natural hair dye ai image
Health

മുടി കറുക്കാൻ, വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്ത ഹെയർ ഡൈ

കുറച്ചു മെനക്കെടാൻ തയ്യാറായാൽ പ്രകൃതിദത്തമായ ഡൈ നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചെറുപ്പക്കാരെ ഏറെ അലട്ടുന്ന ഒന്നാണ് അകാലനര. ഉറക്കക്കുറവ് മുതൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ വരെ അകാലനരയ്ക്ക് ഘടകമാകാം. നര മറയ്ക്കാൻ പലരും കെമിക്കൽ ഡൈകളുടെ പിന്നാലെ പോകാറുണ്ട്. എന്നാൽ കെമിക്കൽ ഡൈകൾ മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും നിറം മങ്ങാൻ ഇടയാക്കുകയും ചെയ്യുന്നു. കുറച്ചു മെനക്കെടാൻ തയ്യാറായാൽ പ്രകൃതിദത്തമായ ഡൈ നമ്മൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.

ഡൈ തയ്യാറാം

കുറച്ച് വെള്ളത്തിൽ തേയിലപ്പൊടി, രണ്ട് മൂന്ന് പനിക്കൂർക്കയുടെ ഇല, രണ്ട് കർപ്പൂരം എന്ന ചേർത്ത് നല്ലപോലെ തിളപ്പിച്ച് തണുക്കാൻ വയ്ക്കുക. ശേഷം കറ്റാർവാഴയുടെ ജെല്ലും ചെറിയ പനിക്കൂർക്ക ഇലയും കറിവേപ്പിലയും ഒരു നെല്ലിക്കയും ചെറുതായി മുറിച്ച് അരയ്ക്കുക. ശേഷം ഇത് എടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വയ്ക്കുക. അതിലേയ്ക്ക് കുറച്ച് ഹെന്ന പൊടി ചേർക്കുക.

ഇതിലേക്ക് മുൻപ് തയ്യാറാക്കി വച്ച തേയില ഉപയോഗിച്ച് യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വച്ച ശേഷം രാവിലെ തലയിൽ പുരട്ടാം. ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയ മുടിയിൽ വേണം ഈ ഡെെ ഉപയോഗിക്കാൻ. തലയിൽ ഡെെ തേയ്ച്ച ശേഷം ഒരു ചീപ്പ് ഉപയോഗിച്ച് തല മുടി ചീകുക. ഇത് ഡെെ മുടിയുടെ എല്ലാ ഭാഗത്തും പിടിക്കാൻ സഹായിക്കുന്നു. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.

അപ്പോൾ ഒരു ചെറിയ ഓറഞ്ച് നിറം മുടിയ്ക്ക് ലഭിക്കും. ഡെെ ഇട്ട് രണ്ട് മണിക്കൂ‌ർ കഴിഞ്ഞ് ഒരു ടീസ്പൂൺ നീലയമരി എടുത്ത് അതിൽ ചെറിയ ചൂട് വെള്ളം ഒഴിച്ച് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഒരു പത്ത് മിനിട്ട് കഴിഞ്ഞ് ഇത് മുടിയിൽ തേയ്ക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഇതോടെ നിങ്ങളുടെ മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കുന്നു. ഒരു മാസം വരെ നിറം പോകാതെ സൂക്ഷിക്കാം.

How to make natural hair dye

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

ബി.കോം കഴിഞ്ഞോ? സി-ഡിറ്റിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് ആകാം, ശമ്പളം 31,020 രൂപ വരെ

സിവിൽ എഞ്ചിനീയറിങ് യോഗ്യതയുണ്ടോ? KIIDC-യിൽ ഇന്റേൺഷിപ്പ് ട്രെയിനിയാകാം

'എത്ര നിയമോപദേശം ലഭിച്ചാലും മണർകാട് പള്ളി മലങ്കര സഭയുടേത്'; രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ പരാതി തുറന്നുപറഞ്ഞ് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി

അണ്ടർ 23 വനിതാ ടി20 ചാംപ്യൻഷിപ്പ്; കേരളം പ്രീ ക്വാർട്ടറിൽ