Hip Pain Pinterest
Health

ഇടുപ്പുവേദന ഇടയ്ക്കിടെയുണ്ടോ? വില്ലൻ കോവിഡ് ആകാം

ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 40 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ന്യൂഡൽഹി: കോവിഡാനന്തരം രാജ്യത്ത് യുവാക്കളിലും മധ്യവയസ്ക്കരിലും ഇടുപ്പുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ കൂടിവരുന്നതായി ഡോക്ടർമാരുടെ റിപ്പോർട്ട്. ഹിപ് ആർത്രൈറ്റിസ്, അവസ്‌കുലാർ നെക്രോസിസ് (AVN) എന്നിവയുടെ കേസുകളിൽ വലിയ രീതിയിൽ വർധിച്ചതായി കണക്കുകൾ പറയുന്നു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 40 ശതമാനം വരെ വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡൽഹി ഓർത്തോപീഡിയാക് അസോസിയേഷനും ഇന്ത്യൻ ആർത്രോപ്ലാസ്റ്റി അസോസിയോഷനും ചേർന്ന് നടത്തിയ കോൺഫ്രൻസിലാണ് വിദ​ഗ്ധർ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഇടുപ്പ് സന്ധിയിലേക്ക് രക്തയോട്ടം തടസപ്പെടുന്ന അവസ്ഥയാണ് അവസ്കുലാർ നെക്രോസിസ്.

മുൻപ് വയോധികരിലും അപകടങ്ങളിൽ പരുക്കേറ്റവരിലുമാണ് അവസ്‌കുലാർ നെക്രോസിസ് കൂടുതലായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് മുപ്പതുകളിലും നാൽപതുകളിലും രോ​ഗം സാധാരണമാണ്. കഠിനമായ ഇടുപ്പ് വേദന, മരവിപ്പ് എന്നിവയുമായി വരുന്ന രോ​ഗികളുടെ എണ്ണം കൂടി.

കോവിഡ് ചികിത്സയുടെ ഭാ​ഗമായി ​ദീർഘനാളത്തേക്ക് സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോ​ഗിച്ചവരിൽ എവിഎൻ രാജ്യാന്തര തലത്തിൽ നടന്ന പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു. പ്രാരംഭഘട്ടത്തിൽ അവസ്‌കുലാർ നെക്രോസിസ് തിരിച്ചറിയുന്നത്, ഇടുപ്പിന്റെ തകരാർ സംഭവിക്കുന്നതിന് മുൻപ് സന്ധി സംരക്ഷിക്കാൻ സാധിക്കും. നേരത്തെയുള്ള രോ​ഗനിർണയം വളരെ പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു.

പലപ്പോഴും പേശിവേദന പോലുള്ള പ്രാരംഭലക്ഷണങ്ങൾ രോഗികൾ അവ​ഗണിക്കുന്നത് അവസ്‌കുലാർ നെക്രോസിസ് കണ്ടെത്താൻ വെല്ലുവിളിയാകാറുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കോവിഡാനന്തരം ഇടുപ്പ് വേദന നിസ്സാരമാക്കരുതെന്നും സ്റ്റിറോയിഡ് ഉപയോഗം ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാകണമെന്നും ഡോക്ടർമാർ പറഞ്ഞു. ഗുരുതരമായ സന്ധി ക്ഷതം തടയുന്നതിനും ചെറുപ്പക്കാരുടെ ചലനശേഷി നിലനിർത്തുന്നതിനും സമയബന്ധിതമായ ഓർത്തോപീഡിക് കൺസൾട്ടേഷൻ നടത്താൻ തയ്യാറാകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

Hidden Post-Covid Crisis: India Witnesses 40% Surge In Hip Replacements Among Young Adults

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

SCROLL FOR NEXT