പ്രതീകാത്മക ചിത്രം 
Health

ഭക്ഷണം കഴിച്ചിട്ടും ശരീരത്തില്‍ ഇരുമ്പിന്‍റെ അളവു കൂടുന്നില്ല?, ഡയറ്റില്‍ ഈ അബദ്ധങ്ങള്‍ ചെയ്യരുത്

ഇരുമ്പിന്‍റെ അഭാവം ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച തുടങ്ങിയവ ലക്ഷണങ്ങള്‍ക്ക് കാരണമാകാം.

സമകാലിക മലയാളം ഡെസ്ക്

പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം വളരെ പ്രധാനമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇരുമ്പിന്റെ അംശം കൂടുതല്‍ ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച തുടങ്ങിയവ ലക്ഷണങ്ങള്‍ക്ക് കാരണമാകാം. ഇരുമ്പിന്റെ അഭാവം പരിഹരിക്കുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്ന് വിദ്ഗധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണം കഴിച്ചാലും പുരോഗതിയുണ്ടാകില്ല.

ശരീരത്തില്‍ ഇരുമ്പിന്‍റെ ആഗിരണം ഫലപ്രദമായി നടക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ചേര്‍ക്കുക

ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ ഇരുമ്പ് അടങ്ങിയ ഇലക്കറികള്‍, പയറുവര്‍ഗം, ഈന്തപ്പഴം, മാതളനാരങ്ങ തുടങ്ങിയവ ധാരാളം കഴിക്കണം. ഇത് ശരീരത്തിന്റെ ഇരുമ്പിന്റെ അളവു കൂട്ടാന്‍ സഹായിക്കും. നിങ്ങളുടെ പ്രായം, ലിംഗം എന്നിവയെ ആശ്രയിച്ചാണ് ശരീരത്തില്‍ ഇരുമ്പിന്റെ അളവു തീരുമാനിക്കുന്നത്. മുതിര്‍ന്ന പുരുഷന്മാരില്‍ ഇരുമ്പിന്റെ അംശം 8 മില്ലിഗ്രാം മതിയെങ്കില്‍ സ്ത്രീകളില്‍ അത് 18 മില്ലിഗ്രാം ആവശ്യമാണ്.

ചായ/ കാപ്പി എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കരുത്

ചായ, കാപ്പി എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാന്‍ കാരണമാകും. ചായയിലും കാപ്പിയിലും ഒരുപോലെ അടങ്ങിയ കഫീനും ടാന്നിനും ഇരുമ്പിന്റെ ആഗിരണം കുറയക്കും. ജപ്പാന്‍ ജേണല്‍ ആയ ക്ലിനിക്കല്‍ ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചായ കുടിക്കുന്നതു കൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം 36 ശതമാനമായും കാപ്പി കുടിക്കുന്നതു കൊണ്ട് ഇരുമ്പിന്റെ ആഗിരണം 62 ശതമാനവുമായി കുറയുമെന്ന് ചൂണ്ടിക്കാണിക്കുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തിനൊപ്പം കഴിക്കാം

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണത്തിനൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം വിറ്റാമിന്‍ സി ഒരു അസിഡിക് പരിസ്ഥിതി ഉണ്ടാക്കുകയും ഇത് ഇരുമ്പിനെ ലയിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇലക്കറികള്‍ കൊണ്ട് സാലഡ് ഉണ്ടാക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കൂ. രുചിക്കും ശരീരത്തില്‍ ഇരുമ്പിന്‍റെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT