Valentines day Meta AI Image
Health

സിം​ഗിൾസിന് വാലന്റൈൻസ് ദിനത്തിൽ എന്തു കാര്യം!?

സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് പാലിക്കാനും സിംഗിൾ ജീവിതം അവസരം നൽകുന്നു.

സമകാലിക മലയാളം ഡെസ്ക്

റോസാപ്പൂക്കളും ചോക്ലേറ്റും സമ്മാനപ്പൊതികളുമായി പ്രണയം പങ്കുവെയ്ക്കാനും ആഘോഷിക്കാനുമുള്ള ദിനമാണ് വാലൻ്റൈൻസ് ഡേ അഥവാ പ്രണയ ദിനം. അവിടെ പ്രണയമോ പങ്കാളികളോ ഇല്ലാത്ത സിംഗിളായി ജീവിക്കുന്ന ആളുകൾ അനുയോജ്യരല്ലെന്ന് തോന്നാം.

ജീവിതത്തിൽ പങ്കാളികളില്ലാതെയിരിക്കുന്നത് വളരെ ഖേദകരമാണെന്ന് ചുറ്റുപാടുകൾ പറയുമ്പോഴും, പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വ്യത്യസ്തമാണ്. അമേരിക്കയിൽ പ്യൂ റിസർച്ച് സെന്റർ 2020ൽ നടത്തിയൊരു പഠനത്തിൽ അതാണ്ട് 50 ശതമാനം ആളുകളും സിം​ഗിളായി ജീവിക്കാൻ ആ​ഗ്രഹിക്കുന്നവരാണെന്ന് നിരീക്ഷിച്ചു. സിം​ഗിൾ ലൈഫ് ദുരിതമല്ല, മറിച്ച് സ്വന്തം മൂല്യങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ജീവിക്കാന്‍ അവരെ പ്രപ്തരാക്കുന്നുവെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് ആയ ഡോ. ബെല്ല ഡിപൗലോ പറയുന്നു.

സ്വന്തമായി തീരുമാനങ്ങൾ എടുക്കാനും അത് പാലിക്കാനും സിംഗിൾ ജീവിതം അവസരം നൽകുന്നു. സിം​ഗിൾസിന് മനഃശാസ്ത്രപരമായി സമ്പന്നമായ ജീവിതമാണെന്നും ഡോ. ബെല്ല പറയുന്നു. സിം​ഗിളായി ജീവിക്കുന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് സന്തുഷ്ടരാണെന്ന് മാത്രമല്ല, കാലക്രമേണ അവർ കൂടുതൽ സന്തോഷവതിയാവുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

ഏകാന്തതയെ ഭയപ്പെടുന്നതിന് പകരം ആസ്വദിക്കുമ്പോള്‍ അത് നിങ്ങളുടെ ഭയപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് ഡോ. ബെല്ല വിശദീകരിക്കുന്നു. മാത്രമല്ല, ലോങ്-ഡിസ്റ്റന്‍സ് ബന്ധങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാഹചര്യം മൂലം നിരവധി ദമ്പതികള്‍ വാലന്റൈന്‍സ് ദിനത്തില്‍ സിം​ഗിളായിരിക്കാമെന്നും ഡോ. ബെല്ല ഓർമിപ്പിക്കുന്നു.

പ്രണയദിനം നിങ്ങളെ മടുപ്പിക്കുന്നുവെങ്കിൽ അത് മറികടക്കാനും ചില വഴികളുണ്ട്...

സുഹൃത്തുക്കളെ വിളിച്ചു ചേർത്ത് ഒരു ഗാലൻ്റൈൻസ് ഡേ പ്ലാൻ ചെയ്യാം. പ്രണയത്തെക്കാൾ സൗഹൃദത്തെ ആഘോഷിക്കുന്നതിനായി മാറ്റിവയ്ക്കുന്നൊരു ദിനമാണ് ഗാലൻ്റൈൻസ് ഡേ. പാർക്ക്സ് ആൻ്റ് റിക്രിയേഷൻ എന്ന ഷോയിലൂടെയാണ് ഗാലൻ്റൈൻസ് ഡേ ജനപ്രിയമായത്. സ്നേഹം എന്നത് പ്രണയബന്ധം മാത്രമല്ലെന്നും സുഹൃത്ത് ബന്ധങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നതിനാണ് ഗാലൻ്റൈൻസ് ഡേ.

  • ഈ ദിനം സോഷ്യൽമീഡിയ സ്ക്രോളിങ് ഒഴിവാക്കുന്നതാണ് നല്ലത്.

  • പുതിയതായി എന്തെങ്കിലും (റെസിപ്പി, ഹോബി) ട്രൈ ചെയ്യാം.

  • ഇഷ്ടമുള്ള സ്ഥലം സന്ദർശിക്കാം. കുടുംബത്തോടൊപ്പം അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാം.

How to not be lonely when you're alone on Valentine's Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

പ്രധാനമന്ത്രി നിര്‍ദേശിച്ചു, ബിജെപി പ്രതിനിധി സംഘം വിവിധ സംസ്ഥാനങ്ങളിലെ നഗരസഭ സന്ദര്‍ശനത്തിന്

ആദിത്യ ഫോളോ ചെയ്തത് 'ബ്ലാക്ക് വെനം'; മരിച്ചതിന് പിന്നാലെ കൂട്ടത്തോടെ അണ്‍ഫോളോ, ഇന്‍സ്റ്റ അക്കൗണ്ടില്‍ ദുരൂഹത

കോണ്ടം കിട്ടാനില്ല! 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീർന്നു; ശൈത്യകാല ഒളിംപിക്സിൽ പ്രതിസന്ധി

'മോളിവുഡ് ലെജന്റ്'; ഓസ്കർ അക്കാദമിയിൽ കയ്യടി വാരിക്കൂട്ടി 'ഭ്രമയു​ഗം', വൈറലായി വിഡിയോ

SCROLL FOR NEXT