Oats Health Benefits Pinterest
Health

നിങ്ങൾ ഓട്സ് പാകം ചെയ്യുന്നത് ശരിയായ രീതിയിൽ ആണോ? ഇല്ലെങ്കിൽ ​ഗുണമില്ല

എന്തിനൊപ്പമാണ് ഓട്സ് കഴിക്കുന്നതെന്നതും പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

രാവിലെ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനായി ഇന്ന് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഓട്സ്. ആരോഗ്യ ഗുണങ്ങൾ ഉള്ളപ്പോഴും ഓട്സ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇൻസ്റ്റന്റ് അല്ലെങ്കിൽ ഫ്ലേവർഡ് ഓട്സിന് പകരം സ്റ്റീൽ-കട്ട് ഓട്സോ റോൾഡ് ഓട്സോ തിരഞ്ഞെടുക്കുക. പാക്കേജ് ചെയ്ത പല ഓട്സുകളിലും പഞ്ചസാര ചേർക്കുന്നതിനാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കും.

അതുപോലെ എന്തിനൊപ്പമാണ് ഓട്സ് കഴിക്കുന്നതെന്നതും പ്രധാനമാണ്. ശരിയായ രീതിയിൽ സമീകൃതാഹാരത്തിന്റെ ഭാഗമായി ഓട്സ് കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും പറയുന്നു.

കോളസ്ട്രോളും ഓട്സും

ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ കുടലിൽ ഒരു ജെൽ പോലുള്ള പദാർഥമായി രൂപപ്പെടുകയും ഈ ജെൽ കൊളസ്‌ട്രോൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.

ഓട്‌സ് പോലെ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കും ഹൃദ്രോഗ സാധ്യതയുള്ളവർക്കും ഓട്‌സ് ഒരു നല്ല ഓപ്ഷനാണ്.

കൂടാതെ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഓട്സ് കഴിക്കുന്നത് സംതൃപ്തി നൽകുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ഓട്സ് എന്തിനൊപ്പം കഴിക്കാം

ഓട്സിനൊപ്പം ആപ്പിൾ, ബെറി, അല്ലെങ്കിൽ പിയർ പോലുള്ള പഴങ്ങളും നട്സ് അല്ലെങ്കിൽ സീഡ്സും ചേർക്കാം. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഓട്സിൽ പഞ്ചസാര, തേൻ, ക്രീം, അല്ലെങ്കിൽ വെണ്ണ പോലുള്ളവ ചേർക്കുന്നത് ഒഴിവാക്കുക. പകരം, പഴങ്ങളിൽ നിന്നുള്ള സ്വാഭാവിക മധുരം ഉപയോഗിക്കാം.

How to cook Oats and which oats should select

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷിനെതിരെ എന്‍എസ്എസ്

'പുരുഷൻമാർ മാത്രമല്ല നാർസിസ്റ്റുകൾ ആകുന്നത്, അവരെ തിരുത്താൻ ശ്രമിക്കരുത്; അത് ട്രോമ ബോണ്ടിങിലേക്ക് നയിക്കാം'

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

ദേവ്ദത്തിനു സെഞ്ച്വറി, പരിക്കേറ്റ് മടങ്ങി രാഹുല്‍; ഗാലെ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ഓണാവധിക്ക് 'റെന്റ് എ കാര്‍' എടുക്കാന്‍ പോകുകയാണോ?, ശ്രദ്ധിച്ചില്ലെങ്കില്‍ കെണിയില്‍ വീഴാം; മുന്നറിയിപ്പ്