socking vegetables in salt water Pinterest
Health

പാകം ചെയ്യുന്നതിന് മുൻപ് 10 മിനിറ്റ് ഉപ്പുവെള്ളത്തിൽ കുതിർക്കാം, പച്ചക്കറി കീടനാശിനി മുക്തമാകാൻ സിംപിൾ ട്രിക്ക്

ഉപ്പ് വെള്ളത്തിൽ കലർത്തുമ്പോൾ ഒരു നേരിയ ഹൈപ്പർടോണിക് ലായനി ആയി മാറുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണം പാകം ചെയ്യുന്നതിന് മുൻപ് പച്ചക്കറികൾ കഴുകുക എന്നത് സ്വാഭാവികമാണ്. എന്നാൽ വെറുതെ വെള്ളത്തിൽ കഴുകിയതു കൊണ്ട് അവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികളോ അണുക്കളോ നീക്കം ചെയ്യപ്പെടണമെന്നില്ല. മിക്ക പച്ചക്കറികളും കീടനാശിനിയും കൃഷിയിടത്തിൽ നിന്നുള്ള അഴുക്കും സൂക്ഷ്മാണുക്കളും കൊണ്ടാണ് അടുക്കളയിൽ എത്തുക. ഇതിനെതിരെ ചെയ്യാവുന്ന ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർ​ഗം പച്ചക്കറികൾ ഉപയോഗിക്കുന്നതിന് മുൻപ് ഉപ്പുവെള്ളത്തിൽ കുതിർക്കുക എന്നതാണ്.

പച്ചക്കറി വൃത്തിയാക്കാൻ എന്തുകൊണ്ട് ഉപ്പ്?

ഉപ്പ് വെള്ളത്തിൽ കലർത്തുമ്പോൾ ഒരു നേരിയ ഹൈപ്പർടോണിക് ലായനി ആയി മാറുന്നു. ഇത് പച്ചക്കറികളുടെ ഉപരിതലത്തിലുണ്ടാകുന്ന മാലിന്യങ്ങൾ, ചെറിയ പ്രാണികൾ, ചില കീടനാശിനി എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കാബേജ്, കോളിഫ്ലവർ, ചീര തുടങ്ങിയ ഇലക്കറികളിലോ പാളികളായോ ഉള്ള പച്ചക്കറികളിലോ, വിള്ളലുകളിൽ കുടുങ്ങിയ അഴുക്ക് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.

ഉപ്പ് എങ്ങനെ ഉപയോഗിക്കണം

  • ഒരു വലിയ പാത്രത്തിൽ ശുദ്ധമായ വെള്ളം നിറച്ച് ഒരു ലിറ്റർ വെള്ളത്തിന് 1-2 ടീസ്പൂൺ സാധാരണ ടേബിൾ ഉപ്പ് ചേർക്കുക. ഉപ്പ് പൂർണ്ണമായും അലിഞ്ഞു പോകുന്നതു വരെ നന്നായി ഇളക്കുക. ലായനിക്ക് നേരിയ ഉപ്പുരസം മാത്രം മതിയാവും.

  • കുതിർക്കുന്നതിനു മുമ്പ്, പച്ചക്കറികൾ റണ്ണിങ് വാട്ടറിൽ വേഗത്തിൽ കഴുകുക. ഇത് പുറമെയുള്ള ചെളി നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ ഉപ്പുലായിനി വേ​ഗത്തിൽ മലിനമാകുന്നത് തടയുകയും ചെയ്യുന്നു.

  • പച്ചക്കറികൾ ഉപ്പ് ലായനിയിൽ ഏകദേശം 10–15 മിനിറ്റ് മുക്കിവയ്ക്കുക. ഇലകൾ വേർതിരിക്കുന്നത് ഉപ്പ് ലായിനി എല്ലായിടത്തും എത്താനും അഴുക്ക്, ചെറിയ പ്രാണികൾ, ചില ഉപരിതല കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും.

  • കുതിർത്തതിനു ശേഷം‌ ഉരുളക്കിഴങ്ങ്, വെള്ളരി അല്ലെങ്കിൽ വഴുതനങ്ങ പോലുള്ള പച്ചക്കറികൾ കൈകൊണ്ട് ചെറുതായി ഉരച്ചു കഴുകുക. ഇലക്കറികളാണെങ്കിൽ സൗമ്യമായി കഴുകാം. ഇത് കൂടുതൽ ഫലപ്രദമായി അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും.

  • ഉപ്പുവെള്ളത്തിൽ നിന്ന് പച്ചക്കറികൾ എടുത്തതിന് ശേഷം റണ്ണിങ് വാട്ടറിൽ നന്നായി വീണ്ടും കഴുകിയെടുക്കാം. ശേഷം പച്ചക്കറികളിലെ ഈർപ്പം നീക്കം ചെയ്യുന്നത് സംഭരിക്കാനും നല്ലരീതിയിൽ വേവിക്കാനും സഹായിക്കും.

ഉപ്പുവെള്ളം ഏറ്റവും ഫലപ്രദമാകുന്നത് ഇവയ്ക്കാണ്

  • ഇലക്കറികൾ (ചീര, മേത്തി, ലെറ്റൂസ്)

  • പാളികളുള്ള പച്ചക്കറികൾ (കാബേജ്, കോളിഫ്ലവർ)

  • ഉറച്ച തൊലിയുള്ള പച്ചക്കറികൾ (വെള്ളരിക്ക, വഴുതന, കാപ്സിക്കം)

  • മണ്ണിനോട് ചേർന്ന് വളരുന്ന പച്ചക്കറികൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉപ്പുവെള്ളം ഉപരിതല കീടനാശിനി അവശിഷ്ടം മാത്രമേ കുറയ്ക്കുന്നുള്ളൂ.

  • കൂടുതൽ നേരം കുതിർക്കരുത്, കാരണം അത് അതിലോലമായ പച്ചക്കറികളുടെ ഘടനയെ ബാധിച്ചേക്കാം.

  • പച്ചക്കറികൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

  • ഒരിക്കലും ഉപ്പുവെള്ളത്തിൽ നിന്ന് പച്ചക്കറികൾ നേരിട്ട് വേവിക്കരുത്. ഉപ്പുവെള്ളത്തിൽ കുതിർത്തതിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകണം.

How To Remove Pesticides From Vegetables Using Salt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദുബൈയില്‍ ജോലി നേടാം; എമിറേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍, എങ്ങനെ അപേക്ഷിക്കാം