black neck Pinterest
Health

കഴുത്തിലെ കറുപ്പ് നീക്കാൻ ഉരുളക്കിഴങ്ങും തൈരും, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതു പോലും കഴുത്തിലെ കറുപ്പിന് കാരണമാകാം.

Author : സമകാലിക മലയാളം ഡെസ്ക്

ഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് പലരെയും അലട്ടാറുണ്ട്. ശുചിത്വമില്ലായ്മ മുതൽ രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ ഇതിന് കാരണമാകാറുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതു പോലും കഴുത്തിലെ കറുപ്പിന് കാരണമാകാം. ഇതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് പ്രധാനം.

കഴുത്തിലെ കറുപ്പ് മറയ്ക്കാൻ വീട്ടിലെ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ

തൈര്

ചർമത്തിലെ കറിവാളിപ്പ് മാറാൻ തൈര് വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ തൈര് കഴുത്തിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകളയാം.

ബദാം എണ്ണ

ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു-രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം എണ്ണ കഴുകി കളയാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

കറ്റാർവാഴ ജെൽ

കഴുത്തിലെ കറുപ്പ് നിറമകറ്റാൻ കറ്റാർവാഴ ജെൽ മികച്ചൊരു ഓപ്ഷനാണ്. അതിലടങ്ങിയ വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.

Home Remedy to reduce dark neck

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന് തിരിച്ചടി; അറസ്റ്റ് വിലക്ക് നീട്ടാനാകില്ലെന്ന് ഹൈക്കോടതി

'അപ്പോൾ റഫറിക്ക് കണ്ണ് കാണില്ല, വാറും പണിമുടക്കും; പേരിൽ 'മെസി' ഉണ്ടെങ്കിൽ 'റെഡ്' കിട്ടില്ല!'

വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗിന്റെ നിലപാട്, എന്നാല്‍ മന്ത്രിസഭയുടെ തീരുമാനത്തോടൊപ്പം നില്‍ക്കും: കെഎം ഷാജി

ഓരോ സഖാവും രണ്ടു കമന്റ് എങ്കിലും ഇടണം; പിണറായിയുടെ വാര്‍ത്താസമ്മേളനം 'ഹിറ്റാവാന്‍' പാര്‍ട്ടി ഗ്രൂപ്പില്‍ നിര്‍ദേശം