Keerthy Suresh Instagram
Health

വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്, ആരോ​ഗ്യത്തോടെ ജീവിക്കാൻ; കീർത്തി സുരേഷ് ഒൻപതു കിലോ കുറച്ചതിങ്ങനെ

ശരീര ഭാരം കുറയ്ക്കാന്‍ കൃത്രിമമായ മാര്‍ഗങ്ങളൊന്നും കീര്‍ത്തി ശ്രമിക്കാറില്ല.

സമകാലിക മലയാളം ഡെസ്ക്

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന താരമാണ് കീർത്തി സുരേഷ്. എത്ര തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂൾ ആണെങ്കിലും വ്യായാമത്തിന് താരം സമയം കണ്ടെത്താറുണ്ട്. താരത്തിന്റെ വർക്ക്ഔട്ട് വിഡിയോകൾ ഇതിനോടകം തന്നെ വൈറലായിട്ടുള്ളതാണ്. അച്ചടക്കമുള്ള ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് കീർത്തിയുടെ ആരോ​ഗ്യരഹസ്യം.

ശരീര ഭാരം കുറയ്ക്കാന്‍ കൃത്രിമമായ മാര്‍ഗങ്ങളൊന്നും കീര്‍ത്തി ശ്രമിക്കാറില്ല. 2018ൽ വണ്ണമുള്ള ശരീരപ്രകൃതിയായിരു്നനു കീർത്തിയുടേത്. കാര്‍ഡിയോ വ്യായാമങ്ങള്‍ മാത്രം ചെയ്താണ് ശരീര ഭാരം ആരോഗ്യകരമായി കുറച്ചത്. അതിലൂടെ ഒന്‍പത് കിലോഗ്രാം ഭാരമാണ് കുറഞ്ഞതെന്ന് കീര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടത്തം, ജോഗിങ്, നീന്തല്‍, സൈക്ലിങ് എന്നിവയാണ് കാര്‍ഡിയോ വ്യായാമങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇത്തരം വ്യായാമങ്ങള്‍ കലോറി കത്തിക്കുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആഴ്ചയിൽ അഞ്ച് ദിവസം വർക്ക്ഔട്ട് ചെയ്യും. ശരീര ഭാരം കുറയ്ക്കാനായി കര്‍ക്കശമായ ഡയറ്റ് ഒന്നും പിന്തുടരുന്നുമില്ല. 2018 വരെ ഒരു വര്‍ക്ക്ഔട്ടും താരം ചെയ്തിരുന്നില്ല. 2018 ല്‍ മഹാനടി സിനിമ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ശരീര ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. വണ്ണം കുറയ്ക്കാനല്ല, ആരോഗ്യകരമായി ജീവിക്കാനാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് താരം പറയുന്നു.

ജിമ്മിൽ പോകാൻ ഇഷ്ടമില്ലാത്തവർക്ക് ഏറ്റവും നല്ലത് കാര്‍ഡിയോ വ്യായാമങ്ങളാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലങ്ങള്‍ക്കായി ഓരോ ആഴ്ചയും കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ വ്യായാമം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എയറോബിക് വ്യായാമവും പരീക്ഷിക്കാം. ശരീരത്തില്‍ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കാന്‍ എയറോബിക് വ്യായാമങ്ങള്‍ ഏറെ നല്ലതാണ്.

Keerthy Suresh: Diet and fitness secrete.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT