cutting banana Pexels
Health

ബനാന ടീ കുടിച്ചിട്ടുണ്ടോ? അസിഡിറ്റിയും ദഹനക്കേടും ഇനി മറന്നേക്കൂ

പഴവും വെള്ളവും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ബനാന ടീ.

സമകാലിക മലയാളം ഡെസ്ക്

ത് സീസണിലും സുലഭമായി കിട്ടുന്ന ഒരു പഴമാണ് വാഴപ്പഴം. വാഴപ്പഴത്തിൽ നാരുകളും ആന്റിഓക്സിഡന്റുകളും ആരോ​ഗ്യകരമായ കൊഴുപ്പും തുടങ്ങിയ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, മെറ്റബോളിസം എന്നിവയെ പ്രോത്സാഹിക്കുന്നു. എന്നാൽ വാഴപ്പഴം ശരീരഭാരം കൂട്ടുമോ എന്ന പേടി പലർക്കുമുണ്ട്. എന്നാൽ ടെൻഷൻ അടിക്കാതെ വാഴപ്പഴത്തിന്റെ പോഷകങ്ങൾ ആസ്വദിക്കാനുള്ള ഒരു മികച്ച മാർ​ഗമാണ് ബനാനാ ടീ!

ഇതിൽ പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിന്‍ ബി, കോപ്പര്‍, ഇലക്രോലൈറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും മെച്ചപ്പെട്ട ദഹനവും മെറ്റബോളിസവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരവണ്ണം, ദഹനക്കേട് അടക്കമുള്ള ബുദ്ധിമുട്ടുകളെ തടയാനും ഇത് സഹായിക്കും.

ബനാനാ ടീ എങ്ങനെ ഉണ്ടാക്കാം

പഴവും വെള്ളവും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ബനാന ടീ. ചിലര്‍ ഇതിനായി പഴുത്ത പഴം തെരഞ്ഞടുക്കും, ചിലരാകട്ടെ പച്ചപ്പഴം കൊണ്ടാണ് ഈ ചായ തയ്യാറാക്കുന്നത്.

ബനാന ടീ ഉണ്ടാക്കാന്‍ പ്രധാനമായി വേണ്ട മൂന്ന് ചേരുവകളാണ്, വാഴപ്പഴം, വെള്ളം, കറുവപ്പട്ട പൊടിച്ചത്. വാഴപ്പഴം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലിയോടു കൂടി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു പാനില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് പഴം ഇട്ട് വേവിക്കണം. തൊലി വേര്‍പെട്ട് വരുന്നതു വരെ ചൂടാക്കുക. ഈ സമയം വെള്ളത്തിന്റെ നിറത്തിലും വ്യത്യാസമുണ്ടാകും. അതിനു ശേഷം അല്‍പം കറുവപ്പട്ട പൊടിച്ചത് ഇതിലേക്ക് ചേര്‍ക്കാം. ഇനി അരിച്ച് ഒരു കപ്പിലേക്ക് പകര്‍ത്താം. ബനാന ടീ റെഡി.

How to make Banana Tea, its health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT