Banana Pinterest
Health

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

ബനാന കെച്ചപ്പ് ഒരു ഫിലിപ്പീൻ വിഭവമാണെന്ന് പറയാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സ്നാക്സിനൊപ്പവും ഫ്രൈഡ് റൈസ്, നൂഡിൽസ് അങ്ങനെ വിവിധതരം വിഭവങ്ങൾക്കൊപ്പവും കെച്ചപ്പ് ഡൈനിങ് ടേബിളിൽ സ്ഥാനം പിടിക്കാറുണ്ട്. കെച്ചപ്പ് എന്ന് കേൾക്കുമ്പോൾ തക്കാളി കൊണ്ട് തയ്യാറാക്കുന്ന കെച്ചപ്പാണ് മിക്കയാളുകളുടെയും മനസ്സിൽ പെട്ടെന്ന് വരുന്നത്. എന്നാൽ ഏത്തപ്പഴം കൊണ്ടും കിടലൻ കെച്ചപ്പ് തയ്യാറാക്കാമെന്ന് എത്രപേർക്കറിയാം?

ബനാന കെച്ചപ്പ് ഒരു ഫിലിപ്പീൻ വിഭവമാണെന്ന് പറയാം. രണ്ടാം ലോക മഹായുദ്ധ കാലത്ത് തക്കാളിക്ക് കടുത്ത ക്ഷാമം നേരിട്ടപ്പോൾ നടത്തിയ പരീക്ഷണമാണ് ബനാന കെച്ചപ്പ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഏത്തപ്പഴം, വിനാഗിരി, പഞ്ചസാര, സ്പൈസസ് എന്നിവയെല്ലാം ചേർത്താണ് ബനാന കെച്ചപ്പ് തയ്യാറാക്കുന്നത്.

തയ്യാറാക്കുന്ന വിധം

നാല് നന്നായി പഴുത്ത ഏത്തപ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക. ഇത് ഫോർക്കോ സ്പൂണോ ഉപയോ​ഗിച്ച് ഉടച്ചെടുക്കണം. അടി കട്ടിയുള്ള പാനിൽ ഏത്തപ്പഴം ചൂടാക്കാൻ വെക്കാം.

ഒപ്പം അര കപ്പ് വൈറ്റ് വിനാഗിരി, ഒരു കപ്പ് ബ്രൗൺ ഷുഗർ, ഒരു ടീസ്പൂൺ സോയ സോസ്, ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഇഞ്ചി അരച്ചത്, കാൽ ടീസ്പൂൺ കറുവപ്പട്ട പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവയും ചേർക്കണം. ചെറുതീയിൽ നന്നായി കൈവിടാതെ ഇളക്കി വേണം പാകം ചെയ്യാൻ.

എല്ലാം നന്നായി യോജിപ്പിച്ച് 16-18 മിനിറ്റ് വേവിച്ച് കഴിഞ്ഞ് തീ ഓഫാക്കാം. ആറിയ ശേഷം മിക്സിയിൽ അരച്ചെടുത്താൽ ബനാന കെച്ചപ്പ് റെഡി. ഉണങ്ങിയ ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് രണ്ടാഴ്ചയോളം ഉപയോഗിക്കാം.

How to prepare banana ketchup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

ലോകത്തിലെ രണ്ടാം താരം! ഷായ് ഹോപിന് 'സെഞ്ച്വറി' റെക്കോർഡ്

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും