Drinking Water, Dehydration Meta AI Image
Health

നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

പ്രത്യേകിച്ച് ശൈത്യകാലത്ത്, തണുപ്പാകുമ്പോൾ ദാഹം തോന്നാനുള്ള സാഹചര്യം കുറവാണെങ്കിലും വെള്ളം കൃത്യമായി കുടിക്കണം.

സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കാറ്.

പ്രത്യേകിച്ച് ശൈത്യകാലത്ത്, തണുപ്പാകുമ്പോൾ ദാഹം തോന്നാനുള്ള സാഹചര്യം കുറവാണെങ്കിലും വെള്ളം കൃത്യമായി കുടിക്കണം.

ശരീരത്തിൽ നിർജ്ജലീകരണമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം

  • മൂത്രത്തിന്റെ നിറം മാറുമെന്നതാണ് പ്രധാന ലക്ഷണം. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഇല്ലാത്തതിന്റെ സൂചനയാണ്.

  • കാരണങ്ങളില്ലാതെയുള്ള ക്ഷീണം നിർജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്.

  • തലവേദന, ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകും. അത് തലവേദനയ്ക്ക് കാരണമാകാം. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് നിർജ്ജലീകരണം കാരണമാകാം.

  • ചുണ്ടും ചർമവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിർജലീകരണമുണ്ടോയെന്ന് സംശയിക്കാം.

എന്നാല്‍ കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്.

How to identify dehydration, Tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം, രാഹുലിന്റേത് അതിതീവ്രം: ലസിത നായര്‍

സഞ്ചാര്‍ സാഥി ആപ്പ് പ്രി ഇന്‍സ്റ്റാള്‍ ചെയ്യണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala PSC:വകുപ്പ് മേധാവി,അസിസ്റ്റന്റ് പ്രൊഫസര്‍, തസ്തികകളിൽ ഒഴിവ്; വിശദവിവരങ്ങൾ അറിയാം

32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം

SCROLL FOR NEXT