Checking blood pressure Pexels
Health

മഞ്ഞുകാലത്ത് എത്ര തവണ രക്തസമ്മർദം പരിശോധിക്കണം?

രക്തസമ്മർദം ഉയരുന്നത് ഹൃദയാരോ​ഗ്യത്തെയും വൃക്കകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം.

സമകാലിക മലയാളം ഡെസ്ക്

ഞ്ഞുകാലം ഹൈപ്പർടെൻഷൻ ഉള്ളവർക്ക് അത്ര നല്ലകാലമല്ല. അന്തരീക്ഷ താപനില കുറയുന്നതോടെ രക്തക്കുഴലുകൾ ചുരുങ്ങുകയും ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണക്രമത്തിലെ മാറ്റങ്ങളും രക്തസമ്മർദം ഉയരാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ മഞ്ഞുകാലത്ത് രക്തസമ്മർദം തുടർച്ചയായി നിരീക്ഷിക്കണം.

രക്തസമ്മർദം ഉയരുന്നത് ഹൃദയാരോ​ഗ്യത്തെയും വൃക്കകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം. ഹൈപ്പർടെൻഷൻ ഉള്ളവർ തണുപ്പുകാലത്ത് ദിവസത്തിൽ ഒന്നോ രണ്ടോ തവണ രക്തസമ്മർദം വീട്ടിൽ നിരീക്ഷിക്കണം. അളവുകൾ തമ്മിലുള്ള താരതമ്യങ്ങൾ കൃത്യമാണെന്ന് ഉറപ്പിക്കാൻ സ്ഥിരമായ സമയം അത്യാവശ്യമാണ്. പ്രഭാതഭക്ഷണത്തിനും മുൻപും വൈകുന്നേരവും നോക്കുന്നതാണ് നല്ലത്.

രക്തസമ്മർദം വീട്ടിൽ എങ്ങനെ പരിശോധിക്കാം

  • രക്തസമ്മർദം അളക്കുന്നതിന് 30 മിനിറ്റ് മുമ്പ് വ്യായാമം, കഫീൻ, പുകയില എന്നിവ ഒഴിവാക്കണം.

  • ശാന്തമായി അഞ്ച് മിനിറ്റ് ഇരിക്കുക, പാദങ്ങൾ തറയിൽ വെച്ച് നട്ടെല്ലിന് താങ്ങായി ഇരിക്കുക.

  • കഫ് ഹൃദയത്തിന്റെ ലെവലിൽ കൈത്തണ്ടയിൽ കെട്ടാം. ഒരു ഓട്ടോമേറ്റഡ് രക്തസമ്മർദ റെക്കോർഡർ ഉപയോ​ഗിച്ച് രക്തസമ്മർദം അളക്കാവുന്നതാണ്.

  • രക്തസമ്മർദ്ദം സാധാരണ നിലയിലാണെങ്കിൽ പോലും തലകറക്കം, നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അവ​ഗണിക്കരുത്.

രക്തസമ്മർദം കുറയ്ക്കാൻ

ആരോ​ഗ്യകരമായ ശീലങ്ങളിലൂടെ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയും. തണുപ്പുകാലത്ത് വീടിനുള്ളിൽ ചെയ്യാവുന്ന ചെറിയ വ്യായാമങ്ങൾ പരിശീലിക്കുന്നത് ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും. രക്തസമ്മർദം വർധിപ്പിക്കുന്ന അമിതമായി സോഡിയം അടങ്ങിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. മെഡിറ്റേഷൻ, വായന, അല്ലെങ്കിൽ മാനസിക സമ്മർദം ഒഴിവാക്കാൻ സഹായിക്കുന്ന മറ്റ് ഹോബികൾ എന്നിവ പരിശീലിക്കാവുന്നതാണ്.

How often should BP patients check their blood pressure in winter?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

നിര്‍ണായകമായത് മുഖ്യമന്ത്രിക്ക് ലഭിച്ച ശബ്ദസന്ദേശം, ഉടന്‍ 'ആക്ഷന്' നിര്‍ദേശം; പൂങ്കുഴലിയുടെ അതീവ രഹസ്യ 'ഓപ്പറേഷന്‍'

കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

അമിതമായി തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പം കൂടാം, പക്ഷെ ​ഗുണങ്ങളോ..!

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

SCROLL FOR NEXT