Cancer, Paratha Express Photos, PEXELS
Health

'പൊറോട്ട കാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടില്ല, പക്ഷെ... ', കാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ഭക്ഷണക്രമത്തില്‍ എത്രത്തോളം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നുവോ അത്രത്തോളം കാന്‍സര്‍ സാധ്യതയും വര്‍ധിക്കും.

അഞ്ജു സി വിനോദ്‌

രോ ദിവസവും കാന്‍സര്‍ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. മാറിയ ഭക്ഷണ രീതി അതിനൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ്.

നമ്മുടെ ഭക്ഷണക്രമത്തില്‍ എത്രത്തോളം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നുവോ അത്രത്തോളം കാന്‍സര്‍ സാധ്യതയും വര്‍ധിക്കുമെന്ന് ഡോ. ജോജോ വി ജോസഫ് സമകാലിക മലയാളത്തോട് പറഞ്ഞു. അതുപോലെയാണ് പ്രോസസ് ചെയ്ത മാംസവും ആരോഗ്യത്തിന് ഗുണമായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ഗ്ലൂക്കോസ് രഹിത ഡയറ്റ് കാന്‍സറിന് നല്ലതാണോ

നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങള്‍ക്കും കാന്‍സര്‍ കോശങ്ങള്‍ക്കും ഗ്ലൂക്കോസ് ആവശ്യമാണ്. കാന്‍സര്‍ കോശങ്ങളുടെ മെറ്റബോളിസം വളരെ വേഗത്തിലായതിനാല്‍ അവര്‍ ഗ്ലൂക്കോസ് പെട്ടെന്ന് ആഗിരണം ചെയ്യും. അതുകൊണ്ട് ഗ്ലൂക്കോസ് പൂര്‍ണമായും നിര്‍ത്തിയാല്‍, കാന്‍സര്‍ കോശങ്ങള്‍ അവരുടെ ഊര്‍ജ്ജ ഉപഭോഗത്തിന് മറ്റ് വഴികള്‍ സ്വീകരിക്കും. എന്നാല്‍ സാധാരണ കോശങ്ങള്‍ക്ക് അത് കഴിയില്ല. ക്രമേണ ഇത് ശരീരം ക്ഷീണിക്കാനും പ്രതിരോധശേഷി കുറയാനും കാന്‍സറിന് കീഴ്‌പ്പെടാനും കാരണമാകും. എന്നാല്‍ ശുദ്ധീകരിച്ച കാര്‍ബോര്‍ഹൈഡ്രേറ്റ് പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം.

പൊറോട്ട കാന്‍സര്‍ ഉണ്ടാക്കുമോ?

പൊറോട്ട നേരിട്ട് കാന്‍സറിന് കാരണമാകുന്നതായി എവിടെയും കണ്ടെത്തിയിട്ടില്ല. എന്നാല്‍ പൊറോട്ടയെ ഒരു പതിവ് ഭക്ഷണമായി നിര്‍ദേശിക്കാനും കഴിയില്ല. പൊറോട്ടയില്‍ അടങ്ങിയിരിക്കുന്നത് ശുദ്ധീകരിച്ച കാര്‍ബോഹ്രൈഡ്രേറ്റ് ആണ്. ഇത് രക്തത്തിലേക്ക് പെട്ടെന്ന് ഗ്ലൂക്കോസ് കലരുകയും ഗ്ലൂക്കോസ് സ്‌പൈക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഇന്‍സുലിന്‍ കൂടാനും അതെ തുടര്‍ന്ന് ശരീരവീക്കം വര്‍ധിക്കുകയും ചെയ്യും. ഇത് കാന്‍സര്‍ ഉണ്ടാകാനുള്ള ഘടകമാണ്. എന്ന് കരുതി പൊറോട്ടയും ബീഫും പൂര്‍ണമായും ഒഴിവാക്കണമെന്നില്ല, വെല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് ദോഷമില്ല.

അരി കഴിച്ചാല്‍ കാന്‍സര്‍ വരുമോ?

അരി ഒരു സുരക്ഷിത ഭക്ഷണമാണ്. എന്നാല്‍ അരി ശുദ്ധീകരിച്ചാണ് ഇപ്പോള്‍ നമ്മള്‍ കഴിക്കുന്നത്. മുന്‍പ് കാലത്ത് നമ്മള്‍ കഴിച്ചു കൊണ്ടിരുന്നത്, തവിടോട് കൂടിയ കുത്തരിയാണ്. അരി ശുദ്ധീകരിച്ചു കഴിക്കുമ്പോള്‍ മൈത പോലെ തന്നെ അരിയും ആകുന്നു. അതില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് മാത്രമേ കിട്ടുകയുള്ളൂ. കാര്‍ബോഹ്രൈറ്റ് മാത്രം കഴിക്കുമ്പോള്‍ പൊണ്ണത്തടിയും കുടവയറും കൂടും. അതെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ സങ്കീര്‍ണതകള്‍ കാന്‍സറിലേക്ക് നയിക്കാം.

കാന്‍സര്‍ വരാതിരിക്കാന്‍ പിന്തുടരേണ്ട ജീവിത ശൈലി

  • കാന്‍സര്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, അതായത് ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോസസ്ഡ് മീറ്റ്, ഫാസ്റ്റ് ഫുഡ്, ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ പരമാവധി പരിമിതപ്പെടുത്തുക.

  • പകരം, നാരുകള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും മുഴുവന്‍ ധാന്യങ്ങളും ഡയറ്റില്‍ ചേര്‍ക്കണം. മാംസം ഗ്രില്‍ ചെയ്തും വറുത്തും കഴിക്കുന്നതിനെക്കാള്‍ നല്ലത്, കറി വെച്ച് കഴിക്കുന്നതാണ് നല്ലത്.

  • വ്യായാമം: വ്യായാമം ഒരു വലിയ ഘടകമാണ്. വ്യായാമം ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അപകട ഘടകങ്ങള്‍ ഉണ്ടെങ്കില്‍ പോലും കാന്‍സര്‍ സാധ്യത കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റുകള്‍ വ്യായാമം ചെയ്യണമെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നിര്‍ദേശം.

  • കൃത്യമായ മെഡിക്കല്‍ ചെക്കപ്പ്: പതിവായി മെഡിക്കല്‍ ചെക്കപ്പ് ചെയ്യുന്നത് രോഗാവസ്ഥ മുന്‍കൂടി അറിയാനും ചികിത്സ നല്‍കാനും സഹായിക്കും. ഏത് കാന്‍സര്‍ ആണെങ്കിലും പ്രാരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സച്ചു ഭേദമാക്കാന്‍ സാധിക്കും.

Can Paratha cause cancer? How to prevent cancer, Lifestyle changes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT