മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രതീകാത്മക ചിത്രം
Health

മേക്കപ്പ് ചെയ്യുന്നതിന് മുന്‍പ് 'സ്കിന്‍ പ്രിപ്പ്' ചെയ്യാറുണ്ടോ?

ചർമത്തിനെ മേക്കപ്പിനായി തയ്യാറാക്കുന്നതാണ് സ്കിന്‍ പ്രിപ്പ്

സമകാലിക മലയാളം ഡെസ്ക്

മേക്കപ്പ് ഒരു ആഢംബരമായി കണ്ടിരുന്ന കാലമൊക്കെ കഴിഞ്ഞു പോയി. കല്യാണപ്പെണ്ണിന് മാത്രമല്ല, ദൈംദിന ജീവിതത്തിലും മേക്കപ്പ് ഒരു അവശ്യ ഘടകമായി മാറിയിരിക്കുന്നു. ഫൗണ്ടേഷനും കൺസീലറും ലിപ്പ്സ്റ്റിക്കും ഐലൈനറുമൊക്കെ ഇന്ന് ദിവസവും ആവശ്യമാണ്. എന്നാൽ പറയുന്നത്ര എളുപ്പമല്ല, മേക്കപ്പ് ചെയ്യുന്നതും മേക്കപ്പിൽ മനോഹരമായി കാണപ്പെടുന്നതും.

മേക്കപ്പ് ചെയ്യുന്നതിന് മുൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചർമത്തിന്റെ നിറം, അണ്ടർടോൺ, ടെക്സ്ചർ, ഷേഡുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരി​ഗണിച്ചു വേണം മേക്കപ്പ് ചെയ്യാൻ. മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ചർമത്തിനെ മേക്കപ്പിനായി തയ്യാറാക്കുകയെന്നതാണ്. ഇത് പലരും അവ​ഗണിക്കുന്ന ഒന്നാണ്.

മേക്കപ്പ് ഇടുന്നതിന് മുമ്പ് സ്കിൻ പ്രിപ്പ് അഥവാ ചർമം തയ്യാറാക്കേണ്ടത് മേക്കപ്പിന്റെ നല്ല ഫിനിഷ്ങ്ങിനും ദീർഘനേരം നിലനിൽക്കുന്നതിനും അത്യാവശ്യമാണ്. ദിവസവും ചർമം പരിപാലിക്കുന്നത് അവ ആരോ​ഗ്യത്തോടെ നിലനിർത്താനും മേക്കപ്പ് ചെയ്യുമ്പോൾ മികച്ച ഫിനിഷിങ് നൽകാനും സഹായിക്കും.

മേക്കപ്പ് പ്രയോഗിക്കുന്നതിന് മുമ്പ് എങ്ങനെ സ്കിൻ പ്രിപ്പ് ചെയ്യാം

ക്ലെൻസിങ്: മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ചർമത്തിൽ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം തുടങ്ങിയവ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. ഇത് മേക്കപ്പിന് മികച്ച ഫിനിഷിങ് നൽകുന്നതിനുള്ള ആദ്യ ഘട്ടമാണ്.

എക്സ്ഫോളിയേറ്റ് ചെയ്യുക: ചർമത്തെ ഒന്നു റിഫ്രഷ് ആക്കാൻ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് സഹായിക്കും. ഇത് ചർമത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമം മിനുസമുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ചർമം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മേക്കപ്പ് ഇടുമ്പോൾ ചർമത്തിൽ ഒരുപോലെ തുടരാനും ചർമത്തെ ആരോ​ഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ സഹായിക്കും.

എങ്ങനെ സ്കിൻ പ്രിപ്പ് ചെയ്യാം

ടോണർ: ടോണർ ചർമത്തിന്റെ സ്വാഭാവിക അസിഡിക് പിഎച്ച് പുനഃസ്ഥാപിക്കുകയും അവശേഷിക്കുന്ന മാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് സെറം, മോയ്സ്ചറൈസറുകൾ ഫലപ്രദമായി ആ​ഗിരണം ചെയ്യാൻ അത്യാവശ്യമാണ്. ആൽക്കഹോൾ രഹിതമായ ടോണർ ഒരു കോട്ടൺ പാഡ് ഉപയോ​ഗിച്ച് മുഖത്ത് സൗമ്യമായി സ്വൈപ്പ് ചെയ്യുക. അധിക സമയം കിട്ടുകയാണെങ്കിൽ ഷീട്ട് മാസ്ക് ഉപയോ​ഗിച്ച് ചർമത്തെ കൂടുതൽ തിളക്കമുള്ളതാക്കാം

മോയ്‌സ്ചറൈസർ: മേക്കപ്പിന് മുൻപ് ഒരിക്കലും മോയ്സ്ചറൈസർ ഒഴിവാക്കരുത്. സ്കിൻ പ്രിപ്പിലെ ഏറ്റവും പ്രധാന ഘട്ടമാണ് മോസ്ചറൈസിങ്. ഇത് ചർമത്തിൽ ആഴത്തിൽ പോഷണം നൽകുകയും മിനുസമുള്ളതാക്കുകയും ചെയ്യുന്നു. ലൈറ്റ് ജെൽ മോസ്ചറൈസർ ഉപയോ​ഗിക്കാൻ ശ്രമിക്കുക. പകൽ സമയമാണെങ്കിൽ ഈ ഘട്ടത്തിൽ സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്. ഹെവി മേക്കപ്പ് ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ സൺപ്രൊട്ടക്ഷൻ ഉള്ള മോയ്സ്ചറൈസർ ഉപയോ​ഗിക്കുന്നത് പരി​ഗണിക്കുക.

പ്രൈമർ: മേക്കപ്പ് ചെയ്യുന്നതിന് മുൻപുള്ള അവസാന ഘട്ടമായി ചർമത്തിൽ പ്രൈമർ നിർബന്ധമായും ചെയ്യണം. ചർമത്തിനും മേക്കപ്പിനും ഇടയിലുള്ള പാളിയാണ് പ്രൈമർ. ചർമത്തിന് അനുയോ​ഗ്യമായ പ്രൈമർ വേണം തിരഞ്ഞെടുക്കാൻ. വരണ്ട ചർമത്തിന് ഹൈഡ്രേറ്റിംഗ് പ്രൈമർ, എണ്ണമയമുള്ള ചർമ്മമാണെങ്കിൽ മാറ്റ്ഫൈയിംഗ് പ്രൈമർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് മേക്കപ്പിന് മികച്ച ഫിനിഷിങ് നൽകാൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT