greenchilly storage tips Pinterest
Health

പച്ചമുളക് കഴുകി സൂക്ഷിക്കരുത്, ഫ്രിഡ്ജ് ഇല്ലെങ്കിലും ഫ്രഷ് ആയി സൂക്ഷിക്കാൻ ചില ടിപ്സ്

സൂക്ഷിക്കുന്നതിന് മുൻപ് മൃദുവായതോ കറുത്ത പാടുകളുള്ളതോ ചീഞ്ഞുതുടങ്ങിയതോ ആയ മുളകുകൾ മറ്റുള്ളവയ്ക്കൊപ്പം വയ്ക്കരുത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് പച്ചമുളക്. ദിവസവും ആവശ്യമുള്ളതു കൊണ്ട് തന്നെ അധികം വാങ്ങിവയ്ക്കുന്നതാണ് സൗകര്യം. എന്നാൽ പലപ്പോഴും ഇത് കേടാവുകയോ ചീഞ്ഞുപോവുകയോ ആണ് പതിവ്. ഇത് എങ്ങനെ പരിഹരിക്കാം? മുളകിൽ ഈർപ്പം കെട്ടിനിൽക്കാതെ നോക്കുകയും ശരിയായ രീതിയിൽ സൂക്ഷിക്കുകയും ചെയ്താൽ പച്ചമുളക് ഫ്രഷ് ആയി സൂക്ഷിക്കാം.

പച്ചമുളക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം, അവ കഴുകരുത്. പച്ചമുളക് വാങ്ങിയ ഉടൻ കഴുകി സൂക്ഷിക്കുന്നത് ഒഴിവാക്കുക. മുളകിന്റെ പുറത്ത് വെള്ളം തങ്ങിനിൽക്കുന്നത് പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും. പാചകത്തിന് ഉപയോ​ഗിക്കുന്നതിന് തൊട്ടുമുൻപ് മാത്രം കഴുകുന്നതാണ് നല്ലത്. സൂക്ഷിക്കുന്നതിന് മുൻപ് മൃദുവായതോ കറുത്ത പാടുകളുള്ളതോ ചീഞ്ഞുതുടങ്ങിയതോ ആയ മുളകുകൾ മറ്റുള്ളവയ്ക്കൊപ്പം വയ്ക്കരുത്. ഒരു മുളക് ചീഞ്ഞാൽ അത് സമീപത്തുള്ള മുളകുകളിലേക്ക് പെട്ടെന്ന് വ്യാപിക്കാം.

പച്ചമുളകു സൂക്ഷിക്കുമ്പോൾ

പത്രക്കടലാസിൽ പൊതിയുക

പച്ചമുളക് പത്രക്കടലാസിലോ അല്ലെങ്കിൽ ടിഷ്യൂ പേപ്പറിലോ പൊതിഞ്ഞ് വായു കടക്കാത്ത ഒരു കണ്ടെയ്നറിലോ കവറിലോ സൂക്ഷിക്കാം.

തണ്ട് കളയുക

പച്ചമുളകിന്റെ തണ്ടുകൾ അല്ലെങ്കിൽ കാമ്പുകൾ കളഞ്ഞ് സൂക്ഷിച്ചാൽ അത് കൂടുതൽ കാലം നിലനിൽക്കും.

ഈർപ്പം നീക്കുക

മുളക് കഴുകുകയാണെങ്കിൽ അല്ലെങ്കിൽ വെള്ളമയമുണ്ടെങ്കിൽ അവ നന്നായി തുടച്ച് ഉണക്കുക. ഒരു തുള്ളി വെള്ളം പോലും മുളകിൽ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം.

കൂടുതൽ മുളകുകൾ ഒന്നിച്ച് വെക്കരുത്

ഒരു കണ്ടെയ്നറിൽ കൂടുതൽ പച്ചമുളകുകൾ കുത്തിനിറച്ച് വെക്കരുത്. അത് അവ പെട്ടെന്ന് കേടാകാൻ കാരണമാകും.

ആഴ്ചയിലൊരിക്കൽ പരിശോധിക്കുക

പച്ചമുളക് സൂക്ഷിച്ചുവെച്ച കണ്ടെയ്നർ ആഴ്ചയിലൊരിക്കലെങ്കിലും തുറന്ന് പരിശോധിച്ച് കേടായ മുളകുകൾ നീക്കം ചെയ്യുക.

മഞ്ഞൾപ്പൊടി ചേർത്ത് സൂക്ഷിക്കാം

പച്ചമുളകിന്റെ ഞെട്ട് കളഞ്ഞ ശേഷം അവ ഒരു പാത്രത്തിലേക്കിടുക. അതിലേക്ക് അല്പം മഞ്ഞൾപ്പൊടി വിതറി നന്നായി കുലുക്കി യോജിപ്പിക്കുക. മഞ്ഞളിന് ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ മുളക് പെട്ടെന്ന് ചീഞ്ഞുപോകുന്നത് തടയാൻ ഇത് സഹായിക്കും.

വെളിച്ചെണ്ണ പുരട്ടുക

മുളകിന്റെ ഞെട്ട് നീക്കം ചെയ്ത ശേഷം കൈകളിൽ അല്പം വെളിച്ചെണ്ണ തടവി മുളകുകളിൽ ചെറുതായി പുരട്ടുക. ഇത് മുളകിന്റെ തൊലി വായുവുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കുകയും ഈർപ്പം നഷ്ടപ്പെട്ട് വാടിപ്പോകാതെ സംരക്ഷിക്കുകയും ചെയ്യും.

അടച്ച പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കരുത്

ഈർപ്പം പുറത്തേക്ക് പോകാൻ കഴിയാത്ത വിധം പച്ചമുളക് അടച്ച പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. അകത്ത് ഈർപ്പം കെട്ടിനിൽക്കുന്നത് മുളക് വേഗത്തിൽ ചീഞ്ഞുപോകാൻ ഇടയാക്കും.

ചെറിയ അളവുകളായി സൂക്ഷിക്കുക

ഒറ്റയടിക്ക് വലിയ അളവിൽ പച്ചമുളക് വാങ്ങുന്നതിന് പകരം ആവശ്യത്തിന് മാത്രം വാങ്ങുന്നത് ഫ്രിഡ്ജില്ലാത്ത വീടുകളിൽ ഏറ്റവും നല്ല മാർഗമാണ്. കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കേണ്ടി വന്നാൽ ചെറിയ അളവുകളായി വേർതിരിച്ച് വയ്ക്കാം.

How to store green chilly for long period

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

11.45 ലക്ഷം രൂപ മുതല്‍ വില; ബിഇ 6 സ്‌പോര്‍ട്ടെക് എഡിഷന്‍ വിപണിയില്‍

കേരളത്തിൽ ഓപ്പണിങ് ഡേയിൽ ഒരു കോടിക്ക് മുകളിൽ കളക്ഷൻ; 'വിശ്വനാഥ് ആൻഡ് സൺസ്' എത്ര നേടി ?

ദേവ്ദത്തിനും രാഹുലിനും അര്‍ധ സെഞ്ച്വറി; ഗാലെയില്‍ ഇന്ത്യയുടെ മികച്ച ബാറ്റിങ്

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം