Excess Salt in food Pinterest
Health

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സ്ഥിരം കൈപ്പിഴവാണ് ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടിപ്പോകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പലരും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് പാചകം. എന്നാൽ ഓഫീസിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിലും കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാനുള്ള തിരക്കിനിടയിലുമൊക്കെ പാചകം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ അത്ര രസകരമായിരിക്കില്ല. ഈ സമയത്ത് അപ്രതീക്ഷിതമായ മണ്ടത്തരങ്ങള്‍ കൂടി സംഭവിച്ചാലോ!..

പാചകം ചെയ്യുമ്പോഴുണ്ടാകുന്ന സ്ഥിരം കൈപ്പിഴവാണ് ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടിപ്പോകുന്നത്. ഉപ്പ് കൂടിയാല്‍ എത്ര നല്ല ഭക്ഷണം ആണെന്ന് പറഞ്ഞാലും കാര്യമല്ല. എന്നാൽ ടെൻഷൻ വേണ്ട. ഉപ്പ് കൂടിപ്പോയാല്‍ ചെയ്യാവുന്ന രണ്ട് പൊടികൈകള്‍ ഇതാ.

കറിയിൽ ഉപ്പ് കുറയ്ക്കാം

ഗ്രേവിയുള്ള കറിയാണെങ്കിൽ

ഗ്രേവി ഉള്ള കറി തയ്യാറാക്കുമ്പോഴാണ് ഉപ്പിന്റെ അളവ് കൂടിപ്പോയതെങ്കില്‍ അല്‍പം ഗോതമ്പ് പൊടിയെടുത്ത് കുഴച്ച് ചെറിയ ബോളുകളാക്കുക.

ഇവ തിളച്ചുകൊണ്ടിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കാം. കറിയിലുള്ള അധിക ഉപ്പിനെ ഈ ഗോതമ്പ് ബോളുകള്‍ വലിച്ചെടുക്കും.

ഗ്രേവിയില്ലാത്ത കറിയാണെങ്കിൽ

ഗ്രേവി ഇല്ലാത്ത ഡ്രൈ ആയിട്ടുള്ള വിഭവമാണ് തയ്യാറാക്കുന്നതെങ്കില്‍ എന്തെങ്കിലും പുളിയുള്ള ചേരുവ ഉപയോഗിച്ച് ഉപ്പ് കുറയ്ക്കാം.

ഉദ്ദാഹരണത്തിന് നാരങ്ങാനീര്, തൈര് പോലുള്ളവ ഇതിനായി ഉപയോഗിക്കാം. വേണമെങ്കില്‍ തക്കാളി വേവിച്ച് ഉടച്ച് ഗ്രേവിയായി കറിയിലേക്ക് ചേര്‍ക്കാവുന്നതുമാണ്.

How to balance excess salt in food, tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'