Hair Care in Summer Pinterest
Health

വെയിലത്ത് കയ്യിൽ കരുതാം സ്കാഫ്, വേനൽക്കാലത്ത് മുടിയുടെ സംരക്ഷണം ഇങ്ങനെ

വെയിലു കഠിനമാകുമ്പോൾ സൂര്യപ്രകാശം നേരിട്ടടിച്ച് മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാകാനും മുടി പെട്ടെന്ന് പൊട്ടിപോകാനും കാരണമാകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഠിനമായ വേനൽചൂട് ശരീരത്തിനെന്ന പോലെ മുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കുന്നുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള മാരകമായ യുവി രശ്മികൾ, വിയർപ്പ്, പൊടി, ഈർപ്പം എന്നിവ മുടി കൊഴിച്ചിലിനും മുടി വരണ്ടുപോകുന്നതിനും കാരണമാകുന്നുണ്ട്. എന്നാൽ ചില ശീലങ്ങളിലൂടെ വേനലിലും മുടിയുടെ തിളക്കം നീണ്ടുനിർത്താൻ സാധിക്കും.

വെയിലു കഠിനമാകുമ്പോൾ സൂര്യപ്രകാശം നേരിട്ടടിച്ച് മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാകാനും മുടി പെട്ടെന്ന് പൊട്ടിപോകാനും കാരണമാകുന്നു. തലയോട്ടിയിലെ വിയർപ്പും മറ്റ് പൊടിപടലങ്ങളും സുഷിരങ്ങൾ അടയാനും അതുമൂലം താരൻ, ചൊറിച്ചിൽ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.

വേനൽക്കാലത്ത് മുടിയുടെ സംരക്ഷണത്തിന്

  • ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ ഇത് അനിവാര്യമാണ്.

  • വേനൽക്കാലത്ത് മുടിയിൽ കടുപ്പമുള്ള എണ്ണകൾക്ക് പകരം വെളിച്ചെണ്ണയോ ബദാം എണ്ണയോ പോലുള്ള ലൈറ്റായ എണ്ണകൾ ഉപയോ​ഗിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തല മസാജ് ചെയ്യണം. തലയിലെ രക്തയോട്ടം വ‍ർധിക്കാൻ ഇത് സഹായിക്കും.

  • ഓരോ തവണ ഷാംപൂ ഉപയോദ​ഗിച്ച ശേഷവും കണ്ടീഷണർ പുരട്ടാൻ മറക്കരുത്. ആഴ്ചയിലൊരിക്കൽ തൈര്, കറ്റാർവാഴ അല്ലെങ്കിൽ തേൻ എന്നിവ ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ മുടിയുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.

  • പുറത്തിറങ്ങുമ്പോൾ തൊപ്പി, സ്കാർഫ് അല്ലെങ്കിൽ ദുപ്പട്ട എന്നിവ ഉപയോഗിച്ച് മുടി മറയ്ക്കുക. വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിവയുടെ ഉപയോഗം വേനൽക്കാലത്ത് പരമാവധി കുറയ്ക്കുക. മുടി മുറുക്കിക്കെട്ടാതെ അയഞ്ഞ രീതിയിലുള്ള ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുക.

  • ധാരാളം വെള്ളം കുടിക്കുക. പഴങ്ങൾ, നട്സ്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിക്ക് ഉള്ളിൽ നിന്ന് പോഷണം നൽകും. വേനൽക്കാലത്ത് ശരീരത്തിന് നൽകുന്ന പരിചരണവും സംരക്ഷണവും മുടിക്കും അനിവാര്യമാണ്.

Summer Hair care: How to reduce damaging hair in extreme hot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി: കെ സുധാകരന്‍

അധികാരത്തിന്റെ ചതുരംഗക്കളം; പ്രത്യയശാസ്ത്രങ്ങൾ പോരാടിയ ബംഗാളിന്റെ ചോരമണക്കുന്ന രാഷ്ട്രീയ ചരിത്രം

ഗ്യാരണ്ടീഡ് റിട്ടേണ്‍ ആണോ ആഗ്രഹിക്കുന്നത്?; അറിയാം 7.5 ശതമാനത്തിനേക്കാള്‍ മികച്ച വരുമാനം നൽകുന്ന അഞ്ചു സര്‍ക്കാര്‍ സ്‌കീമുകള്‍

'ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും, അർഹനായവനെ അനർഹനാക്കരുത്'; സതീശനെ പിന്തുണച്ച് ഭദ്രൻ

'കരച്ചിലടക്കാനാകുന്നില്ല, ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് അവള്‍ കൊല്ലപ്പെട്ടത്'; പൊട്ടിക്കരഞ്ഞ് പാര്‍വതി

SCROLL FOR NEXT