Horse Gram side effects Pinetrest
Health

മുതിര പവർഫുൾ ആണ്, പക്ഷെ വേനൽക്കാലത്ത് 'പണി' തരാം

മുതിരയിൽ കൊഴുപ്പ് കുറവും നാരുകൾ കൂടുതലുമായതിനാൽ തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചതാണ്.

സമകാലിക മലയാളം ഡെസ്ക്

കുതിരയ്ക്ക് കൊടുത്തുകൊണ്ടിരുന്ന മുതിരയുടെ പോഷക​ഗുണം മനസിലാക്കിയതോടെ നമ്മുടെ ഡയറ്റിൽ പതിയെ പതിയെ മുതിര സ്ഥാനം പിടിച്ചു തുടങ്ങി. മുതിരയിൽ അടങ്ങിയ നാരുകൾ കുടലിന്റെ ചലനം സുദ​ഗമമാക്കാനും ദഹനം വേ​ഗത്തിലാക്കാനും സഹായിക്കുന്നു.

മുതിരയിൽ കൊഴുപ്പ് കുറവും നാരുകൾ കൂടുതലുമായതിനാൽ തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുതിര സഹായിക്കും. കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും ചില സാഹചര്യങ്ങളിൽ മുതിര ആരോ​ഗ്യത്തിന് പണി തരാൻ സാധ്യതയുണ്ട്.

  • മുതിര ശരീരത്തിൽ ഉഷ്ണമുണ്ടാക്കുന്ന ഒരു ഭക്ഷണമാണ്. ഇത് ശരീരതാപനില വ‍ർധിക്കാൻ കാരണമാകും. അതുകൊണ്ട് വേനൽക്കാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.

  • മറ്റ് പയറുവർഗ്ഗങ്ങളെ അപേക്ഷിച്ച് മുതിര ദഹിക്കാൻ പ്രയാസമാണ്. ഇത് അമിതമായി കഴിക്കുന്നത് ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവക്ക് കാരണമായേക്കാം. മുതിര നന്നായി കുതിർത്ത ശേഷം വേവിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.

  • ഗർഭകാലത്ത് മുതിര അമിതമായി കഴിക്കുന്നത് ഒഴിവാക്കണം. ഇതിലെ ഉഷ്ണ സ്വഭാവം ഗർഭസ്ഥ ശിശുവിനും അമ്മക്കും ചിലപ്പോൾ അസ്വസ്ഥതയുണ്ടാക്കാം.

  • മുതിര ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. അതിനാൽ അമിതമായി മെലിഞ്ഞവരോ, പെട്ടെന്ന് തടി വെക്കണമെന്ന് ആഗ്രഹിക്കുന്നവരോ മുതിര പതിവായി കഴിക്കുന്നത് ഗുണകരമാകില്ല.

  • യൂറിക് ആസിഡ് വർധനവ് മൂലം സന്ധിവേദന ഉള്ളവർ മുതിര നിയന്ത്രിക്കണം. മുതിരയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ യൂറിക് ആസിഡ് നില വർധിപ്പിക്കാൻ കാരണമാകും.

  • വയറിൽ അൾസർ ഉള്ളവർക്ക് മുതിരയുടെ ഉപയോഗം ചിലപ്പോൾ എരിച്ചിൽ കൂട്ടാൻ സാധ്യതയുണ്ട്.

  • മുതിരയും പാലും കൂടി ചേർത്ത് കഴിക്കുന്നത് ആയുർവേദ പ്രകാരം വിരുദ്ധാഹാരമാണ്. ഇത് ചർമരോഗങ്ങൾക്കും ദഹനക്കേടിനും കാരണമായേക്കാം. മുതിര പാകം ചെയ്യുമ്പോൾ അല്പം ജീരകമോ ഇഞ്ചിയോ ചേർക്കുന്നത് നല്ലതാണ്. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കും.

Horse gram side effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

ഇന്ത്യയില്‍ ഇങ്ങനൊരു സ്ഥലത്ത് സ്വാതന്ത്ര്യമായി നമുക്ക് കൂടാന്‍ പറ്റുന്നത് ന്യൂനപക്ഷങ്ങള്‍ ശക്തമായതിനാല്‍; നോക്കി വോട്ട് ചെയ്യുക: വേടന്‍

ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

'ദുൽഖർ സൽമാൻ കമന്റ് ചെയ്യുവോ...' വിഡിയോയുമായി കേരള പൊലീസ്, നിമിഷങ്ങൾക്കകം മറുപടിയുമായി നടൻ; ഏറ്റെടുത്ത് ആരാധകർ

ഗാലക്സി എസ് 26 സീരീസ് ഫെബ്രുവരി 25ന് വിപണിയിൽ; അറിയാം ഫീച്ചറുകൾ

SCROLL FOR NEXT