Boiled Eggs Pexels
Health

ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ?

കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഇത് ഒരു മണിക്കൂറായി ചുരുങ്ങും.

സമകാലിക മലയാളം ഡെസ്ക്

തിരക്കിനിടെ രാവിലെ കഴിക്കാന്‍ വിട്ടു പോയ പുഴുങ്ങിയ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വൈകുന്നേരം കഴിക്കുന്ന ശീലം ചിലരില്‍ ഉണ്ട്. ഇത് ആരോഗ്യകരമാണോ എന്ന സംശയം പലരിലും ഉള്ളതാണ്.

എന്നാല്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ ശീലം ചിലപ്പോള്‍ പണി തരാം. സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കരുതെന്നാണ് യുഎസ്ഡിഎ യുടെ നിര്‍ദേശം. എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഇത് ഒരു മണിക്കൂറായി ചുരുങ്ങും.

പുഴുങ്ങുമ്പോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. നാല് മുതല്‍ 60 വരെയുള്ള ഡിഗ്രി സെല്‍ഷ്യസില്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്നത് ബാക്ടീരിയ പെരുകാനും ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാം.

ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്ന മുട്ട

പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജിലേക്ക് മാറ്റണം. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ ഒരു പേപ്പര്‍ ടവല്‍ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും.

Is it healthy to eat boiled eggs that kept in fridge.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT