Cardamon Water skin glow Pinterest
Health

ചർമം നാച്യുറൽ ആയി തിളങ്ങും, വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ

ദിവസവും ഇങ്ങനെ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ക്ഷണത്തിന് മണവും ​ഗുണവും കൂടാൻ ഏലയ്ക്ക പൊടിച്ചും ചതച്ചുമൊക്കെ ചേർക്കുന്ന ശീലം നമ്മൾക്കുണ്ട്. എന്നാൽ ചർമം തിളങ്ങാനും ഏലയ്ക്ക് സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിറയെ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഏലയ്ക്ക നിങ്ങളുടെ ഉള്ളിലുള്ള സൗന്ദര്യത്തെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.

ചില ഏലയ്ക്ക ബ്യൂട്ടി ടിപ്സ്

വെള്ളം തിളപ്പിക്കുമ്പോൾ മൂന്നോ നാലോ ഏലയ്ക്ക് കൂടി പൊട്ടിച്ചു ചേർക്കൂ. ദിവസവും ഇങ്ങനെ വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും വാർദ്ധക്യലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

മാത്രമല്ല, ഏലയ്ക്കയിലെ ഡൈയൂററ്റിക് ​ഗുണങ്ങൾ ശരീരത്തിലെ മൂത്രത്തിലെ അളവു കൂട്ടുകയും വിഷാംശങ്ങളെ വേ​ഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമം തിളക്കമുള്ളതാക്കാനും ചർമത്തിന് ആരോ​ഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.

ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ വളരെ നല്ലതാണ് ഏലയ്ക്ക. ഇത് ശരീരത്തിലെ എല്ലാ ഭാ​ഗത്തേക്കും ആവശ്യത്തിന് പോഷകങ്ങളും ഓക്സിജനും എത്തിക്കാൻ സഹായിക്കുന്നു. മുഖക്കുരു പ്രശ്നങ്ങളും കുറയ്ക്കും.

ഏലയ്ക്ക വെള്ളം തയാറാക്കുന്ന വിധം

നാലോ- അഞ്ചോ ഏലയ്ക്ക എടുത്തു നന്നായി ചതയ്ക്കുക. ശേഷം വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ഈ ഏലക്ക പൊടി ചേർക്കുക. ചെറുതീയിൽ 5-10 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം തണുപ്പിച്ചോ, ചെറുചൂടോടെയോ ഏലയ്ക്ക വെള്ളം കുടിക്കാം. കൂടുതല്‍ ഗുണത്തിനായി അര ടീസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കാവുന്നതാണ്.

Skin Care tips: How Cardamon water helps to improve skin glow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; 8 പേർ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സഞ്ചരിക്കാൻ തൃശ്ശൂർ കോർപ്പറേഷന്റെ ഔദ്യോഗിക വാഹനം; ഡെപ്യൂട്ടി മേയറുടെ വണ്ടിയിൽ 'നേതാക്കളുടെ' കറക്കം വിവാദത്തിൽ

'പണ്ട് ജഗതിച്ചേട്ടന്‍ പറഞ്ഞത് കേട്ട് പേടിച്ചാണ് തമിഴ് സിനിമ ചെയ്യാതിരുന്നത്'; വെളിപ്പെടുത്തി ഇന്ദ്രന്‍സ്

കാലവര്‍ഷം കനക്കുന്നു, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'32 വർഷത്തിനിടെ കുത്സിത പ്രവർത്തനങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ എത്രയോ കലാകാരൻമാർ'; 'അമ്മ'യ്ക്കെതിരെ സനൽ കുമാർ ശശിധരൻ