Rippen Bananas Meta AI Image
Health

കൃത്രിമമായി പഴുപ്പിച്ച പഴമാണോ? എങ്ങനെ അറിയാം

പഴുത്ത പഴങ്ങൾക്ക് ഒരിക്കലും സ്വാഭാവികമായും ഓരേപോലെ തിളക്കമുള്ള മഞ്ഞനിറം ഉണ്ടാവുകയില്ല.

സമകാലിക മലയാളം ഡെസ്ക്

ളരെ സുലഭമായി ലഭിക്കുന്നതായതു കൊണ്ട് തന്നെ വാഴപ്പഴം നമ്മുടെ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടാറുണ്ട്. നാരുകളും അവശ്യ പോഷകങ്ങളും അടങ്ങിയ പഴം ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. എന്നാൽ വിശ്വസിച്ചു കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന പഴം ചിലപ്പോൾ പണി തരാം. അതായത്, നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന പഴുത്ത പഴങ്ങളെല്ലാം ഭക്ഷ്യയോ​ഗ്യമായിരിക്കണമെന്നില്ല.

അതായത്, വിൽപ്പനയ്ക്കായി പച്ച പഴം കാൽസ്യം കാർബൈഡ് പോലുള്ള കെമിക്കലുകൾ ഉപയോ​ഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്നതുമാകാം. ഇങ്ങനെ പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ദഹനക്കേടിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എങ്ങനെയാണ് കെമിക്കൽ ചേർത്ത പഴങ്ങൾ തിരിച്ചറിയുന്നത്?

നിറം

പഴുത്ത പഴങ്ങൾക്ക് ഒരിക്കലും സ്വാഭാവികമായും ഓരേപോലെ തിളക്കമുള്ള മഞ്ഞനിറം ഉണ്ടാവുകയില്ല. പഴം പഴുക്കുമ്പോൾ അതിലെ അന്നജം പഞ്ചസാരയായി മാറുന്നതിന്റെ ലക്ഷണമായി, തോലിൽ ചെറിയ തവിട്ട് അല്ലെങ്കിൽ കറുപ്പ് പുള്ളികൾ പ്രത്യക്ഷപ്പെടുന്നത്.

ഇതിനെ ഷുഗർ സ്പോട്ടുകൾ എന്നാണ് പറയുന്നത്. പഴത്തിന് നല്ല മധുരമുണ്ടെന്നതിന്റെ തെളിവുകൂടിയാണിത്. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ചവ ആണെങ്കിൽ പഴം മുഴുവൻ പ്ലാസ്റ്റിക് പോലെ തോന്നിക്കുന്ന കൃത്രിമമായ തിളക്കവും കടും മഞ്ഞനിറവും ഉണ്ടാവും.

ഞെട്ട് പരിശോധിക്കാം

പഴം വാങ്ങുമ്പോൾ അതിന്റെ ഞെട്ടു കൂടി ഒന്ന് ശ്രദ്ധിക്കുക. പഴം സ്വാഭാവികമായി പഴുത്തതാണെങ്കിൽ അതിന്റെ ഞെട്ടും കറുത്തതോ കടും തവിട്ട് നിറത്തിലോ ആയിരിക്കും. എന്നാൽ ഞെട്ട് നല്ല പച്ചനിറത്തിലും പഴം മഞ്ഞനിറത്തിലുമാണെങ്കിൽ അത് കെമിക്കൽ ഉപയോഗിച്ച് പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്. സ്വാഭാവികമായി പഴുക്കുന്ന പഴങ്ങളുടെ ഞെട്ട് അല്‍പ്പം ഉണങ്ങിയ നിലയിലായിരിക്കും ഉണ്ടാവുക.

മണം പ്രധാനമാണ്

സ്വാഭാവികമായി പഴുത്ത നല്ല പഴത്തിന് ഒരു പ്രത്യേക സുഗന്ധമുണ്ടാകും. എന്നാൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നവയ്ക്ക് പലപ്പോഴും മണം കുറവായിരിക്കും. ഇവയ്ക്ക് ചിലപ്പോൾ നേരിയ തോതിൽ രാസവസ്തുക്കളുടെ ഗന്ധമോ അല്ലെങ്കിൽ പുല്ലിന്റെ മണമോ അനുഭവപ്പെട്ടേക്കാം.

രുചിയും ഘടനയും

നന്നായി പഴുത്ത പഴം കഴിക്കുമ്പോൾ നല്ല മധുരവും മൃദുത്വവും അനുഭവപ്പെടും. എന്നാൽ കൃത്രിമമായി പഴുപ്പിച്ചവയ്ക്ക് മധുരം കുറവായിരിക്കും. ചിലപ്പോൾ ഇവയുടെ നടുഭാഗം കട്ടിയുള്ളതും തോൽ പൊളിക്കാൻ ഭയങ്കര പ്രയാസമുള്ളതും ആയിരിക്കും. ഇത് കഴിച്ചാൽ തൊണ്ടയിൽ ചെറിയ അസ്വസ്ഥതയോ അസിഡിറ്റിയോ അനുഭവപ്പെടാൻ സാധ്യതയുണ്ട്.

How to identify Naturally rippen bananas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

ട്വന്റി ട്വന്റി എന്‍ഡിഎയില്‍, ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബം​ഗ്ലാദേശ്: ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല ന​ഗരം കേരളത്തിൽ; മുംബൈ, ബം​ഗളൂരു, ചെന്നൈ മെട്രോ സിറ്റികളേക്കാൾ മികച്ചത്' (വിഡിയോ)

ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 98 ഒഴിവുകൾ, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

'ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്'; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT