Coconut Oil Meta AI Image
Health

വെളിച്ചെണ്ണയിലെ മായം എങ്ങനെ കണ്ടെത്താം

ശുദ്ധമായ വെളിച്ചെണ്ണ ചെറുതായി ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണം പാകം ചെയ്യാന്‍ മലയാളികള്‍ക്ക് വെളിച്ചെണ്ണ തന്നെയാണ് മികച്ച് ഓപ്ഷന്‍. നാളികേരം ഉണക്കിയ കൊപ്ര ആട്ടിയാണ് ശുദ്ധമായ വെളിച്ചെണ്ണ എടുക്കുന്നത്. ഈ പ്രക്രിയ അല്‍പം പ്രയാസമായതു കൊണ്ട് തന്നെ മിക്കവാറും ആളുകള്‍ വിപണിയിലെത്തുന്ന വെളിച്ചെണ്ണയാണ് വാങ്ങുന്നത്.

എന്നാല്‍ ഒറിജിനൽ എന്ന് കരുതി വാങ്ങുന്ന എണ്ണ പലപ്പോഴും ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ആയിരിക്കും. പാചകത്തിന് ഉപയോ​ഗിക്കുന്നതു കൊണ്ട് തന്നെ മായമുള്ള വെളിച്ചെണ്ണ പലതരത്തിലുള്ള ആരോ​ഗ്യ സങ്കീർണതകള്‍ ഉണ്ടാക്കാം.

വെള്ളിച്ചെണ്ണയിലെ വ്യാജനെ വീട്ടില്‍ വെച്ച് തന്നെ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഭക്ഷ്യസുരക്ഷാ-മാനദണ്ഡ അതോറിറ്റി ഓഫ് ഇന്ത്യ ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഫ്രിഡ്ജ് ടെസ്റ്റ്

ഒരു ചില്ലു പാത്രത്തില്‍ അര മണിക്കൂർ അൽപം വെളിച്ചെണ്ണ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കില്‍ അത് പൂര്‍ണ്ണമായും വെളുത്ത നിറത്തിൽ ഉറച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍, മായം കലര്‍ത്തിയ ഭാഗം വെളിച്ചെണ്ണയ്ക്ക് മുകളിലോ താഴെയോ വേറിട്ടൊരു പാളിയായി കാണാം.

ചൂടാക്കി നോക്കാം

ശുദ്ധമായ വെളിച്ചെണ്ണ ചെറുതായി ചൂടാക്കുമ്പോള്‍ നല്ല മണം ഉണ്ടാകും. മായം ചേര്‍ത്തതാണെങ്കില്‍, ചൂടാക്കുമ്പോള്‍ അസ്വാഭാവികമായ മണമുണ്ടാകാം.

വെള്ളത്തില്‍ ലയിപ്പിക്കുക

ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തില്‍ ലയിക്കില്ല, അത് മുകളില്‍ പാളിയായി നില്‍ക്കും. മായം ചേര്‍ത്ത എണ്ണയാണെങ്കില്‍, അത് വെള്ളത്തില്‍ ലയിക്കുന്നതായി കാണാം.

ചർമത്തിൽ പുരട്ടി നോക്കാം

ശുദ്ധമായ വെളിച്ചെണ്ണ കയ്യിൽ പുരട്ടുമ്പോഴേ പെട്ടെന്ന് ആ​ഗിരണം ചെയ്യപ്പെടുകയും ചര്‍മ്മം മൃദുവായി അനുഭവപ്പെടുകയും ചെയ്യും. മായം ചേര്‍ത്തതാണെങ്കില്‍, എണ്ണ ചര്‍മത്തില്‍ വേഗത്തില്‍ ആ​ഗിരണം ചെയ്യപ്പെടാതെ നില്‍ക്കുകയും ഒട്ടിപ്പിടിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും.

ഇത്തരം ലളിതമായ ട്രിക്കുകൾ ഉപയോ​ഗിച്ച് വീട്ടിൽ ത‌ന്നെ വെളിച്ചെണ്ണയുടെ ​ഗുണനിലവാരം ഉറപ്പാക്കാനാകും. എന്നാൽ കൃത്യമായ ഫലം ലഭിക്കാന്‍ വിദഗ്ദ്ധ പരിശോധന ആവശ്യമാണ്. വെളിച്ചെണ്ണ വാങ്ങുമ്പോള്‍ FSSAI യുടെ മുദ്ര ഉറപ്പ് വരുത്തുന്നതും പ്രധാനമാണ്.

How can identify pure coconut oil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT