ബോളിവുഡിൽ ഫിറ്റ്നസിന് അത്രത്തോളം പ്രാധാന്യം നൽകുന്ന താരമാണ് ഹൃത്വിക് റോഷൻ. അദ്ദേഹത്തിന്റെ ഫിറ്റ്നസ് ശീലങ്ങളും ജീവിതശൈലിയുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തോളം തന്നെ ഫിറ്റ്നസ് പ്രേമിയാണ് അമ്മ പിങ്കി റോഷനും. ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്ന അമ്മയ്ക്കു മുന്നിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് ഹൃതിക് മുൻപ് പറഞ്ഞിട്ടുണ്ട്.
70-ാം വയസ്സിലും ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന പിങ്കി റോഷന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വ്യായാമം ചെയ്യുന്ന സമയമാണ് തൻ്റെ ഒരു ദിവസത്തിലെ ഏറ്റവും മികച്ച സമയമെന്ന് പിങ്കി റോഷൻ കുറിച്ചു.
തല, ഹൃദയം, കൈകൾ (Three HHH) എന്നിവ കേന്ദ്രീകരിച്ചാണ് വർക്ക്ഔട്ട് നടത്താറ്. 'HHH പരിശീലനം തുടരൂ.., എന്നെ വിശ്വസിക്കൂ, സ്വയം വിശ്വസിക്കൂ...' എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് പിങ്കി പറഞ്ഞത്. ഡംബെൽ ഫ്രണ്ട് സ്ക്വാറ്റ്, ഡംബെൽ ഷോൾഡർ പ്രസ്സ് തുടങ്ങിയ വ്യായാമങ്ങളാണ് പിങ്കി പരിശീലിക്കുന്നത്. തൻ്റെ പ്രായത്തിന് അനുയോജ്യമാകുന്ന തരത്തിലാണ് വ്യായാമങ്ങൾ അവർ ക്രമീകരിച്ചിരിക്കുന്നത്.
അമ്പത്തിയെട്ടാം വയസ്സിലാണ് പിങ്കി റോഷൻ തൻ്റെ ഫിറ്റ്നസ് യാത്ര ആരംഭിക്കുന്നത്. ആരോഗ്യകരമായി വാർദ്ധക്യം പ്രാപിക്കുന്നതിന് വേയ്റ്റ് ട്രെയിനിങ് വളരെ പ്രധാനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവർ എല്ലാ ദിവസവും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഇത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates