന്ത്രിക്കാൻ തുളസി സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
തുളസി ദിവസവും കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കും. പൊണ്ണത്തടി കുറയ്ക്കുന്നതിൽ മെറ്റബോളിസം നിർണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസം വേഗത്തിലാകുമ്പോൾ അധിക കലോറിയെ കത്തിച്ചു കളയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വിട്ടുമാറാത്ത സമ്മർദം ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കുകയും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. തുളസി കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ തുളസി നല്ലതാണ്. ഇത് വിശപ്പും മധുരത്തോടുള്ള ആസക്തിയും കുറയ്ക്കാൻ സഹായിക്കും. അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.
ദഹനം മെച്ചപ്പെടുത്താൻ തുളസി ശീലമാക്കുന്നത് നല്ലതാണ്. ഇത് ബ്ലോട്ടിങ്, ഗ്യാസ് പോലുള്ള ദഹന പ്രശ്നങ്ങൾ കുറയ്ക്കും. കൊഴുപ്പിൻ്റെയും കാർബോഹൈഡ്രേറ്റിൻ്റെയും ദഹനം മെച്ചപ്പെടുത്തുന്നത് വഴി ശരീരഭാരം കുറക്കാൻ ഇത് എളുപ്പം സഹായിക്കും.
വിശപ്പിനെ കൂട്ടുന്ന ഗ്രെലിൻ എന്ന ഹോർമോണുകളുടെ ഉത്പാദനം കുറക്കാൻ തുളസി സഹായിക്കും. ദിവസവും തുളസി ശീലമാക്കുന്നത് ഇടക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും ഇല്ലാതാക്കും.
തുളസിയിട്ടു തിളപ്പിച്ച വെള്ളമായോ ചായയായോ ദിവസവും കുടിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates