Poached Eggs, Healthy way to cook Egg Pinterest
Health

ദിവസവും മുട്ട കഴിക്കാറുണ്ടോ? ഹെൽത്തിയായി കഴിക്കാൻ 6 മാ‍ർ​ഗങ്ങൾ

മുട്ട പാകം ചെയ്യുന്ന രീതിയും അതിൽ ചേർക്കുന്ന ചേരുവകളും അതിന്റെ ആരോഗ്യഗുണങ്ങളെ സ്വാധീനിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ഏളുപ്പത്തിൽ പാകം ചെയ്തെടുക്കാവുന്ന ഒന്നാണ് മുട്ട. ഒരു മുട്ടയുണ്ടെങ്കില്‍ അത് പലതരത്തില്‍ പാകം ചെയ്യാം. സമയം തീരെക്കുറവാണെങ്കില്‍ പെട്ടെന്നൊരു ഓംലെറ്റ് അടിച്ചു കഴിക്കാം. തിരക്കിട്ടു പോകാന്‍ നില്‍ക്കുകയാണെങ്കില്‍ എഗ് സ്‌ക്രാബിള്‍ ചെയ്യാം ഇല്ലെങ്കില്‍ സിംപിള്‍ ആയി പുഴുങ്ങിയെടുക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയില്‍ നിന്ന് ലഭിക്കും.

എന്നാല്‍ ഹെല്‍ത്തിയായി മുട്ട കഴിക്കണമെന്നാണെങ്കില്‍ മുട്ട പാകം ചെയ്യുന്ന രീതി പ്രധാനമാണ്. മുട്ട പാകം ചെയ്യുന്ന രീതിയും അതിൽ ചേർക്കുന്ന ചേരുവകളും അതിന്റെ ആരോഗ്യഗുണങ്ങളെ സ്വാധീനിക്കുമെന്ന് ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. പാല്‍ മാണിക്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ചെറിയ തോതിൽ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓംലെറ്റും ബട്ടറിയോ ചീസിലോ മുങ്ങി കിടക്കുന്ന ഓംലെറ്റും തമ്മിൽ ആരോഗ്യഗുണത്തിൽ വ്യത്യാസം വരാമെന്ന് അദ്ദേഹം പറയുന്നു.

മുട്ട പാകം ചെയ്യാന്‍ 6 ഹെല്‍ത്തി മാര്‍ഗങ്ങള്‍

പുഴുങ്ങിയ മുട്ട

അധിക എണ്ണയോ വെണ്ണയോ ചേർക്കാതെ മുട്ട കഴിക്കാനുള്ള എളുപ്പവഴിയാണ് പുഴുങ്ങിയ മുട്ട. പ്രോട്ടീൻ ലഭിക്കുന്നതിനൊപ്പം അനാവശ്യമായി കൊഴുപ്പ് ചേർക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

പോച്ച്ഡ് എഗ്സ്

വെള്ളത്തിൽ മുട്ട പാകം ചെയ്യുന്ന രീതിയാണ് പോച്ചഡ് എഗ്. എണ്ണ ചേർക്കേണ്ടതില്ല എന്നതാണ് പ്രധാന ഗുണം. ഹോൾ ഗ്രെയിൻ ബ്രെഡിനൊപ്പം കഴിച്ചാൽ കൂടുതൽ സമീകൃതമായ പ്രഭാതഭക്ഷണമാകും.

സണ്ണി സൈഡ് അപ്പ് എഗ്

മുട്ടയുടെ മഞ്ഞക്കരു പൊട്ടിക്കാതെ, ഒരു വശം മാത്രം വേവിച്ചെടുക്കുന്നതാണ് സണ്ണി സൈഡ് അപ്പ് എഗ്.

സ്ക്രാംബിൾഡ് എഗ്സ്

മുട്ട അടിച്ച് കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിച്ച് തയ്യാറാക്കാം. കൂടുതൽ വെണ്ണ, ക്രീം, ചീസ് എന്നിവ ചേർക്കുന്നത് ഒഴിവാക്കിയാൽ പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.

ഓംലെറ്റ്

ചീര, തക്കാളി, സവാള, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ ചേർത്ത് ഓംലെറ്റ് തയ്യാറാക്കാം. ഇതിലൂടെ ഭക്ഷണത്തിൽ ഫൈബറും വിറ്റാമിനുകളും ഉൾപ്പെടുത്താം. എണ്ണയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക.

റെസ്റ്റോറന്റ് സ്‌റ്റൈല്‍ മസാല ഓംലെറ്റ്

രണ്ടോ മൂന്നോ സ്പൂണ്‍ എണ്ണ ഒഴിച്ച് മസാല ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കാം.

How to Eat Eggs Healthily 6 Simple Cooking Methods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

'മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്; പണത്തിന്റെ അഹങ്കാരം മനസിൽ വച്ചാൽ മതി', പ്രതികരിച്ച് മേജർ രവി

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി കെപി ശശികല

'ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം'; അസം മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ചെന്നിത്തലയുടെ മറുപടി

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍